പണയം വെച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാറുണ്ടോ? തിരിച്ചടവ് രീതിയൊന്ന് മാറ്റിപ്പിടിച്ചുനോക്കൂ

പെട്ടെന്ന് പണത്തിന് ആവശ്യം വരുമ്പോള്‍ ഉപയോഗപ്രദമായ ഒന്നാണ് സ്വര്‍ണം. ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോട് പ്രത്യേക താല്‍പര്യമുണ്ട്. ആഭരണമായും നാണയമായുമൊക്കെ സ്വര്‍ണം വാങ്ങിക്കൂട്ടുകയും ചെയ്യും. കുടുംബത്തില്‍ എന്തെങ്കിലും അത്യാവശ്യങ്ങളുണ്ടാകുമ്പോള്‍ പണയം വെക്കുകയാണ് പതിവ്. വാങ്ങിയ വായ്പയും പലിശയും അടച്ചാല്‍ അത് തിരിച്ചെടുക്കുകയും ചെയ്യാം.

പേഴ്സണല്‍ ലോണുകളെ അപേ’്ഷിച്ച് സ്വര്‍ണപ്പണയ വായ്പകളുടെ പലിശ നിരക്ക് വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഇവ പലപ്പോഴും വാങ്ങുന്നയാള്‍ക്ക് വലിയ ബാധ്യതയാവാറില്ല. കൂടാതെ മറ്റ് ലോണുകള്‍ക്കുള്ളതുപോലെ നിങ്ങളുടെ ക്രഡിറ്റ് ഹിസ്റ്ററിയൊന്നും സ്വര്‍ണപ്പണയ വായ്പയ്ക്ക് അര്‍ഹരാണോയെന്നതിനെ ബാധിക്കില്ല. ജാമ്യമായി സ്വര്‍ണം നല്‍കിയാല്‍ നിങ്ങള്‍ക്ക് പണം ലഭിച്ചിരിക്കും.

വായ്പയെടുക്കാന്‍ സാലറി സര്‍ട്ടിഫിക്കറ്റോ, നികുതി രേഖകളോ വരുമാനത്തിനുള്ള തെളിവോ ഒന്നും നല്‍കേണ്ടതില്ല. നിശ്ചിത ഫോറം പൂരിപ്പിച്ച് സ്വര്‍ണം നല്‍കിയ ഉടന്‍ വായ്പ നിങ്ങളുടെ അക്കൗണ്ടിലെത്തും. നിങ്ങള്‍ പണയമായി നല്‍കുന്ന സ്വര്‍ണം എത്രയെന്ന് അനുസരിച്ചിരിക്കും വായ്പയായി കിട്ടുന്ന തുക.

സ്വര്‍ണപ്പണയത്തിന്മേലുള്ള പലിശ വിവിധ ബാങ്കുകള്‍ക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കും. പണയം വെച്ച് പണം വാങ്ങിയാല്‍ അത് തിരിച്ചടക്കാന്‍ നിങ്ങള്‍ക്ക് മുമ്പില്‍ ബാങ്കുകള്‍ പല ഓപ്ഷനുകള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അത്തരത്തില്‍ സ്വര്‍ണ പണയ വായ്പ തിരിച്ചടക്കാന്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ചില ഓപ്ഷനുകളാണിത്.

പലിശ ഇ.എം.ഐ ആയി അടക്കാം, മുതല്‍ പിന്നീട്:

പണയ വായ്പയിന്മേലുള്ള പലിശ വായ്പ നല്‍കിയ സ്ഥാപനം മുന്നോട്ടുവെക്കുന്ന ഇ.എം.ഐ പ്രകാരം അടച്ചു തീര്‍ക്കുന്ന ഓപ്ഷനാണിത്. മുതലായി വാങ്ങിയ തുക ഒറ്റത്തവണയായി പിന്നീട് അടച്ചു തീര്‍ക്കാം. ലോണ്‍ കാലാവധി തീരുന്ന സമയത്ത് ഈ പണം അടച്ചാല്‍ മതി.

ഭാഗികമായ തിരിച്ചടവുകള്‍ നടത്തുക:

ഈ രീതിയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ പണം നല്‍കിയ സ്ഥാപനം മുന്നോട്ടുവെക്കുന്ന ഇ.എം.ഐ സ്‌കീം നിങ്ങള്‍ പിന്തുടരേണ്ടതില്ല. പലിശയും മുതലുമായി പണം കയ്യില്‍ വരുന്ന സമയത്തെല്ലാം നിങ്ങള്‍ക്ക് തിരിച്ചടക്കാം. ബാക്കിയെത്ര തുക അടച്ചുതീര്‍ക്കാനുണ്ട് എന്നത് നോക്കി ഓരോ ദിവസവും അടയ്ക്കാനുള്ള പലിശ നിശ്ചയിക്കുകയാണ് ചെയ്യുന്നത്. മുതല്‍ തുക നിങ്ങള്‍ നല്ല രീതിയില്‍ അടച്ചെങ്കില്‍ പലിശയിനത്തില്‍ കൊടുക്കേണ്ട തുക വലിയതോതില്‍ കുറയുകയും ചെയ്യും.

ബുള്ളറ്റ് തിരിച്ചടവ്:

ബുള്ളറ്റ് തിരിച്ചടവ് പദ്ധതിയെന്ന് പറയുന്നത് ലോണ്‍ കാലാവധി തീരുന്ന മുറയ്ക്ക് പലിശയും മുതലും ഒരുമിച്ച് അടച്ചു തീര്‍ത്ത് പണയ വസ്തു തിരിച്ചെടുക്കുനന രീതിയാണ്. സ്വര്‍ണത്തിന്റെ പലിശ ഓരോമാസത്തെയും അനുസരിച്ചാണ് കണക്കുകൂട്ടുക, എന്നാല്‍ അത് ലോണ്‍ കാലാവധി അവസാനിക്കുമ്പോള്‍ മാത്രം അടച്ചാല്‍ മതി.

ക്രമമായ ഇ.എം.ഐ വഴി:

നിശ്ചിത മാസവരുമാനമുള്ള സാലറീഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് ഈ സ്‌കീം. ഇ.എം.ഐ തുകയില്‍ മുതലും പലിശയും ഉള്‍പ്പെടും. മാസം നിശ്ചിത തുക അടച്ചുപോകുന്നതിനാല്‍ പിന്നീട് വലിയ ബാധ്യതയായി തോന്നുകയുമില്ല

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും