പ്രീ അപ്രൂവ്ഡ് ലോണ്‍ എങ്ങനെ എടുക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാങ്ക് ബ്രാഞ്ചില്‍ ലോണ്‍ അപേക്ഷ എത്തിച്ച് അവിടെ നിന്ന് മണിക്കൂറുകളുടെ എഴുത്തുകുത്തുകള്‍ കഴിഞ്ഞ് തീരുമാനമെടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഡിജിറ്റല്‍ രംഗത്തെ വികാസത്തോടെ യാതൊരു പ്രയാസങ്ങളുമില്ലാതെ അരമണിക്കൂറിനുള്ളില്‍ ലോണ്‍ കിട്ടുന്ന സംവിധാനം വരെ വന്നു.

കഴിഞ്ഞകാലങ്ങളില്‍ വളരെയേറെ ജനപ്രീതി നേടിയ ലോണുകളാണ് പ്രീ അപ്രൂവ്ഡ് വായ്പകള്‍. ഇത്തരത്തിലുള്ള നിരവധി ലോണ്‍ ഓഫറുകള്‍ നിങ്ങള്‍ക്കു മുമ്പില്‍ വന്നിട്ടുണ്ടാവും. വളരെയേറെ ലളിതമാണ് ഇവയുടെ നടപടിക്രമങ്ങള്‍. സാമ്പത്തിക സാങ്കേതിക വിദ്യ വളര്‍ന്നതാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. സാമ്പത്തിക സ്ഥാപനങ്ങള്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കി പുതിയ പുതിയ ഓഫറുകളുമായി മുന്നോട്ടുവന്നതോടെ പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫറുകള്‍ വളരെ സാധാരണമായി.

വായ്പയെടുക്കുന്നയാളെ സംബന്ധിച്ച് വളരെയേറെ നല്ല കാര്യമാണിത്. കാരണം കടംവാങ്ങല്‍ കുറേക്കൂടി എളുപ്പമായി എന്നതാണ്. പെട്ടെന്ന് പണത്തിന് ഒരു ആവശ്യം വന്നാല്‍ അധികം ബുദ്ധിമുട്ടാതെ തന്നെ അത് സാധിച്ചു കിട്ടും എന്നതാണ് പ്രീ അപ്രൂവ്ഡ് ലോണുകളോട് പ്രിയമേറാന്‍ കാരണം. അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനാണെങ്കില്‍ പ്രീയ അപ്രൂവ്ഡ് ലോണുകളാണ് മാര്‍ക്കറ്റിലെ മികച്ച വായ്പാ സംവിധാനം.

പ്രീ അപ്രൂവ്ഡ് ലോണുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ ശ്രദ്ധേക്കേണ്ട ചില കാര്യങ്ങളുണ്ട്.

മുന്‍നിര ലോണ്‍ ദാതാക്കളുടെ പ്രീ അപ്രൂവ്ഡ് ലോണ്‍ സ്വീകരിക്കുക:

ഉപഭോക്താക്കള്‍ക്കുമുമ്പില്‍ നിരവധി പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫറുകള്‍ വരാം. എന്നാല്‍ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ മുന്‍നിര ദാതാക്കളില്‍ നിന്നുള്ള ലോണ്‍ ആയിരിക്കണം തെരഞ്ഞെടുക്കുന്നത്. അവര്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങളും, ലോണ്‍ നടപടിക്രമങ്ങള്‍ക്കും തിരിച്ചടവിനും ഓണ്‍ലൈന്‍ സംവിധാനങ്ങളും മറ്റ് കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമുണ്ടായിരിക്കും. ചില സാഹചര്യങ്ങളില്‍ മുന്‍നിര ദാതാക്കളില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നു ലഭിക്കാത്ത പ്രത്യേക ഇളവുകളും ലഭിക്കാം.

നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലൂടെയാവാം:

മിക്ക ഓഫറുകളും സ്ഥാപനത്തിന്റെ ബ്രാഞ്ചില്‍ നേരിട്ടെത്തി ഉപഭോക്താക്കള്‍ക്ക് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തുന്നതാണ് നല്ലത്. കാരണം ഡിജിറ്റല്‍ മാര്‍ഗം കുറേക്കൂടി എളുപ്പമായിരിക്കും. എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്നതുമാണ്. ബ്രാഞ്ചില്‍ പലതവണ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കാം.

ലോണ്‍ എടുക്കുന്നതിനു മികച്ച സാമ്പത്തിക പ്രൊഫൈല്‍ ഉണ്ടാക്കുക:

ഉപഭോക്താക്കളുടെ പ്രൊഫൈലിലെ മാറ്റങ്ങള്‍ അനുസരിച്ച് പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫറുകളിലുമുണ്ടാകും മാറ്റങ്ങള്‍. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കുന്നയാളാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാം. അതിനാല്‍ ലോണുകള്‍ സ്വീകരിക്കുന്നതിനു മുമ്പ് ആരോഗ്യകരമായ സാമ്പത്തിക ജീവിതം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ നോക്കുക.

പ്രീ അപ്രൂവ്ഡ് പേഴ്സണല്‍ ലോണ്‍ ഓഫര്‍ എങ്ങനെ നേടാം:

പൊതുവെ, പ്രീ അപ്രൂവ്ഡ് വ്യക്തിഗത വായ്പകള്‍ തുടങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് അത്തരത്തിലുള്ള ഏതെങ്കിലും ഓഫറുകള്‍ വരുമ്പോഴാണ്. ഇവിടെ ഉപഭോക്താവ് ചെയ്യേണ്ടത് വായ്പ നല്‍കുന്ന സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ കസ്റ്റമര്‍ പോര്‍ട്ടലിലോ മൊബൈല്‍ ആപ്പിലോ അത്തരം എന്തെങ്കിലും ഓഫറുകള്‍ തങ്ങള്‍ക്കായി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. പ്രീ അപ്രൂവ്ഡ് ലോണുകള്‍ക്ക് യോഗ്യത നേടിയ ഉപഭോക്താക്കള്‍ ലോണ്‍ ലഭിക്കുന്നതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ പരിശോധിക്കണം:

ലോണിന്റെ ചട്ടങ്ങളും വ്യവസ്ഥകളും
ലോണിന് വേണ്ട ഫീസും മറ്റ് ചാര്‍ജുകളും
പ്രീ അപ്രൂവ്ഡ് ലോണ്‍ ഓഫര്‍ സ്വീകരിക്കുക

Latest Stories

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

IPL 2024: നിയന്ത്രണം വിട്ട് കോഹ്‌ലി, സീനിയര്‍ താരത്തെ സഹതാരങ്ങള്‍ക്ക് മുന്നിലിട്ട് അപമാനിച്ചു

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ