പാചകകല പുത്തന്‍ അനുഭവമാക്കാന്‍ ഹെഫലെ വോര്‍ടെക്‌സ് ശ്രേണി

ഭാരതീയ പാചക വൈവിധ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മികവാര്‍ന്ന സംയോജനത്തിന് സഹായകരമായ പുത്തന്‍ ശ്രേണിയുമായി ഹെഫലെ വോര്‍ടെക്സ് ശ്രേണി. വൈവിധ്യമാര്‍ന്ന പാചകരീതികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഈ നൂതന പാചകശ്രേണി രുചിയുടെ ലോകത്തില്‍ നിങ്ങളെ മുന്‍പന്തിയിലെത്തിക്കും.

ശ്രേണിയിലെ മികവാര്‍ന്ന പുതിയ ഉപകരണമാണ് വോര്‍ടെക്സ് ഹോബുകള്‍. മുനപോലുള്ള ജ്വാല ഉളവാക്കുന്ന ഇവയുടെ സവിശേഷ ബര്‍ണറുകള്‍ മികച്ച എഞ്ചിനീയറിംഗ് ടെക്നോളജിയിലൂടെ രൂപപ്പെട്ടതാണ്. ചട്ടിയുടെ നേരെ അടിഭാഗത്തുതന്നെ ജ്വാലകളുടെ പരമാവധി ചൂട് ലഭിക്കാന്‍ ഇവ സഹായകരമാണ്. ഉപയോഗിക്കുന്ന പാത്രത്തിന്റെ ആകൃതിയുമായി പൊരുത്തപ്പെട്ട് ജ്വാലയുടെ ചൂട് പാത്രത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനാല്‍ പരമാവധി വേഗത്തിലും ഇന്ധനലാഭത്തിലും വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഇവ സഹായകരമാകും. വീതിയുള്ള പാനുകളുടെ അടിഭാഗത്തെല്ലാം ഒരേപോലെ മികച്ച താപവിതരണം പ്രദാനം ചെയ്യാനും ഇവയ്ക്ക് സാധിക്കും.

ഇങ്ങനെ എല്ലായിടത്തും ഒരേപോലെ കിട്ടുന്ന താപവിതരണം വോര്‍ടെക്സ് ഹോബുകളെ ഒരേ സമയം ശക്തവും കാര്യക്ഷമവും ആക്കുന്നു. ഈ ഹോബുകള്‍ പാചകത്തിന്റെയും സുരക്ഷയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് കൂടിയ കാലദൈര്‍ഘ്യവും സൂക്ഷ്മമായ പ്രവര്‍ത്തനക്ഷമതയും പ്രദാനം ചെയ്യും.
അഴകാര്‍ന്ന ഡിസൈനും ഗ്ലാസ്സും ഗണ്‍മെറ്റലും ഉപയോഗിച്ചുള്ള ഫിനീഷും നിങ്ങളുടെ അടുക്കളയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.

ആളുകളുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കുമായി പ്രദാനം ചെയ്തിരിക്കുന്ന “ഫ്ളെയിം ഫെയിലിയര്‍ സേഫ്റ്റിഡിവൈസ്” ജ്വാല അബദ്ധത്തില്‍ കെട്ടുപോകുന്ന നിമിഷംതന്നെ ഹോബിലേക്കുള്ള ഗ്യാസ് പ്രവാഹത്തെ വിച്ഛേദിക്കുന്നു. ഉയര്‍ന്ന ചൂടില്‍ വേവിക്കുന്നതുമുതല്‍ താഴ്ന്ന ചൂടില്‍ പൊള്ളിക്കുന്നതുവരെ കൃത്യമായ താപനിലയില്‍ പാചകം ചെയ്യാന്‍ ഈ ഹോബ്സഹായകമാണ്.യ്യാന്‍ ഈ ഹോബ്‌സഹായകമാണ്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം