2018 ലും സ്വർണ്ണം തിളങ്ങും

ജോർജ് ജോസഫ്

സ്വർണ്ണം 2018ലെ ഏറ്റവും ശക്തമായ നിക്ഷേപ മാർഗമായിരിക്കുമെന്ന് വിദഗ്ധ വിലയിരുത്തൽ. 2017ൽ സ്വർണ്ണ വിലയിൽ പ്രകടമായ മുന്നേറ്റം, ഈ വർഷവും തുടരുന്നതിനുള്ള സാദ്ധ്യതകൾ ശക്തമാണ്. ലോകത്തെ പ്രമുഖ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ സ്വർണ്ണത്തിന്റെ മൂല്യം മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചിരിക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ മഞ്ഞലോഹത്തിന്റെ മൂല്യം 2017 ൽ, 13 .5 ശതമാനം ഉയർന്നതായി കാണാം. 2010നു ശേഷമുള്ള ഏറ്റവും മികച്ച വർധനയാണിത്. ഈ വർഷം ഡോളർ വിവിധ കറൻസികൾക്കെതിരെ കടുത്ത പ്രതിരോധത്തിലാണ്. അതുകൊണ്ട് ഡോളറിൽ നിന്നും നിക്ഷേപത്തിന്റെ നല്ല പങ്ക് സ്വര്ണത്തിലേക്ക് മാറുന്നതിനുള്ള സാധ്യതയാണ് വേൾഡ് ഗോൾഡ് കൗൺസിൽ കാണുന്നത്. 2018ൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും സ്വർണ്ണ നിക്ഷേപം ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ആഗോള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഈ വർഷം ഒരു തിരിച്ചുവരവ് പ്രകടമാകുമെന്നാണ് പൊതു നിഗമനം ഇതും സ്വർണ്ണത്തിനു അനുകൂലമായ ഘടകമാണ്. നീണ്ട പത്തു വർഷത്തിന് ശേഷം ആഗോള സാമ്പത്തിക രംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം നൽകുന്നത് അത്തരം ഒരു സൂചനയാണ്. സാമ്പത്തിക മാന്ദ്യം അകലുമ്പോൾ എണ്ണയുടെ ആവശ്യം കാര്യമായി തന്നെ വർധിക്കുമെന്ന് നിഗമനമുണ്ട്. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് ഒപെക് രാജ്യങ്ങളും റഷ്യയും ഉത്പാദനം വെട്ടികുറച്ചിരിക്കുന്നത്.

ചൈനയും അമേരിക്കയും മികച്ച വളർച്ച കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ചൈനയിൽ 2017 ൽ ഒന്നാം പാദം മുതൽ മൂന്നാം പാദം വരെയുള്ള ഘട്ടത്തിൽ കൺസ്യൂമർ ഡിമാന്റിൽ 12 ശതമാനം മുന്നേറ്റമുണ്ടായി എന്നാണ് കണക്ക്. ഒപ്പം അമേരിക്കയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് ഏഴു വർഷത്തെ ഏറ്റവും ഉയർന്ന തോതിലാണ്.
ഒരു മികച്ച നിക്ഷേപം എന്ന രീതിയിൽ വിലയിരുത്തുമ്പോൾ ചരിത്രവും കനകത്തിനൊപ്പമാണ്. 1971 നു ശേഷമുള്ള വിവരങ്ങൾ പരിശോധിക്കുമ്പോൾ സ്വർണ്ണത്തിന്റെ മൂല്യം ശരാശരി 10 ശതമാനം വളർച്ച കൈവരിച്ചിരിക്കുന്നതായി കാണാം. കാരണം, പൊതുവിൽ ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങളുടെ ഏറ്റവും വിശ്വസ്തമായ നിക്ഷേപ മാർഗവും സ്വർണ്ണം തന്നെയാണ്. ഇത്തരം പല കാരണങ്ങളാൽ 2018 ലെ മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്ന് സ്വർണ്ണം ആയിരിക്കുമെന്ന് വിലയിരുത്താം.

Latest Stories

ASIA CUP 2025: സഞ്ജു ടീമിൽ വേണം, ഇല്ലെങ്കിൽ ഇന്ത്യ എട്ട് നിലയിൽ തോൽക്കും: മുഹമ്മദ് കൈഫ്

മോനെ രോഹിതേ, നീ നാലുപേരെ ചുമന്ന് ദിവസവും 10 KM വെച്ച് ഓടിയാൽ ഫിറ്റ്നസ് വീണ്ടെടുക്കാം: യോഗ്‍രാജ് സിങ്

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി