റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

സംസ്ഥാനത്ത് റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില. സ്വർണവില ഉച്ചക്ക് ശേഷവും കൂടി. ഗ്രാമിന് 175 രൂപ വർധിച്ച് 15,315 രൂപയായി. പവൻ്റെ വില 1400 രൂപ വർധിച്ച് 1,22,520 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ വിലയിൽ ഗ്രാമിന് 145 രൂപയും 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 110 രൂപയും വർധിച്ചിട്ടുണ്ട്. ഇന്ന് രാവിലേയും സ്വർണവില വർധിച്ചിരുന്നു. ഇന്ന് രാവിലെ(28/01/2026) സ്വർണവില ഗ്രാമിന് 295 രൂപ വർധിച്ച് 15,140 രൂപയായിരുന്നു. പവൻ വില ഗ്രാമിന് 2360 രൂപ വർധിച്ച് 1,21,120 രൂപയായും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും വില വർധനവ് ഉണ്ടാവുന്നത്.ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിൻ്റെ വിലയിൽ ഔൺസിന് 208.55 ഡോളറിൻ്റെ വർധനവുണ്ടായി. 5,293 ഡോളറിലാണ് സ്വർണത്തിൻ്റെ വ്യാപാരം ആഗോള വിപണിയിൽ പുരോഗമിക്കുന്നത്. 4.10 ശതമാനം നേട്ടമാണ് ആഗോള വിപണിയിൽ സ്വർണത്തിന് ഉണ്ടായത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി