മെച്ചപ്പെട്ട ഷേവിനായി മൂന്ന് ബ്ലേഡുകളുള്ള ഗാര്‍ഡ് 3-യുമായി ജില്ലറ്റ്

ഇന്ത്യയിലെ പുരുഷ ഉപഭോക്താക്കള്‍ക്കായി ആദ്യമായി അവതരിപ്പിച്ച ജില്ലെറ്റ് ഗാര്‍ഡിന് ശേഷം ജില്ലെറ്റ് വിപ്ലവാത്കമായ മറ്റൊരു ഉല്‍പ്പന്നം കൂടി അവതരിപ്പിച്ചു. പുരുഷന്മാര്‍ക്ക് അഫോര്‍ഡബിളായ ഷേവ് നല്‍കുന്നതിനായി ഗാര്‍ഡ് 3, മൂന്ന് ബ്ലേഡുകളുള്ള സുപ്പീരിയറും സുരക്ഷിതവുമായ ഷേവ് നല്‍കുന്നു, അതും വെറും 60 രൂപയ്ക്ക്.

റേസര്‍ ഡിസൈനില്‍ പുതിയ സമീപനം സ്വീകരിച്ച ജില്ലെറ്റ്, ഗാര്‍ഡ് ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞും വെല്ലുവിളികളെ അഭിസംബോധന ചെയ്തുമാണ് പുതിയ ഗാര്‍ഡ് 3 നിര്‍മ്മിച്ചിരിക്കുന്നത്. മാറി വരുന്ന ഉപഭോക്തൃ ട്രെന്‍ഡുകളും ആവശ്യകതകളും സൂചിപ്പിക്കുന്നത് പുരുഷന്മാര്‍ക്ക് ഷേവിംഗ് സുരക്ഷിതവും വേഗത്തിലുള്ളതുമായൊരു പ്രോസസ് ആകണമെന്നാണ്.

ചെറുപ്പക്കാര്‍ക്ക് ആയവര്‍ക്ക് വേണ്ടത് ഇന്‍സ്റ്റന്‍ന്റ് പെര്‍ഫെക്ഷനാണ്. ഇതിനായാണ് ഗാര്‍ഡ് 3-യില്‍ മൂന്ന് ബ്ലേഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സ്മൂത്തായ ഷേവും ദൃഢതയുള്ള ഹാന്‍ഡ്‌ലിംഗും മെച്ചപ്പെടുത്തിയ കോമ്പ് ഗാര്‍ഡ് ഫീച്ചറും ലൂബ്രാ സ്ട്രിപ്പും മുറിവുകളും ഇറിട്ടേഷനും ഇല്ലാതെ തൊലിപ്പുറത്തുകൂടി സ്മൂത്തായി നീങ്ങാന്‍ റേസറിനെ സഹായിക്കുന്നു, ഒപ്പം ഉപഭോക്താവിന് മികച്ച ശുചിത്വവും ഉറപ്പാക്കുന്നു.

“”ഇന്ത്യയിലെ പുരുഷന്മാരുടെ ഷേവിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായുള്ള ഇന്നൊവേഷനുകള്‍ ജില്ലെറ്റ് എപ്പോഴും തുടരും. പുതിയ ജില്ലെറ്റ് ഗാര്‍ഡ് 3 ചെറുപ്പക്കാരുടെ തലമുറയ്ക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നതാണ്. ഒറ്റ വലിക്ക് റേസര്‍ മൂന്ന് സ്‌ട്രോക്ക് നല്‍കുന്ന അത്യുത്തമമായ ചോയിസാണിത്. ഞങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പ്പന്നത്തിന്റെ പുതിയ പതിപ്പ് ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്.””

“”റേസര്‍ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്കെല്ലാം അത് ഉപയോഗിക്കുമ്പോള്‍ സംതൃപ്തി ലഭിക്കുകയും അവര്‍ ഏറ്റവും മികച്ചതായി കാണപ്പെടുകയും ചെയ്യുന്നു””- പി ആന്‍ഡ് ജി, ഇന്ത്യന്‍ സബ് കോണ്ടിനന്റ്, ഷേവ് കെയര്‍, അസോസിയേറ്റ് ഡയറക്റ്ററും കണ്‍ട്രി ക്യാറ്റഗറി ലീഡറുമായ കാര്‍ത്തിക് ശ്രീവത്സന്‍ പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്