തമിഴ്‌നാട്ടില്‍ 1600 കോടി; കര്‍ണാടകയില്‍ 8800 കോടി; സൗത്ത് ഇന്ത്യയില്‍ മൊബൈല്‍ ഘടകഫാക്ടറികള്‍ തുറക്കുന്നു; നിക്ഷേപം എറിഞ്ഞ് തയ്വാനിലെ ഫോക്‌സ്‌കോണ്‍

തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വന്‍ നിക്ഷേപത്തിന് ഒരുങ്ങി തയ്വാനിലെ ഫോക്‌സ്‌കോണ്‍. മൊബൈല്‍ ഘടകഫാക്ടറി സ്ഥാപിക്കുന്നതിനായി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് 1600 കോടി രൂപ കമ്പനി നിക്ഷേപിക്കും. ഇതു സംബന്ധിച്ചുള്ള ധാരണപത്രത്തില്‍ കമ്പനിയും തമിഴ്‌നാട് സര്‍ക്കാരും ഒപ്പ് വെച്ചു. ആപ്പിളിന്റെ ഐഫോണ്‍ നിര്‍മിക്കുന്നതിന് ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സ്‌കോണ്‍ നേരത്തേ ഫാക്ടറി തുടങ്ങിയിരുന്നു. രണ്ടാമത്തെ ഫാക്ടറിയാണ് കാഞ്ചീപുരത്ത് വരുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഫോക്‌സ്‌കോണ്‍ ചെയര്‍മാന്‍ യങ് ലിയു ഇന്നലെ നടത്തിയചര്‍ച്ചയിലാണ് നിക്ഷേപത്തിന് ധാരണയായത്. ഫോക്‌സ്‌കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ ഏറ്റവുംവലിയ സബ്സിഡിയറിയായ ഫോക്‌സ്‌കോണ്‍ ഇന്‍ഡസ്ട്രിയല്‍ ഇന്റര്‍നെറ്റാണ് ഫാക്ടറിയില്‍ മുതല്‍മുടക്കുക. ലോകത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് ഉത്പാദകരായ ഫോക്‌സ്‌കോണ്‍ ആപ്പിളിനു പുറമേ നോക്കിയ, ഷവോമി, ഗൂഗിള്‍ പിക്സല്‍, സോണി തുടങ്ങിയ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്കുവേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ഫോക്‌സോണിന്റെ ഫാക്ടറിയില്‍നിന്ന് ആപ്പിളിന്റെ ഐഫോണ്‍ നിര്‍മിക്കുന്നുണ്ട്. കാഞ്ചീപുരത്തുവരുന്ന പുതിയകമ്പനിക്ക് ഇതുമായി ബന്ധമുണ്ടാവില്ലെന്ന് ഫോക്‌സ്‌കോണ്‍ വൃത്തങ്ങള്‍ അറിയിച്ചു. കര്‍ണാടകത്തിലെ തുമകുരുവില്‍ 8800 കോടി രൂപ ചെലവില്‍ ഫാക്ടറി സ്ഥാപിക്കാനും ഫോക്‌സ്‌കോണ്‍ ഒരുങ്ങുന്നുണ്ട്. കാഞ്ചീപുരത്ത് ഫാക്ടറിസ്ഥാപിക്കാനുള്ള ഫോക്‌സ്‌കോണ്‍ തീരുമാനം തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി ടി.ആര്‍.ബി. രാജാ പറഞ്ഞു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ