ഫെഡറല്‍ ബാങ്കിന് റെക്കോഡ് ലാഭം; സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 1057 കോടി രൂപ അറ്റാദായം; ഓഹരികള്‍ കുതിക്കുന്നു, ചരിത്ര നേട്ടം

സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 10.79 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1056.69 കോടി രൂപ അറ്റാദായത്തിലെത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 953.82 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായമാണ് ഇതോടെ ഫെഡറല്‍ ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തടുത്ത പാദങ്ങളിലായി ആയിരം കോടി രൂപയിലധികം അറ്റാദായം നേടുക എന്ന നാഴികക്കല്ലും ഇതോടെ ഫെഡറല്‍ ബാങ്ക് കടന്നു. സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പുറത്തുവന്നതോടെ ഓഹരി വിപണിയിലും ബാങ്ക് മുന്നേറ്റം ഉണ്ടാക്കി. ബാങ്കിന്റെ ഓഹരികളില്‍ എട്ട് ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഓഹരിക്ക് 15 രൂപ വരെ ഇന്ന് ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 199.92 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിവിധ മേഖലകളില്‍ കൈവരിച്ച മികച്ച വളര്‍ച്ച ബാങ്കിന്റെ രണ്ടാം പാദത്തെ മികവുറ്റതാക്കി. അടുത്തടുത്ത പാദങ്ങളില്‍ ആയിരം കോടി രൂപയ്ക്കു മുകളില്‍ അറ്റാദായം നേടാന്‍ കഴിഞ്ഞതില്‍ ഈ മികവ് പ്രതിഫലിക്കുന്നുണ്ട്.’ ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ കെ വി എസ് മണിയന്‍ പറഞ്ഞു. ‘ഞങ്ങളുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്രിസില്‍ എഎഎ റേറ്റിംഗ് ലഭിച്ചത് ശ്രദ്ധേയമാണ്. എല്ലാ മേഖലകളിലും നേടാന്‍ സാധിച്ച വളര്‍ച്ച ശക്തവും ഉള്‍ക്കൊള്ളുന്നതുമാണ്. കൂടാതെ ആസ്തിഗുണമേന്മയും മെച്ചപ്പെട്ടു. ഈ വളര്‍ച്ചയും നേട്ടവും തുടര്‍ന്നുകൊണ്ടുപോവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 18.19 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1565.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1324.45 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.

ബാങ്കിന്റെ മൊത്തം ബിസിനസ് 17.32 ശതമാനം വര്‍ധിച്ച് 499418.83 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 232868.43 കോടി രൂപയായിരുന്ന നിക്ഷേപം 269106.59 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 192816.69 കോടി രൂപയില്‍ നിന്ന് 230312.24 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ല്‍ വായ്പകള്‍ 17.24 ശതമാനം വര്‍ധിച്ച് 72701.75 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 29.40 ശതമാനം വര്‍ധിച്ച് 32487 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 24.34 ശതമാനം വര്‍ധിച്ച് 24493.35 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 10.48 ശതമാനം വര്‍ധിച്ച് 77953.84 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്പകള്‍ 19.26 ശതമാനം വര്‍ദ്ധിച്ച് 19121.18 കോടി രൂപയായി.

അറ്റപലിശ വരുമാനം 15.11 ശതമാനം വര്‍ധനയോടെ 2367.23 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 2056.42 കോടി രൂപയായിരുന്നു.

4884.49 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.09 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1322.29 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.57 ശതമാനമാണിത്. 71.82 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 31108.20 കോടി രൂപയായി വര്‍ധിച്ചു. 15.20 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1533 ബാങ്കിംഗ് ഔട്ട് ലെറ്റുകളും 2052 എടിഎം/ സിടിഎമ്മുകളുമുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്