കോര്‍പറേറ്റ് ബാങ്കിങ് രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനു ശക്തികൂട്ടി; വന്‍ മാറ്റങ്ങളുമായി ഫെഡറല്‍ ബാങ്കിന്റെ ഫെഡ് വണ്‍

കോര്‍പറേറ്റ് ബാങ്കിങ് രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണത്തിനു ശക്തി പകര്‍ന്നു കൊണ്ട് ഫെഡറല്‍ ബാങ്ക് ഫെഡ് വണ്‍ വിജയകരമായി അവതരിപ്പിച്ചു. ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ അത്യാധുനിക ബാങ്കിങ് പ്ലാറ്റഫോമായ ഫിന്‍ആക്സിയ ആണ് ഫെഡറല്‍ ബാങ്ക് ഇതിനായി നടപ്പാക്കിയിരിക്കുന്നത്. കോര്‍പറേറ്റ്, എസ്എംഇ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ സമാനതകളില്ലാത്ത മികവാണ് ഈ സഹകരണത്തിലൂടെ ലഭ്യമാവുന്നത്.

പത്തു മാസത്തെ വിപുലമായ ഒരുക്കങ്ങളിലൂടെയാണ് ഇരു സ്ഥാപനങ്ങളുടേയും പ്രതിബദ്ധതയും പ്രവര്‍ത്തന മികവും പുതുമകളും ഉയര്‍ത്തിക്കാട്ടുന്ന ഫെഡ് വണ്‍ സംവിധാനം നടപ്പായത്. ഇടപാടുകാര്‍ക്ക് അതിവേഗത്തിലുള്ള നവീന സാമ്പത്തിക സേവനങ്ങള്‍ പ്രദാനം ചെയ്ത് വിപണിയിലെ മുന്‍നിരക്കാരാവാനും വളര്‍ന്നു വരുന്ന ബിസിനസ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ഇതു നടപ്പാക്കുന്നതിലൂടെ ഫെഡറല്‍ ബാങ്കിനു സാധിക്കും.

പുതിയ സംവിധാനം കാര്യക്ഷമത വര്‍ധിപ്പിക്കുക മാത്രമല്ല അതിവേഗത്തിലുള്ള സേവനവും സുഗമമായ പ്രക്രിയകളും ഉറപ്പാക്കുന്നു. കോര്‍പറേറ്റ് ഇടപാടുകാരുടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതും ലാഭക്ഷമമായതുമായ രീതിയിലും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലും മുന്നോട്ടു കൊണ്ടു പോകാനും സഹായകമാകുന്നതാണ്.

കോര്‍പറേറ്റ് ബാങ്കിങില്‍ പുതുമകള്‍ അവതരിപ്പിക്കാനുള്ള ഫെഡറല്‍ ബാങ്കിന്റെ പ്രതിബദ്ധതയാണ് ഫെഡ് വണ്‍ അവതരിപ്പിച്ചതിലൂടെ ദൃശ്യമാകുന്നത്. മൊത്തത്തിലുള്ള ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയും സുസ്ഥിര വികസനം ശക്തമാക്കുകയും ചെയ്യാന്‍ ഇതു സഹായകമാകും. ഉപഭോക്തൃ കേന്ദ്രീകൃതമായ ഡിജിറ്റല്‍ സേവനങ്ങളിലാണ് ബാങ്കിങിന്റെ ഭാവിയെന്നു ഫെഡറല്‍ ബാങ്ക് മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

ന്യൂക്ലിയസ് സോഫ്റ്റ് വെയറിന്റെ ഫിന്‍ആക്സിയ തങ്ങളുടെ കോര്‍പറേറ്റ് ബാങ്കിങ് ശേഷി കൂടുതല്‍ ശക്തമാക്കുക മാത്രമല്ല ഇടപാടുകാരുടെ ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റും വിധം ഹൈപര്‍ പേഴ്സണലൈസ്ഡ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുക കൂടിയാണു ചെയ്യുന്നത്. തന്ത്രപരമായ ഈ നീക്കം തങ്ങളുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുകയും മല്‍സരാധിഷ്ഠിതമായ ഇന്നത്തെ സാഹചര്യത്തില്‍ മുന്‍നിരക്കാരായി ബാങ്കിനെ മാറ്റുകയും ചെയ്യുമെന്നും ശാലിനി വാര്യര്‍ പറഞ്ഞു.

നിര്‍ണായകമായ ഈ മാറ്റത്തിനിടെ ഫെഡറല്‍ ബാങ്കിന്റെ പങ്കാളികള്‍ എന്ന നിലയില്‍ തന്ത്രപരമായ വളര്‍ച്ചയ്ക്കും പുതുമകള്‍ക്കും വേണ്ടി ഫിന്‍ആക്സിയയെ പ്രയോജനപ്പെടുത്തുന്നതിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ന്യൂക്ലിയസ് സോഫ്റ്റ് വെയര്‍ സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായി വിഷ്ണു ആര്‍ ദുസാധ് പറഞ്ഞു. സാങ്കേതികവിദ്യയ്ക്കും അപ്പുറത്തേക്കു പോകുന്നതാണ് ഈ സഹകരണം. സുസ്ഥിര മൂല്യവും ഉയര്‍ന്ന ഉപഭോക്തൃ അനുഭവങ്ങളും സൃഷ്ടിക്കുന്നതാണിത്. കോര്‍പറേറ്റ് ബാങ്കിങ് രംഗത്ത് എന്തെല്ലാം സാധ്യമാകും എന്നതിനെ പുനര്‍ നിര്‍വചിക്കുകയാണ് ഈ സഹകരണത്തിലൂടെ കാണാന്‍ സാധിച്ചത്. ഇതിനായി വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ മികച്ച സംവിധാനങ്ങള്‍ ലഭ്യമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Stories

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു