ജോലി ചെയ്യാന്‍ മികച്ച ഇടമെന്ന ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാക്ഷ്യപത്രം ഫെഡറല്‍ ബാങ്കിന്

ദി ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ജോലി ചെയ്യാന്‍ മികച്ച ഇടമായി ഫെഡറല്‍ ബാങ്കിനെ തെരഞ്ഞെടുത്തു. ഉയര്‍ന്ന വിശ്വാസ്യതയും ഉയര്‍ന്ന പ്രവർത്തന സംസ്‌ക്കാരവുമുള്ള കമ്പനികളെ കണ്ടെത്തി ബിസിനസ് പ്രകടനം മെച്ചപ്പെടുത്താന്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട്.

ജീവനക്കാര്‍ക്കായി സ്ഥായിയായ പ്രവര്‍ത്തന പശ്ചാത്തലം സൃഷ്ടിക്കുന്നതും ഔദ്യോഗിക-വ്യക്തി ജീവിതത്തിലെ സന്തുലനവും ക്രിയാത്മകമായ ജോലി സംസ്‌ക്കാരവും നല്‍കുന്നതുമായ കമ്പനികളെ കണ്ടെത്താനായി വിവിധങ്ങളായ മാനദണ്ഡങ്ങളാണ് ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട് പരിഗണിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ജോലിയുടെ കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ തന്നെ ആഗോള തലത്തില്‍ നേരിടേണ്ടി വരുന്ന ഇക്കാലത്ത് ഈ സര്‍ട്ടിഫിക്കേഷന് പ്രത്യേക പ്രാധാന്യവുമുണ്ട്. ജീവനക്കാര്‍ക്ക് മാനേജുമെന്റുമായും മറ്റു ജീവനക്കാരുമായും ഉള്ള ബന്ധം വിശകലനം ചെയ്തു നടത്തുന്ന ഈ വിലയിരുത്തല്‍ വിശ്വാസ്യതയുടെ കൂടി സാക്ഷ്യപത്രമാണ്.

ഈ സാക്ഷ്യപത്രം ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടും തങ്ങളുടെ ജീവനക്കാരും ബാങ്കിന്റെ നൂതനവും അനന്യവുമായ എച് ആർ നയങ്ങൾക്ക് ഒരു പോല നല്‍കുന്ന അംഗീകാരമാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഎച്ച്ആര്‍ഒയുമായ കെ കെ അജിത്ത് കുമാര്‍ പറഞ്ഞു. ഒരു കുടുംബ സംസ്‌ക്കാരത്തോടൊപ്പം ഉയര്‍ന്ന പ്രൊഫഷണല്‍ നിലവാരം കൂടി ഫെഡറല്‍ ബാങ്ക് കെട്ടിപ്പടുത്തിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

തികച്ചും വെല്ലുവിളികള്‍ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ടീമിന് ലഭിക്കുന്ന അംഗീകാരവും അഭിമാനവുമാണ് ഗ്രേറ്റ് പ്ലെയ്‌സ് ടു വര്‍ക്കിന്റെ ഈ സാക്ഷ്യപത്രമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. തങ്ങളുടെ സംസ്‌ക്കാരത്തിനും നയങ്ങള്‍ക്കുമുള്ള ശക്തമായ അംഗീകാരമാണിത്.

പ്രവര്‍ത്തിക്കാനുള്ള അഭിവാഞ്ച ഉയര്‍ത്തിപ്പിടിക്കുന്ന തങ്ങളുടെ ജീവനക്കാരാണ് മികച്ച ബിസിനസ് മുന്നേറ്റങ്ങള്‍ക്കു പിന്നിലുള്ളത്. അതു വഴി അവര്‍ ഉപഭോക്താക്കള്‍ക്കും പിന്തുണയേകുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറല്‍ ബാങ്കിലുള്ള 41 ശതമാനം ജീവനക്കാരും പത്തു വര്‍ഷമോ അതിലേറെയോ ആയി ഇവിടെ ജോലി ചെയ്യുന്നവരാണ്. 18 ശതമാനം പേര്‍ 20 വര്‍ഷത്തിലേറെ കാലമായി ഇവിടെ പ്രവര്‍ത്തിക്കുന്നവരാണ്. ബാങ്കിന്റെ മികച്ച എച്ച്ആര്‍ രീതികള്‍ക്കുള്ള സാക്ഷ്യപത്രമാണ് ദീര്‍ഘകാലമായി തുടരുന്ന ജീവനക്കാര്‍.

Latest Stories

IND vs ENG: അവരുടെ ഒരൊറ്റ നോ...! അതിപ്പോൾ ചരിത്രമാണ്..., വെള്ളക്കാരൻ്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്മെൻ്റ്!!

'ജഗദീഷിന് പുറത്ത് ഹീറോ ഇമേജ്, അമ്മയിലെ അംഗങ്ങൾക്ക് അങ്ങനല്ല'; ആരോപണ വിധേയർ മാറി നിൽക്കണമെന്ന് മാലാ പാർവതി

IND vs ENG: അഞ്ചിൽ തീർക്കണം, സൂപ്പർ താരത്തെ ടീമിലെത്തിച്ച് ഇം​ഗ്ലണ്ടിന്റെ പടപ്പുറപ്പാട്, അതിവേ​ഗ തീരുമാനം

ചരിത്രപരമായ നീക്കം, ഐതിഹാസിക നടപടി; ഓപ്പറേഷന്‍ സിന്ദൂറില്‍ ട്രംപിന്റെ ഇടപെടല്‍ തള്ളി രാജ്‌നാഥി സിംഗ്

'യുഡിഎഫിനെ തിരികെ കൊണ്ടുവരും, ഇല്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകും'; വെള്ളാപ്പള്ളി നടേശന് മറുപടിയുമായി വി ഡി സതീശൻ

IND vs ENG: അവൻ 10 വിക്കറ്റുകൾ വീഴ്ത്തണമെന്നാണോ നിങ്ങൾ പറയുന്നത്?; വിമർശകരുടെ വായടപ്പിച്ച് കപിൽ ദേവ്

ജഡ്ജിയായത് പത്താംക്ലാസുകാരന്‍, തട്ടിയത് ആറ് ലക്ഷം രൂപ; തലസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ

'ഓപ്പറേഷൻ മഹാദേവ്'; ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

IND vs ENG: 'എത്ര മത്സരങ്ങൾ കളിക്കുന്നു എന്നതലിലല്ല...': അഞ്ചാം ടെസ്റ്റ് കളിക്കാൻ ബുംറയ്ക്ക് മേൽ സമ്മർദ്ദം