അസ്സല്‍കായം സാമ്പാര്‍ പൊടി വിപണിയില്‍ അവതരിപ്പിച്ച് ഈസ്റ്റേണ്‍

ഇന്ത്യയിലെ പ്രമുഖ കറിപ്പൊടി നിര്‍മാതാക്കളായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ഇസിപിഎല്‍) ഏറ്റവും പുതിയ ഉല്‍പ്പന്നമായ അസ്സല്‍കായം സാമ്പാര്‍ പൊടി പുറത്തിറക്കി. ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, സിഎസ്ഒ ശ്രീനിവാസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിച്ചത്.

കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളിലെ സുപ്രധാന വിഭവങ്ങളിലൊന്നായ സാമ്പാറിന്റെ സാംസ്‌ക്കാരികവും അനുഷ്ഠാനപരവുമായുളള സാന്നിദ്ധ്യവും ശ്രദ്ധേയമാണ്.ഈ വിഭവത്തിന്റെ കാര്യത്തില്‍ ഈസ്റ്റേണ്‍ ആഴത്തില്‍ നടത്തിയ ഗവേഷണഫലമായി സ്വീകരിച്ചതാണ് ചേരുവകളുടെ സവിശേഷതയെ മുന്‍നിര്‍ത്തിയുളള സമീപനം.

കേരളത്തിന്റെ തനതായ കായം രുചിയും സുഗന്ധവും സവിശേഷമായ നിലയില്‍ ഒത്തുചേരുന്നതാണ് അസ്സല്‍കായം സാമ്പാര്‍ പൊടി. കേരളത്തില്‍ അങ്ങോളമിങ്ങോളമുളള വിതരണ ശൃംഘലക്ക് അനുയോജ്യമായ നിലയില്‍ 100, 20 ഗ്രാം പായ്ക്കുകളില്‍ അസ്സല്‍കായം സാമ്പാര്‍ പൊടി ലഭ്യമാകും. ഈസ്റ്റേണിന്റെ പ്രസ്തുത ശ്രേണിയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുവാന്‍ അസ്സല്‍കായം സാമ്പാര്‍ പൊടി ഉപകരിക്കും.

കേരളത്തിലെ ബ്ളെന്‍ഡഡ് സുഗന്ധ വ്യഞ്ജന വിപണിയുടെ 50 ശതമാനത്തിലധികം വിപണിവിഹിതം ഈസ്റ്റേണിനാണ്. ഈസ്റ്റേണിന്റെ ഒരു സുപ്രധാന ഉല്‍പ്പന്നമായ സാമ്പാര്‍ പൊടിയുടെ മേഖലയില്‍ നൂതനമായ കണ്ടെത്തലുകള്‍ക്കായി ഒരു സെന്റര്‍ ഫോര്‍ എക്സലന്‍സ് പ്രവര്‍ത്തിക്കുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...