കുട്ടികളുടെ മാനസിക-ശാരീരിക ഉല്ലാസത്തിനായി ഡിജിറ്റല്‍ രഹിത കളിസ്ഥലം 'കിഡ്‌സ് ക്യാപിറ്റല്‍ ' കൊച്ചിയില്‍

കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ ഡിജിറ്റല്‍ രഹിത കളിസ്ഥലവുമായി  വനിതാ സംരംഭക ദീപാരാജേന്ദ്രബാബു. കൊച്ചിയിലെ ഇരുമ്പനത്തെ കൊച്ചി – മധുര എന്‍ എച്ച് 85നോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹൈ സ്ട്രീറ്റ് കാര്‍ണിവല്‍ മാളിലാണ് കിഡ്‌സ് കാപ്പിറ്റല്‍ എന്ന പേരില്‍ ഈ കുട്ടികളുടെ കളിസ്ഥലം ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളിലും, മറ്റു ഡിജിറ്റല്‍ ഉപകരണങ്ങളിലും കുടുങ്ങിപ്പോകുന്ന ബാല്യങ്ങളെ അതില്‍ നിന്നും മോചിപ്പിച്ച് മാനസിക ശാരീരിക ഉല്ലാസത്തിനായി പുതിയ കളിസ്ഥലേത്ത് കൊണ്ട് പോവുകയാണ് കിഡ്‌സ് കാപ്പറ്റലിന്റെ ലക്ഷ്യം.

ഈ യന്ത്ര രഹിത കളിയിടത്തില്‍ കുട്ടികള്‍ക്ക് സങ്കല്‍പ്പിക്കാനും, കളിക്കാനും, പരിധിയില്ലാതെ ആസ്വദിച്ച് മാനസിക ശാരീരിക ഉല്ലാസത്തിനും വളര്‍ച്ചയ്ക്കും ഇവിടെ അവസരമുണ്ട്. ഇതിലൂടെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ ഫോണ്‍, കമ്പ്യൂട്ടര്‍, ടിവി ഗെയിമുകളില്‍ നിന്നും മുക്തരാക്കാന്‍ സഹായിക്കും. പൂര്‍ണ്ണമായും ശീതികരിച്ച കിഡ്‌സ് ക്യാപിറ്റലില്‍ രുചികരമായ ഭക്ഷണം ആസ്വദിച്ചു കുട്ടികളുടെ ജന്മദിനം, കിറ്റി പാര്‍ട്ടീസ് തുടങ്ങിയ ആഘോഷ പരിപാടികള്‍ നടത്താവുന്ന പാര്‍ട്ടി ഏരിയയമുണ്ട്.

കൊല്ലം സ്വദേശിയായ രാജേന്ദ്ര ബാബുവിന്റെയും കനകമ്മയുടെയും മകളായ ദീപയുടെ ജനനവും വിദ്യാഭ്യാസവും ഹൈദ്രാബാദിലായിരുന്നു. പിന്നീട് കൊച്ചിയില്‍ സ്ഥിര താമസമാക്കി.

വിശാലമായ യന്ത്ര രഹിത പ്ലേ ഏരിയ, സുരക്ഷിതവും സൂപ്പര്‍വൈസ്ഡുമായ കളികള്‍, അന്താരാഷ്ട്ര ശുചിത്വ – സുരക്ഷ മാനദണ്ഡങ്ങള്‍, ഭാവനയുടെയും സര്‍ഗാത്മകതയുടെയും ലോകം, സ്വാദിഷ്ടമായ ഫുഡ് കഫെ, പാര്‍ട്ടി ഹാള്‍ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളില്‍ ചിലതു മാത്രമാണെന്ന് ദീപ രാജേന്ദ്രബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.

സൂപ്പര്‍വൈസര്‍മാരുടെ നിരന്തരമായ നിരീക്ഷണം, ഉന്നത ഗുണനിലവാരമുള്ള വസ്തുക്കളാല്‍ നിര്‍മ്മിച്ച കളി ഉപകരണങ്ങള്‍, പ്രായവ്യത്യാസം അനുസരിച്ചുള്ള കളിസ്ഥലങ്ങള്‍, സുരക്ഷ മാര്‍ഗ്ഗ നിര്‍ദ്ദേശ സൂചികകള്‍, ക്യാമറ നിരീക്ഷണ സംവിധാനം തുടങ്ങിയവ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുടുണ്ട്. പ്രതലവും, കളിപ്പാട്ടങ്ങളും, കളി ഉപകരണങ്ങളും രോഗാണു മുക്തമാക്കുന്ന കര്‍ശന ക്ലീനിംഗ് പ്രോട്ടോകോള്‍, ശുചിത്വ നിലവാരവും അണുവിമുക്തമായ അന്തരീക്ഷവും പരിശോധിച്ചു ഉറപ്പുവരുത്താന്‍ പരിശീലനം ലഭിച്ച ജീവനക്കാര്‍, പതിവ് വായു ഗുണനിലവാര പരിശോധനകള്‍, ജീവനക്കാര്‍ക്കിടയില്‍ നിര്‍ബന്ധ രോഗപരിശോധന തുടങ്ങിയ കാര്യങ്ങള്‍ ശുചിത്വ മാനദണ്ഡത്തിന്റെ ഭാഗമായി നടക്കും.

കുട്ടികളുടെ ക്രിയാത്മകതയും ഭാവന ശേഷിയും വര്‍ദ്ധിപ്പിക്കാനായി പസ്സില്‍ പറുദീസ, വിവിധ നിര്‍മ്മാണങ്ങള്‍, നിര്‍മ്മാണ പരിശീലനങ്ങള്‍ക്കുള്ള ലെഗോ ശേഖരം, കോട്ടകള്‍ നിര്‍മിക്കാനും മറഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്താനുമായി സാന്‍ഡ് പ്ലേ ഒയാസിസ്, കലാപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കളിമണ്‍ സൃഷ്ടികള്‍, സാഹസികതക്കായി സ്.ലൈം (slime) സെന്‍സേഷന്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിവിധ തരം ഭക്ഷണ സാധനങ്ങള്‍, പാനിയങ്ങള്‍, മധുര പലഹാരങ്ങള്‍, മുതിര്‍ന്നവര്‍ക്ക് ഭക്ഷണങ്ങള്‍ ആസ്വദിച്ചു വിശ്രമിക്കുന്നതിനും ഉതകുന്നതാണു ഫുഡ് കഫെയിലെ മെനു.

ആകര്‍ഷകമായ ഡാന്‍സ് ഫ്‌ലോര്‍ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. മൂന്നു കോടിയില്‍പരം രൂപ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ഇവിടത്തെ കളി ഉപകരണങ്ങള്‍, ലൈറ്റ് തുടങ്ങിയ മുഴുവന്‍ ഉപകരണങ്ങളും വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. 10 പേര്‍ക്ക് നേരിട്ടും ഇരുപതോളം ആളുകള്‍ അല്ലാതെയും ഇവിടെ ജോലി ചെയ്യുന്നു.

സാധാരണ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 8 വരെയും ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലും രാത്രി 9 വരെയുമാണ് പ്രവര്‍ത്തന സമയം. ഒരു ടിക്കറ്റില്‍ 14 വയസ്സുള്ള ഒരു കുട്ടിക്കും മുതിര്‍ന്ന ഒരാള്‍ക്കും പ്രവേശനം ലഭിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5 സെന്ററുകള്‍ ആരംഭിക്കുമെന്നും ഇതിനകം തന്നെ നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്