ഡ്രീം11 ഐ.പി.എല്‍ 2020-ല്‍ ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായി കോള്‍ഗേറ്റ്

  • ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷം തുടങ്ങുമ്പോള്‍ കോള്‍ഗേറ്റ് ശുഭാപ്തിവിശ്വാസത്തെ സ്വാധീനിക്കുകയും മന്ദഹാസം പടര്‍ത്തുകയും ചെയ്യുന്നു

രാജ്യത്തെ ഓറല്‍ കെയറില്‍ മുന്‍നിര കമ്പനിയായ കോള്‍ഗേറ്റ്-പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, ഇന്ത്യയെ മന്ദഹസിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടക്കമെന്നോണം, ഡ്രീം11 ഇന്ത്യന്‍ പ്രീമീയര്‍ ലീഗ് 2020-ല്‍ ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായി. ഡല്‍ഹി ക്യാപിറ്റല്‍സ്, കിംഗസ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് കോള്‍ഗേറ്റ് സഹകരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ഉടനീളമുള്ള നിരവധി ടച്ച് പോയിന്റുകളില്‍ കോള്‍ഗേറ്റിന്റെ സ്‌മൈല്‍ ഐക്കണ്‍ ദൃശ്യമാകും. ഡ്രീം11 ഐപിഎല്‍ 2020-ന്റെ ഈ സീസണ്‍ രാജ്യത്തിന്റെ പോസിറ്റിവിറ്റിയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും ഏറ്റവും ശ്രദ്ധേയമായ പ്രദര്‍ശനമാണ്. കോള്‍ഗേറ്റിന്റെ പുഞ്ചിരി തൂകി തുടങ്ങൂ എന്ന ആശയവുമായി ചേര്‍ന്നു നില്‍ക്കുന്നതാണിത്.

“മഹാമാരിക്കാലം അനിശ്ചിതത്വങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും സമയമാണെങ്കിലും ടി20 ക്രിക്കറ്റ് സീസണ്‍ തുടങ്ങുന്നത് രാജ്യത്തുടനീളം ശുഭാപ്തിവിശ്വാസം പടര്‍ത്തിയിട്ടുണ്ട്. ആറ് ടീമുകളുടെ ഔദ്യോഗിക സ്‌മൈല്‍ പാര്‍ട്ണറായുള്ള കോള്‍ഗേറ്റിന്റെ സഹകരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ആകാംക്ഷയുണ്ട്. ആളുകള്‍ക്ക് പോസിറ്റിവിറ്റിയുടെയും പുഞ്ചിരി തൂകി കാര്യങ്ങള്‍ ചെയ്ത് തുടങ്ങു എന്ന ആശയത്തിന്റെയും പ്രാധാന്യം ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കും” – കോള്‍ഗേറ്റ്-പാല്‍മോലീവ് (ഇന്ത്യ) ലിമിറ്റഡ്, മാര്‍ക്കറ്റിംഗ്, വൈസ് പ്രസിഡന്റ്, അരവിന്ദ് ചിന്താമണി പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്