മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

പിരിച്ചുവിട്ട തൊഴിലാളികളെ നഷ്ടപരിഹാരം നല്‍കി തിരിച്ചെടുക്കണമെന്ന് ലേബര്‍ കോടതിവിധി നടപ്പാക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് തയ്യാറാകണമെന്ന് സിഐടിയു സംസ്ഥാന കമ്മറ്റി. കോടതിവിധി മാനിച്ച് തൊഴിലാളി യൂണിയനെ അംഗീകരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

തൊഴിലാളി യൂണിയന്‍ രൂപീകരിച്ചതിന് പ്രതികാര നടപടിയുമായി 164 പേരെയാണ് 2019ല്‍ പിരിച്ചുവിട്ടത്. 43 ശാഖകള്‍ അടച്ചുപൂട്ടി. തിരിച്ചെടുക്കാനാവശ്യപ്പെട്ട് 83 ദിവസം നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സമരം നടത്തി. സമരക്കാരെ തല്ലിയൊതുക്കാനും കള്ളക്കേസെടുപ്പിക്കാനും ശ്രമിച്ചു. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ക്കും തയ്യാറായില്ല.

എന്നാല്‍, വന്‍ജനപിന്തുണ സമരത്തിന് ലഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രത്യക്ഷസമരം മാറ്റേണ്ടിവന്നു. നീണ്ടകാലത്തെ കോടതി നടപടികള്‍ക്കുശേഷമാണ് എറണാകുളം ലേബര്‍ ട്രൈബ്യൂണല്‍ നിര്‍ണായകവിധി ഇറക്കിയത്. 164പേരെയും മുന്‍കാല പ്രാബല്യത്തോടെ തിരിച്ചെടുക്കാനാണ് കോടതിവിധി. സമരം ഉപേക്ഷിച്ച് സ്വയം പിരിഞ്ഞുപോയ 73 പേരൊഴികെയുള്ളവരെ തിരിച്ചെടുക്കണം.

2016ലാണ് മുത്തൂറ്റ് ഫിനാന്‍സ് ഉള്‍പ്പെടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ്, മഹീന്ദ്ര ഫിനാന്‍സ്, ബജാജ് ഫിന്‍ സെര്‍വ് എന്നിവിടങ്ങളിലെ യൂണിയന്‍ അംഗങ്ങളെചേര്‍ത്ത് നോണ്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) രൂപീകരിച്ചത്.

26,000ത്തോളം മുത്തൂറ്റ് ജീവനക്കാര്‍ക്ക് 20 ശതമാനം ബോണസ് നല്‍കാന്‍ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലിന്റെ മറ്റൊരു വിധി നേടാനും സിഐടിയു ഇടപെടലിന് കഴിഞ്ഞു. സമരത്തിലുറച്ചുനിന്ന തൊഴിലാളികളെസംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എളമരം കരീം എന്നിവര്‍ അഭിവാദ്യം ചെയ്തു.

Latest Stories

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

'2400 കോടിയോളം രൂപയുടെ വാക്സീന്‍ പ്രതിവര്‍ഷം രാജ്യത്ത് വിറ്റഴിക്കുന്നു'; പേവിഷ വാക്‌സിന്‍ ലോബി കേരളത്തിലും സജീവം, തെരുവുനായ പ്രശ്‌നം നിലനില്‍ക്കേണ്ടത് വാക്‌സിന്‍ ലോബിയുടെ ആവശ്യമെന്ന് ബിജു പ്രഭാകര്‍

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം