50,000 രൂപ വരെ ഈടില്ലാതെ വായ്പ നേടാം; സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ക്രെഡിറ്റ് കാര്‍ഡ്

ഇത്തവണ കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമായി നവീകരിച്ച പിഎം സ്വാനിധി സ്‌കീം. കോവിഡ് കാലത്ത് ആയിരുന്നു പിഎം സ്വാനിധി സ്‌കീമിന്റെ ജനനം. 2020 ജൂലായ് 2ന് ഹൗസിംഗ് ആന്റ് അര്‍ബന്‍ മന്ത്രാലയം ആരംഭിച്ച പദ്ധതി ചെറുകിട കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും ഉപജീവനമാര്‍ഗം പുനരാംരംഭിക്കാന്‍ ഉദ്ദേശിച്ചായിരുന്നു.

നവീകരിച്ച സ്‌കീമിലൂടെ 50,000 രൂപ വരെ വായ്പ ലഭിക്കുമെന്നതാണ് പ്രത്യേകത. ഇതിനായി ഈടുകളൊന്നും നല്‍കേണ്ടതില്ലെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. 7 ശതമാനമാണ് വാര്‍ഷിക പലിശ നിരക്ക്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 1200 രൂപ ക്യാഷ് ബാക്കും ഉണ്ടാകും.

വിവിധ ഘട്ടങ്ങളായാണ് പദ്ധതിയിലൂടെ വായ്പ ലഭിക്കുക. ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തെ കാലാവധിയില്‍ 10000 രൂപ നല്‍കും. രണ്ടാം ഘട്ടമായി 18 മാസത്തേക്ക് 15000 മുതല്‍ 18000 രൂപ വരെ ലഭ്യമാക്കും. മൂന്നാം തലത്തിലേക്ക് കടക്കുമ്പോള്‍ 36 മാസത്തെ കാലാവധിയില്‍ 30000 മുതല്‍ 50000 രൂപ വരെ വായ്പ നല്‍കും.

നേരത്തെ സ്‌കീമിലൂടെ രാജ്യത്തെ വിവിധ തരം ചെറുകിട കച്ചവടക്കാര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വായ്പ നല്‍കിയിരുന്നു. കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ആകര്‍ഷമായ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരുന്നു. എല്ലാ ദേശസാല്‍കൃത, സഹകരണ ബാങ്കുകളിലും സ്‌കീം ലഭ്യമാണ്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്