വൻതാരനിരയുടെ പകിട്ടിൽ കല്യാൺ ജ്വല്ലറി നവരാത്രി ആഘോഷം, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

താരസമ്പന്നമായി കല്യാണരാമന്‍ കുടുംബത്തിന്റെ നവരാത്രി ആഘോഷം. ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങളാണ് നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തത്. ഇതോടെ സിനിമയും സംസ്‌കാരവും പാരമ്പര്യവും സമന്വയിപ്പിച്ച ഒരു വിശിഷ്ട ചടങ്ങായി ആഘോഷം മാറി.

സീതാസ്വയംവരത്തില്‍ വില്ല് കുലയ്ക്കുന്ന  ശ്രീരാമന്റെ ഐതിഹാസിക മുഹൂര്‍ത്തത്തെ പശ്ചാത്തലമാക്കിയാണ് ഈ വര്‍ഷത്തെ നവരാത്രി ആഘോഷം കല്യാണ്‍ കുടുംബം ഒരുക്കിയത്‌.  ദൈവിക ശക്തിയുടെയും പുണ്യത്തിൻ്റെയും കാലാതീതമായ പ്രതിനിധാനം ഉൾക്കൊള്ളുന്നതാണ്  പ്രതീകാത്മകമായ അര്‍ത്ഥങ്ങളാല്‍ സമ്പന്നമായ സീതാസ്വയംവരത്തിലെ ഈ നിമിഷം, തിന്മയുടെ മേലെയുള്ള നന്മയുടെ വിജയത്തെയും ദൈവികതയുടെ ശക്തിയെയും അടിവരയിട്ടു കാണിക്കുന്നതാണ് ഇത്.  ശ്രീകൃഷ്ണ ഭഗവാന്റെ ശൈശവ രൂപത്തെ ഊഞ്ഞാലില്‍ ആട്ടുന്ന ചടങ്ങും ഇതിനൊപ്പം ഉള്‍പ്പെടുത്തിയിരുന്നു. മഹത്തായ ഈ ആഘോഷങ്ങളുടെ ഭാഗമായി വിഷ്ണുവിന്റെ അവതാരങ്ങളായ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഈ മനോഹര സങ്കല്‍പ്പങ്ങൾ  സാംസ്കാരികമായി സമ്പന്നവും ആത്മീയമായി അഗാധവുമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിച്ചത്. 

നവരാത്രി ആഘോഷങ്ങളുടെ പ്രതീകമായ ‘ബൊമ്മൈ കോലു’ പ്രദര്‍ശിപ്പിക്കുന്ന പാരമ്പര്യം കല്യാണരാമന്‍ കുടുംബം ഈ വര്‍ഷവും തുടര്‍ന്നു. ബൊമ്മൈ അല്ലെങ്കില്‍ പാവകളെ പ്രദര്‍ശിപ്പിക്കുന്ന ഈ ചടങ്ങില്‍ ദൈനംദിന രംഗങ്ങളും ദേവതകളായ സരസ്വതി, പാര്‍വതി, ലക്ഷ്മി എന്നിവരുടെ ദൈവിക രൂപങ്ങളും ചിത്രീകരിക്കുന്നതിലൂടെ ഭൗതിക തലത്തില്‍ നിന്ന് ഉയര്‍ന്ന ആത്മീയ തലത്തിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആഗോള അംബാസഡര്‍ ആയ കത്രീന കൈഫ്, ബോളിവുഡ് സൂപ്പര്‍താരങ്ങളായ ബോബി ഡിയോള്‍, സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍, ശില്‍പ ഷെട്ടി, മലൈക അറോറ, ബ്രാന്‍ഡിന്റെ ജനപ്രിയ മുഖങ്ങളായ കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിവര്‍ ആഘോഷങ്ങളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. നാഗ ചൈതന്യ, സംവിധായകന്‍ പ്രിയദര്‍ശന്‍, ജൂഡ് ആന്തണി എന്നിവരും മലയാളം, തമിഴ്, തെലുങ്ക് സിനിമാ വ്യവസായങ്ങളില്‍ നിന്നുള്ള ഗായകരും ജനപ്രിയ കലാകാരന്മാരും ചടങ്ങില്‍ പങ്കെടുത്തു.

ടൊവിനോ തോമസ്, വരലക്ഷ്മി ശരത്കുമാര്‍, റെജീന കസാഡ്ര, നീരജ് മാധവ്, പ്രണിത സുഭാഷ്, റീബ ജോണ്‍, നൈല ഉഷ, മംമ്ത മോഹന്‍ദാസ്, അശോക് സെല്‍വന്‍, കാളിദാസ് ജയറാം, ദിലീപ്, കാവ്യ മാധവന്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ശരത്, സുഷിന്‍ ശ്യാം, നിര്‍മ്മാതാക്കളായ സുചിത്ര മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, സൃഷ്ടി ബെഹല്‍, വിശാഖ് സുബ്രഹ്‌മണ്യം എന്നിവരും ചടങ്ങില്‍ മുഖ്യ വേഷങ്ങളില്‍ എത്തി.

കല്യാണ്‍ ജ്വല്ലേഴ്സിന്റെ റീജിയണല്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ പ്രഭു ഗണേശന്‍ (തമിഴ്നാട്), കിഞ്ചല്‍ രാജ്പ്രിയ (ഗുജറാത്ത്), ഋതഭാരി ചക്രവര്‍ത്തി (പശ്ചിമ ബംഗാള്‍), പൂജ സാവന്ത് (മഹാരാഷ്ട്ര), വാമിഖ ഗബ്ബി (പഞ്ചാബ്) എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി