കടകളിലെ പേയ്‌മെന്റിന് പരിധിയില്ല, സ്വര്‍ണം വാങ്ങാന്‍ 6 ലക്ഷം വരെ; പണമിടപാടിന്റെ പരിധി ഉയര്‍ത്തി യുപിഐ, വന്‍ മാറ്റങ്ങള്‍

പണമിടപാട് സൗകര്യമായ യുപിഐ അഥവാ യുണൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ വന്‍മാറ്റങ്ങള്‍ ഇന്ന് മുതല്‍. രാജ്യത്ത് ഏറ്റവുമധികം സ്വീകാര്യതയുള്ള ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ പണമിടപാട് പരിധി ഉയര്‍ത്തിയാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) നിയമങ്ങളില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പ്രധാന പരിഷ്‌ക്കരണം പ്രഖ്യാപിച്ചത് നിങ്ങള്‍ Google Pay, Paytm, അല്ലെങ്കില്‍ PhonePe എന്നിവ ഉപയോഗിക്കുന്നവരാണെങ്കില്‍ അറിഞ്ഞിരിക്കണം. . ഇന്‍ഷുറന്‍സ്, നിക്ഷേപം, യാത്ര, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയ മേഖലകളിലെ ഇടപാട് പരിധികള്‍ ഉയര്‍ത്തുമെന്ന് NPCI പ്രഖ്യാപിച്ചു. ഉയര്‍ന്ന ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ ലളിതവും കൂടുതല്‍ പ്രയോജനം ചെയ്യാവുന്നതുമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം കൂട്ടാനും ലക്ഷ്യമിട്ടുള്ളതാണ് നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) നടപടി. ആളുകള്‍ക്ക് ഇടയില്‍ യുപിഐയുടെ ഉപയോഗം കൂട്ടാനും പല വിഭാഗങ്ങളിലെ പണമിടപാടിന്റെ പരിധി വന്‍തോതില്‍ ഉയര്‍ത്തി.

പര്‍ച്ചേസ് എളുപ്പമാക്കാനും ലിമിറ്റേഷന്‍ ഉണ്ടാകാതെ ആവശ്യത്തിലധികം ചെലവഴിക്കാനും അവസരം നല്‍കുന്നതാണ് പുതിയമാറ്റങ്ങള്‍. പക്ഷേ യുപി ട്രാന്‍സാക്ഷനില്‍ വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധി മാറ്റമില്ലാതെ തുടരുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. സ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി പ്രതിദിനം 6 ലക്ഷം രൂപവരെ ഇനി അയക്കാമെന്നതാണ് ഒരു മാറ്റം. നിലവില്‍ 5 ലക്ഷമായിരുന്നു ഇതെങ്കില്‍ ഇപ്പോള്‍ ഒരു ലക്ഷം കൂടി കൂട്ടി. ഒറ്റ പേയ്‌മെന്റില്‍ പരിധി ഇനി 2 ലക്ഷം രൂപയാണെന്നതും മാറ്റമാണ്. നേരത്തെ ഇത് ഒരുലക്ഷം രൂപയായിരുന്നു.

കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരുദിവസം അയയ്ക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാല്‍, ഒറ്റ ഇടപാടില്‍ പരമാവധി 5 ലക്ഷം രൂപയേ അയ്ക്കാനാകൂ എന്നതാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി. ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇത് കൂടുതല്‍ സൗകര്യപ്രദമാകും. 2 ലക്ഷം രൂപ പരിധിയിലുണ്ടായിരുന്ന ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പേയ്‌മെന്റ് എന്നിവയ്ക്ക് ഒറ്റത്തവണ ഇനി യുപിഐ വഴി 5 ലക്ഷം രൂപവരെ അയക്കാം. ഒരുദിവസം പരമാവധി അയക്കാനാവുക 10 ലക്ഷം രൂപയാണ്. നികുതി, ഗവണ്‍മെന്റ് ഇമാര്‍ക്കറ്റ് പ്ലേസ് പേയ്‌മെന്റ് പരിധി ഒരുലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷമാക്കിയിട്ടുണ്ട്.

യാത്രാ ബുക്കിങ്ങിനുള്ള പരിധി ഒരുലക്ഷം രൂപയില്‍ നിന്നുയര്‍ത്തി 5 ലക്ഷമാക്കി. ഒരുദിവസം പരമാവധി 10 ലക്ഷം രൂപ വരെ അയക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപവരെ അയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്. വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ 5 ലക്ഷം രൂപവരെ അയക്കാം. പ്രതിദിന പരിധി 10 ലക്ഷമാണിതില്‍. ഫോറിന്‍ എക്‌സ്‌ചേഞ്ച് പേയ്‌മെന്റുകളുടെ പരിധി 5 ലക്ഷം രൂപയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി