മാരുതിക്ക് പിന്നാലെ പ്ലാന്റുകൾ പൂട്ടി അശോക് ലെയ്‌ലൻഡും, വിൽപ്പന 50 ശതമാനം കുറഞ്ഞു

വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ ശാലകൾ അടച്ചു പൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. വാണിജ്യ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്‌ലന്‍ഡിന്റെ വാഹന വില്‍പ്പനയില്‍ 50 ശതമാനം ഇടിവ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

അഞ്ച് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് പ്ലാന്റിലെ 3000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 5000 തൊഴിലാളികളെ ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ദിവസത്തേക്കുള്ള ശമ്പളത്തിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് അവര്‍ അറിയിച്ചത്.

അശോക് ലെയ്‌ലാൻഡിന് വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടു വന്നിരുന്നു. വാഹന വില്‍പ്പന നേരെ പകുതിയായി കുറയുകയാണ് ആഗസ്റ്റ് മാസത്തില്‍ സംഭവിച്ചത്. ദോസ്ത് മിനി ട്രക്ക് പോലുള്ള വാഹനങ്ങളുടെ മേഖലയില്‍ 11 ശതമാനം വില്‍പ്പനയാണ് ഇടിഞ്ഞതെങ്കില്‍ ബസ് ഉൾപ്പടെയുള്ള വലിയ കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 63 ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷം 12,420 യൂണിറ്റുകള്‍ വിറ്റിരുന്നിടത്ത് ഇത്തവണ 4585 ആയി.

രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായം കനത്ത നഷ്ടം രേഖപ്പെടുത്തിയ മാസമാണ് ആഗസ്ത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഏറ്റവും മോശം കച്ചവടം രേഖപ്പെടുത്തിയ മാസമാണ് കഴിഞ്ഞു പോയതെന്നാണ് കമ്പനികള്‍ പറയുന്നത്.

Latest Stories

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ