കൊച്ചിയുടെ സ്‌പേസ് വണ്‍ ഇനി കൂടുതല്‍ നഗരങ്ങളിലേക്ക്, കോ-വര്‍ക്കിംഗ് സ്‌പേസ് ആശയത്തിന് വന്‍ സ്വീകാര്യത

കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.  കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വര്‍ക്കിംഗ് സ്‌പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പുതിയ നീക്കം. നാല് വര്‍ഷം മുന്‍പ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേര്‍ന്ന് കൊച്ചിയില്‍ തുടക്കമിട്ട സ്‌പേസ് വണ്‍, 70 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതിനോടകം സ്വന്തമാക്കി. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോള്‍ സ്‌പേസ് വണ്‍ കൈകാര്യം ചെയ്യുന്നതെന്ന് സ്‌പേസ് വണ്‍ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.

‘മാധ്യമങ്ങള്‍, ബാങ്കിങ്, ഐടി സേവനങ്ങള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ടതും എന്നാല്‍ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങള്‍ അത്യാവശ്യമാണ്. കോര്‍പ്പറേറ്റുകള്‍, വളരുന്ന സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഫ്രീലാന്‍സര്‍മാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോള്‍ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,’

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ ഇപ്പോള്‍ സ്‌പേസ് വണ്‍ സജീവമാണ്. വൈകാതെ ചെന്നൈ, ഹൈദരബാദ്, മധുര ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു. സ്‌പേസ് വണ്‍ എങ്ങനെയാണ് സംരംഭകര്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതെന്ന്  സഹസ്ഥാപകനും ഡയറക്ടറുമായ ജയിംസ് തോമസ് വിശദീകരിക്കുന്നു.

‘സ്ഥാപനങ്ങള്‍ സ്വന്തമായി ഓഫീസ് എടുക്കുകയും അതിന്റെ പരിപാലനത്തിനായി സുരക്ഷാ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, കാന്റീന്‍ എന്നിവയ്ക്കായി പണം മുടക്കുകയും ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തും. ഇത് തിരിച്ചറിഞ്ഞതോടെയാണ് കോവിഡാനന്തര കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന ആശയം കൂടുതല്‍ പ്രചാരത്തിലായത്. സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനികളെ സഹായിച്ചുകൊണ്ട്, ഓഫീസ് സംബന്ധമായ കാര്യങ്ങള്‍ കോ-വര്‍ക്കിംഗ് സ്‌പേസ് സേവനദാതാക്കള്‍ക്ക് വിട്ടുനല്‍കുന്ന രീതിക്ക് ഇപ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു,’

വലിയ സ്ഥാപനങ്ങള്‍ക്ക് പുറമെ, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഒരു മണിക്കൂര്‍, ഒരു ദിവസം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കാലയളവിലേക്ക് ഓഫീസ് സ്‌പേസ് ആവശ്യമുള്ള പ്രൊഫഷണലുകളെയും സ്‌പേസ് വണ്‍ പരിഗണിക്കുന്നുണ്ട്. സ്ത്രീകള്‍ക്കായി സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍, അതിവേഗ ഇന്റര്‍നെറ്റ്, ചൂടും തണുപ്പുമുള്ള പാനീയങ്ങള്‍, 24/7 സുരക്ഷിതമായ പ്രവേശനം, ആധുനികവും സൗകര്യപ്രദവുമായ ഓഫീസ് ഇടങ്ങള്‍, ദിവസേനയുള്ള പരിപാലന സേവനങ്ങള്‍ എന്നിവയാണ് സ്‌പേസ് വണ്ണിന്റെ പ്രധാന പ്രത്യേകതകള്‍.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍