കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍

ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ പട്ടികയില്‍ 164 ാമതാണ് കല്യാണ്‍ ജൂവലേഴ്സ്. ഇതാദ്യമായാണ് കല്യാണ്‍ ജൂവലേഴ്‌സ് ഫോർച്യൂണ്‍ 500 പട്ടികയില്‍ ഇടം നേടുന്നത്.

കല്യാണ്‍ ജൂവലേഴ്‌സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചത് ഏറെ അഭിമാനകരമായി കാണുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും ഉപയോക്താക്കളുടെ പിന്തുണയുമാണ് ഈ നേട്ടത്തിലെത്തിച്ചത്. തുടർന്നും ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുവാൻ പ്രചോദനമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

വിറ്റുവരവിന്‍റെയും മൊത്തവരുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികളുടെ പട്ടികയാണ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റ്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് പട്ടികയില്‍ ഒന്നാമത്.

2019 ല്‍ ഡിലോയിറ്റിന്‍റെ ഗ്ലോബൽ ടോപ് 100 ലക്ഷ്വറി ബ്രാന്‍ഡ്സ് ലിസ്റ്റിലും കല്യാണ്‍ ജൂവലേഴ്‌സ് സ്ഥാനം നേടിയിരുന്നു.

Latest Stories

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം