ഗെയിമിംഗ് പ്ലാറ്റ് ഫോം സൂപ്പി സീരിസ് ബി ഫണ്ടിംഗ് അവസാനിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഓണ്‍ലൈന്‍ നൈപുണ്യ അധിഷ്ഠിത ഗെയിമിംഗ് വ്യവസായത്തിലെ മുന്‍നിരക്കാരായ സൂപ്പി, സീരിസ് ബി ഫണ്ടിംഗ് അവസാനിപ്പിക്കുന്നു. സീരിസ് ബി ഫണ്ടിംഗ് റൗണ്ടില്‍ 500 മില്യണ്‍ ഡോളറിന്റെ പ്രീമണി വാല്യുവേഷനില്‍ 30 മില്യണ്‍ ഡോളര്‍ സമാഹരിച്ചതായി കമ്പനി അറിയിച്ചു. സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള വെസ്റ്റ് ക്യാപ് ഗ്രൂപ്പും ടോമാല്‍സ് ബേ ക്യാപിറ്റലും ചേര്‍ന്നാണ് സീരിസ് ബി ഫണ്ടിംഗ് റൗണ്ടിന് നേതൃത്വം നല്‍കിയത്. മാട്രിക്സ് പാര്‍ട്ണേഴ്സ് ഇന്ത്യയും ഓറിയോസ് വെഞ്ച്വര്‍ പാര്‍ട്ണേഴ്സും ഈ റൗണ്ടില്‍ പങ്കെടുത്തിരുന്നു.

100 ദശലക്ഷം ഡോളര്‍ മൂല്യമുള്ള സീരിസ് എ റൗണ്ട് കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ബി റൗണ്ട് നടന്നത്. ബി റൗണ്ട് ഫണ്ടിംഗ് പൂര്‍ത്തിയായതോടെ സൂപ്പിയുടെ മൂല്യത്തില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവുണ്ടായെന്ന് അധികൃതര്‍ അറിയിച്ചു. ആകെ 49 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സൂപ്പി സമാഹരിച്ചത്. ഇതോടെ ഈ മേഖലയിലെ മുന്‍നിരക്കാരായ വെസ്റ്റ്ക്യാപ് ഗ്രൂപ്പ്, മാട്രിക്സ് പാര്‍ട്ണേഴ്സ് ഇന്ത്യ, സ്മൈല്‍ ഗ്രൂപ്പ്, ഓറിയോസ് പാര്‍ട്ണേഴ്സ് എന്നിവരുടെ ശക്തമായ പിന്തുണയും സൂപ്പിക്ക് കൈവന്നു. കമ്പനിക്ക് നിലവില്‍ 10 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ അടിത്തറയുണ്ട്. ഉല്‍പ്പന്നനിരയുടെ വിപുലീകരണത്തിനും വിപണി വ്യാപ്തി വര്‍ദ്ധിപ്പിക്കാനും പ്രതിഭാധനരായ ഉദ്യോഗസ്ഥരെ നിയമിക്കാനും പുതിയ നിക്ഷേപം ഉപയോഗിക്കുമെന്നും സൂപ്പി അറിയിച്ചു.

ഐഐടി കാണ്‍പൂരില്‍ നിന്നുള്ള ബിരുദധാരികളായ ദില്‍ഷേര്‍ സിംഗ്, സിദ്ധാന്ത് സൗരഭ് എന്നിവര്‍ ചേര്‍ന്ന് 2018ലാണ് സൂപ്പി രൂപീകരിച്ചത്. സ്മൈല്‍ ഗ്രൂപ്പിന്റെ ഫണ്ടിംഗിലാണ് കമ്പനി പ്രാഥമിക വളര്‍ച്ച കൈവരിച്ചത്. നിലവില്‍ സൂപ്പിയുടെ പോര്‍ട്ട്ഫോളിയോയില്‍ ഒന്നിലധികം ജനപ്രിയ ബോര്‍ഡ് ഗെയിമുകളുടെ നൂതന ഗെയിമിംഗ് ഫോര്‍മാറ്റുകള്‍ അണിനിരക്കുന്നു. ഈ മുന്‍നിര ഗെയിമിംഗ് ആപ്പ് തത്സമയ ട്രിവിയ ക്വിസ് ടൂര്‍ണമെന്റുകള്‍ ഹോസ്റ്റു ചെയ്യുകയും 250 ദശലക്ഷത്തിലധികം ഗെയിംപ്ലേകള്‍ കാണുകയും ചെയ്തിട്ടുണ്ട്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...