യു.എസ് ഡോളറില്‍ ഓഫ്ഷോര്‍ ഫണ്ടുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി പ്രവാസികളും അല്ലാത്തവരുമായ ഇടപാടുകാര്‍ക്കായി  ഫെഡറല്‍ ബാങ്ക്  പുതിയ ഓഫ്ഷോര്‍  ഫണ്ട് അവതരിപ്പിച്ചു. ഇക്വിറസ് വെല്‍ത്തും  സിംഗപൂര്‍ ആസ്ഥാനമായ ആഗോള ഫണ്ട് മാനേജ്മെന്‍റ് കമ്പനിയായ സ്കൂബ് കാപിറ്റലുമായി സഹകരിച്ചാണ് യു എസ് ഡോളറിലുള്ള ഫിക്സ്ഡ് മെചൂരിറ്റി നിക്ഷേപ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം കാലാവധിയുള്ള ഫണ്ട് 6.50 ശതമാനം വരെ വാര്‍ഷിക വരുമാനം വാഗ്ദാനം ചെയ്യുന്നു. കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള അവസരവും ലഭ്യമാണ്. നിക്ഷേപ രംഗത്ത് 70 വര്‍ഷത്തിലേറെ പ്രവര്‍ത്തനപാരമ്പര്യവും 50 ബില്യണ്‍ ഡോളറിലധികം കൈകാര്യം ചെയ്ത അനുഭവസമ്പത്തുമുള്ള  വിദഗ്ധരുടെ സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്.

ഇടപാടുകാര്‍ക്ക് മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ഫെഡറല്‍ ബാങ്ക് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ഇക്വിറസ് വെല്‍ത്ത്, സ്കൂബ് കാപിറ്റല്‍ എന്നിവരുമായി ചേര്‍ന്ന് അവതരിപ്പിച്ച പുതിയ നിക്ഷേപ പദ്ധതിയും ഇതിലൊന്നാണ്. ഞങ്ങളുടെ ഇടപാടുകാര്‍ ഈ ഫണ്ട് ആകര്‍ഷകവും ഉപയോഗപ്രദവുമായി പരിഗണിക്കുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്- ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയ്ല്‍ ബിസിനസ് ഹെഡുമായ ശാലിനി വാര്യര്‍ പറഞ്ഞു.

റിസ്ക് അഡ്ജസ്റ്റ് ചെയ്യുന്നതിലൂടെ ആകര്‍ഷകമായ വരുമാനം വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നമാണിത്. ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ- ഇക്വിറസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അജയ് ഗാര്‍ഗ് പറഞ്ഞു. പലിശ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ച റിസ്ക് അഡ്ജസ്റ്റ് ചെയ്ത വരുമാനം ലഭ്യമാക്കുന്നതാണ് ഈ നിക്ഷേപ പദ്ധതിയെന്ന് സ്കൂബ് കാപിറ്റല്‍ സിഇഒയും കോഫൗണ്ടറുമായ ഹേമന്ദ് മിശ്ര് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്