നാണംകെട്ടിട്ടും വാങ്ങിയ ആനുകൂല്യങ്ങൾ തിരിച്ചടയ്ക്കാതെ ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാർ

ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറായ ചന്ദ കൊച്ചാർ ബാങ്കിൽ നിന്നും വാങ്ങിയ ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇനിയും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വിവിധ ഇനങ്ങളിലായി സേവന കാലത്ത് കൈപ്പറ്റിയ പത്തു കോടി രൂപയാണ് അവർ തിരിച്ചടക്കാനുള്ളത്. 2009 ഏപ്രിൽ മാസം മുതലുള്ള തുകയാണ് തിരിച്ചടക്കണമെന്ന് ബാങ്ക് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തുടർച്ചയായി പല തവണ ഓര്‍മ്മപ്പെടുത്തി കൊണ്ട് കത്തുകൾ അയച്ചുവെങ്കിലും ഒരു രൂപ പോലും അവർ തിരിച്ചടച്ചട്ടില്ല.

തുക തിരിച്ചടക്കണമെന്ന് ജനുവരി മാസത്തിലാണ് ബാങ്ക് നോട്ടീസ് നൽകിയത്. വിഡിയോകോണിന് വൻ തുക ലോൺ നൽകിയതിൽ ചന്ദ കൊച്ചാർ ബാങ്ക് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സി ഇ ഓ എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കുന്നതിന് ബാങ്ക് നടപടി ആരംഭിച്ചത്. എന്നാൽ ഒമ്പതു മാസം പിന്നിട്ടിട്ടും തുക തിരിച്ചടക്കാൻ അവർ തയ്യാറായിട്ടില്ല. അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അവരെ ബാങ്കിന്റെ സി ഇ ഓ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Latest Stories

വിസി നിയമനത്തില്‍ നിര്‍ണായക ഉത്തരവ്; നിയമനം മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണനാ ക്രമത്തിലെന്ന് സുപ്രീംകോടതി

രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക്; ലഗേജ് എത്തിയിട്ടും യുവതി എത്തിയില്ല, തിരച്ചില്‍ ഊര്‍ജ്ജിതം

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ബി സുദർശൻ റെഡ്ഡി ഇന്ത്യാസഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

ജിമ്മിൽ കയറി മോഷണം; ബിഗ് ബോസ് താരം ജിന്‍റോയ്ക്കെതിരെ കേസെടുത്ത് പൊലീസ്

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; പ്രതി അസ്ഫാക് ആലത്തിന് ജയിലിനുള്ളിൽ മർദ്ദനം, സ്പൂൺ കൊണ്ട് തലയിലും മൂക്കിലും കുത്തിപ്പരിക്കേൽപ്പിച്ചു

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി