ബഡ്ജറ്റില്‍ നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതിയിളവ് പരിധി 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും

അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ 80സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ പരിധി 1.50 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. സ്വര്‍ണം ഉള്‍പ്പടെയുള്ള ഉല്‍പാദനക്ഷമതയില്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.

അഞ്ച് വര്‍ഷ കാലയളവുള്ള ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ടാക്സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതിന്റെ പരിധിയായ 1.50 ലക്ഷം രൂപയാണ് 2 ലക്ഷം രൂപയാക്കുന്നത്. ഭവന വായ്പയുടെ മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയവയും 80 സി പ്രകാരം നികുതി വിമുക്തമാണ്.

പരിധി ഉയര്‍ത്തിയാല്‍ 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ രണ്ടുലക്ഷം നിക്ഷേപം കഴിഞ്ഞ് 8 ലക്ഷം രൂപയാണ് ആദായ നികുതി നല്‍കുന്നതിന്റെ വരുമാനത്തിന് പരിഗണിക്കുക. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് നികുതിയിളവ് നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് ഉചിതമാണെന്ന് ബജറ്റിന് മുമ്പായി ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിളിച്ചുചേര്‍ത്ത ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

Latest Stories

ഷൈന്‍ ടോം തേച്ചിട്ടു പോയോ..? വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ തനൂജയുടെ മറുപടി; വൈറല്‍

'ഇ പി മാത്രമല്ല, കോൺഗ്രസിലെയും പല രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്'; അതിൽ എന്താണ് തെറ്റെന്ന് പ്രകാശ് ജാവദേക്ക‍ര്‍

ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജെപിയുടെ ബൂത്ത് ഏജന്റ്; തന്നെ പ്രതിയാക്കാന്‍ 'ടിയാന്‍' നോക്കി; ഫോട്ടോ പുറത്തുവിട്ട് സന്ദീപാനന്ദഗിരി

'തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട്'; ആരോപണങ്ങളുന്നയിച്ച് കെ മുരളീധരൻ

ഒരാള്‍ വില്ലന്‍, മറ്റേയാള്‍ നായകന്‍.. മമ്മൂട്ടി-പൃഥ്വി കോമ്പോ വരുന്നു; പടം ഉടന്‍ ആരംഭിക്കും

'ഞാൻ തുറന്ന് പറഞ്ഞ് തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല': രാജ്‌മോഹൻ ഉണ്ണിത്താൻ

ബുംറക്ക് ഇനി പുതിയ റോൾ , മുംബൈ ഇന്ത്യൻസ് രീതികൾ മാറ്റുന്നു; വീഡിയോ വൈറൽ

മണിപ്പൂരിൽ സിആർപിഎഫിന് നേരെ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

വരുന്ന ടി20 ലോകകപ്പില്‍ അവന്‍ ഒരോവറില്‍ ആറ് സിക്സുകള്‍ നേടും; പ്രവചിച്ച് യുവരാജ് സിംഗ്

'ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു, ഇനി ഹിന്ദിയില്‍ വേണോ'; ഇപി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി സീതാറാം യെച്ചൂരി; മാധ്യമങ്ങള്‍ക്ക് വിമര്‍ശനം