ജോലി രാജി വെയ്ക്കൂ, സ്വന്തം ബിസിനസ് തുടങ്ങൂ; ജീവനക്കാരോട് ആമസോൺ

ലോകത്ത് ഇന്നേ വരെ ആരും പ്രഖ്യാപിക്കാത്ത ബിസിനസ് തന്ത്രവുമായി ഓൺലൈൻ ബിസിനസ് വമ്പൻ, ആമസോൺ. കമ്പനി ജീവനക്കാരോട് ആവശ്യപ്പെടുകയാണ് – “നിങ്ങൾ ജോലി രാജി വെയ്ക്കൂ, പുതിയ ഒരു ബിസിനസ് തുടങ്ങൂ” എന്ന്. ആമസോൺ പാക്കേജുകൾ ഡെലിവർ ചെയ്യുന്ന സംരംഭമാണ് ജീവനക്കാർ തുടങ്ങേണ്ടത്. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി കമ്പനി 10,000 ഡോളർ വീതം ഓരോ ജീവനക്കാരനും നൽകും – ഇതാണ് ഓഫറിന്റെ രത്നച്ചുരുക്കം.

ആമസോണിന്റെ ലോഗോ പതിച്ച ബ്ലൂ വാൻ പാട്ടത്തിനു നൽകുന്നതിന് പുറമെ ജോലി വിടുന്നവർക്ക് മൂന്ന് മാസത്തെ ശമ്പളവും നൽകുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പാണ് കമ്പനി ഇതിന് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ഓഫർ പട്ടാളത്തിൽ നിന്ന് വിരമിച്ചവർക്ക് വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ കമ്പനിയുടെ പാർട്ട് ടൈം, ഫുൾ ടൈം ജീവനക്കാർക്കും വേണ്ടി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണിൽ പദ്ധതി ആരംഭിച്ചതിനു ശേഷം 200 പേരാണ് പുതിയ ബിസിനസ് ആരംഭിച്ചത്. എന്നാൽ ജീവനക്കാരുടെ പ്രതികരണം അറിവായിട്ടില്ല. എത്ര ജീവനക്കാർ പദ്ധതിയോട് സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.  പദ്ധതിയുമായി മുമ്പോട്ട് പോകാൻ തന്നെയാണ് ആമസോണിന്റെ നീക്കം. ജീവനക്കാരുടെ എണ്ണം കുറക്കലല്ല ഈ നീക്കത്തിന്റെ പിന്നിലെന്നും കമ്പനി വ്യക്തമാക്കുന്നു.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും