വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി എയര്‍ ഡെക്കാന്‍; ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു രൂപാ ടിക്കറ്റില്‍ യാത്ര ചെയ്യാം

വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി രാജ്യത്തെ ആദ്യത്തെ ചെലവുകുറഞ്ഞ വിമാനസര്‍വ്വീസായ എയര്‍ഡെക്കാന്‍. തിരിച്ചുവരവിന്റെ ഭാഗമായി ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ ഓഫര്‍ ലഭ്യമാകുകയുള്ളു.

ഡിസംബര്‍ 22 നായിരിക്കും എയര്‍ ഡെക്കാന്റെ രണ്ടാം പറക്കല്‍ ആരംഭിക്കുക. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഷില്ലോങ് എന്നിവിടങ്ങളില്‍ നിന്നായിരിക്കും ആദ്യ സര്‍വ്വീസ്. മുബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്ര.

മലയാളിയായ ക്യാപ്റ്റന്‍ ഗോപിനാഥ് അവതരിപ്പിച്ച എയര്‍ ഡെക്കാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2008 ല്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ കമ്പനി ഏറ്റെടുക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ മുമ്പ് നടപ്പാക്കിയ ചെലവു കുറഞ്ഞ വിമാനയാത്ര പദ്ധതിയായ ഉഡാന്‍ സര്‍വ്വീസിന്റെയും സഹകരണത്തോടെ എയര്‍ ഡെക്കാന്‍ തിരിച്ചുകൊണ്ടുവരാനാണ് ക്യാപ്റ്റന്‍ ഗോപിനാഥിന്റെ പദ്ധതി. എന്നാല്‍ ഈ അവസാനശ്രമത്തിലും രക്ഷപ്പെട്ടില്ലെങ്കില്‍ ഈ മേഖലയില്‍ നിന്നുതന്നെ പുറത്തുപോകുമെന്നാണ് ഗോപിനാഥ് പറയുന്നത്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു