ഓട്ടോമൊബൈൽ മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് 26,000 കോടി രൂപയുടെ പദ്ധതി

ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈഡ്രജൻ ഇന്ധന വാഹനങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഓട്ടോമൊബൈൽ മേഖലയ്ക്കായി ഏകദേശം 26,000 കോടി രൂപയുടെ പുതിയ ഉൽപാദന-ബന്ധിത പ്രോത്സാഹന പദ്ധതി (പി‌എൽ‌ഐ) സർക്കാർ ഇന്ന് അംഗീകരിച്ചു. സർക്കാർ കണക്കുകൾ പ്രകാരം പദ്ധതി ഓട്ടോമൊബൈൽ മേഖലയിൽ 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

കഴിഞ്ഞ വർഷം, ഓട്ടോമൊബൈൽ, ഓട്ടോ കമ്പോനൻറ്റ്സ് മേഖലയ്ക്കായി സർക്കാർ അഞ്ച് വർഷത്തേക്ക് 57,043 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.ഹൈഡ്രജൻ ഇന്ധന വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ മേഖലയ്ക്കുള്ള പദ്ധതി മന്ത്രിസഭ 25,938 കോടി രൂപയായി കുറച്ചു.

ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അസംബ്ലി, സെൻസറുകൾ, സൺറൂഫ്സ്, സൂപ്പർ കപ്പാസിറ്ററുകൾ, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം എന്നിവ പി‌എൽ‌ഐ സ്കീമിന് കീഴിലുള്ള ഓട്ടോ കമ്പോനൻറ്റ്സ്സിൽ ഉൾപ്പെടുന്നു.

13 മേഖലകൾക്കായി പ്രഖ്യാപിച്ചിട്ടുള്ള മൊത്തത്തിലുള്ള ഉൽപാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുടെ ഭാഗമാണ് ഓട്ടോ മേഖലയ്ക്കുള്ള പി‌എൽ‌ഐ പദ്ധതി. 1.97 ലക്ഷം കോടി രൂപ 2021-22 ബജറ്റിൽ ഇതിനായി വകയിരുത്തിയത്. പി‌എൽ‌ഐ സ്കീം മത്സരശേഷി വർദ്ധിപ്പിക്കുകയും ഈ മേഖലയുടെ വളർച്ച ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഓട്ടോ ഇൻഡസ്ട്രി ബോഡി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, വാഹന നിർമാതാക്കൾക്കുള്ള പ്രോത്സാഹന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതിനെത്തുടർന്ന് സെപ്റ്റംബർ 15 ബുധനാഴ്ച ഓട്ടോ കമ്പോനൻറ്റ്സ് നിർമ്മാതാക്കളുടെ ഓഹരി മൂല്യം വർദ്ധിച്ചു. ഓട്ടോമോട്ടീവ് ആക്‌സിൽ നിർമ്മാതാക്കളായ ജംന ഓട്ടോയുടെ ഓഹരികൾ ഒമ്പത് ശതമാനത്തിലധികം ഉയർന്ന് ഒരുദിവസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കായ. 93.70 ൽ എത്തി. അതേസമയം, വേറോക്ക് എഞ്ചിനീയറിംഗ് 18 ശതമാനവും ജിഎൻഎ ആക്‌സസ് മൂന്ന് ശതമാനവും പ്രിക്കോൾ അഞ്ച് ശതമാനവും ഉയർന്നു.

കൂടാതെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിഫ്റ്റി ഓട്ടോ ഇൻഡെക്സിലെ ഓട്ടോ ഓഹരികളുടെ നിരക്ക് പി‌എൽ‌ഐ സ്കീം പ്രഖ്യാപിച്ചതിന് ശേഷം 0.5 ശതമാനം ഉയർന്നു.

Latest Stories

ചരക്കു കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം തീരത്ത്; തീരമേഖലയിൽ അതീവ ജാഗ്രതാ നിർദേശം, കപ്പലിൽ നിന്നുള്ള വസ്തുക്കൾ കണ്ടാൽ അടുത്തേക്ക് പോകരുത്

ഉലകനായകന്‍ അസൂയപ്പെടുന്ന താരം, ചര്‍ച്ചയായി കമല്‍ ഹാസന്റെ വാക്കുകള്‍: വേദിയില്‍ കണ്ണീരണിഞ്ഞ് ജോജു

CSK UPDATES: റൺസിൽ ഭൂരിഭാഗവും ടീം തോൽക്കുന്ന മത്സരത്തിൽ, ഫീൽഡിലും ശോകം; ചെന്നൈ സൂപ്പർ താരത്തിന്റെ സ്ഥിതി ദയനീയമെന്ന് ആകാശ് ചോപ്ര; കണക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നത്

CSK UPDATES: പുതിയ പിള്ളേർ ഒകെ സെറ്റ് ആണ്, ചെന്നൈ ടീമിൽ നടക്കാൻ പോകുന്നത് വമ്പൻ മാറ്റങ്ങൾ; ഈ സൂപ്പർതാരങ്ങളടക്കം പുറത്തേക്ക്

KKR VSR SRH: ഒരു ഓവർ കൂടെ എറിഞ്ഞിരുന്നേൽ എന്റെ കാര്യത്തിൽ തീരുമാനമായേനെ; ബോളിങ്ങിൽ അർധ സെഞ്ചുറി വഴങ്ങി വരുൺ ചക്രവർത്തി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍, മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ല; എന്‍ഡിഎ നേതാക്കളുടെ യോഗത്തിലും ആവര്‍ത്തിച്ച് മോദി

SRH VS KKR: എടാ പിള്ളേരെ, ഇങ്ങനെ വേണം ടി-20 കളിക്കാൻ; കൊൽക്കത്തയ്‌ക്കെതിരെ ഹെൻറിച്ച് ക്ലാസന്റെ സംഹാരതാണ്ഡവം

കോഴിക്കോട് തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചു

അഫാന്റെ ആത്മഹത്യ ശ്രമം, ജയില്‍ മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്

CSK UPDATES: പതിവ് പോലെ ഹർഷ ഭോഗ്ലെയുടെ ചോദ്യം, വിരമിക്കൽ അപ്ഡേറ്റ് കാത്തിരുന്നവർക്ക് മുന്നിൽ അത് പറഞ്ഞ് ധോണി; ചർച്ചയായി വാക്കുകൾ