യു.പി.ഐ വഴി പണമിടപാടുകള്‍ നടത്തുന്നവരാണോ? ഈ അഞ്ച് കാര്യങ്ങള്‍ പാലിച്ചാല്‍ നിങ്ങള്‍ ഏറെ സുരക്ഷിതര്‍

എല്ലാം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടു കിടക്കുന്ന ഡിജിറ്റല്‍ കാലഘട്ടമാണിത്. ഇന്റര്‍നെറ്റ് കാര്യങ്ങളെ കുറേ എളുപ്പമാക്കിയിട്ടുണ്ട്. അതേസമയം തന്നെ വ്യാജ വെബ്സൈറ്റുകള്‍ മുതല്‍ ഓണ്‍ലൈന്‍ പണമിടപാട് തട്ടിപ്പുകള്‍ വരെ ഒട്ടേറെ തട്ടിപ്പുകള്‍ക്കും വഴി തുറന്നിട്ടുണ്ട്.

സ്മാര്‍ട്ട് ഫോണുകള്‍ സര്‍വ്വ സാധാരണമായതോടെ പണമിടപാടുകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്ന സ്ഥിതി മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇടപാടുകള്‍ ഒട്ടുമിക്കതും യു.പി.ഐ വഴിയാണ്. പണം ട്രാന്‍സ്ഫര്‍ ചെയ്യാനും, ബില്ലടയ്ക്കാനും, ലോണ്‍ പ്രീമിയം അടയ്ക്കാനുമൊക്കെ മിക്കവരും ആശ്രയിക്കുന്നത് യു.പി.ഐയെയാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തുള്ള തട്ടിപ്പും കൂടിയിട്ടുണ്ട്. യു.പി.ഐ ഇടപാടുകള്‍ സ്ഥിരമായി നടത്തുന്നവര്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്ന, തട്ടിപ്പുകള്‍ക്ക് ഇരയാവാനിടയുണ്ട്. യു.പി.ഐ ഇടപാടുകാര്‍ പ്രധാനമായും സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1. തട്ടിപ്പുകാരില്‍ നിന്നും അകന്നുനില്‍ക്കാം:

യു.പി.ഐ പിന്‍ നമ്പര്‍ ഒരാളുമായും പങ്കുവെക്കരുത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ, ബാങ്കില്‍ നിന്നോ, പ്രസിദ്ധ കമ്പനിയില്‍ നിന്നോ എന്നൊക്കെ പറഞ്ഞ് ആളുകള്‍ നിങ്ങളെ ബന്ധപ്പെടാം. അവര്‍ക്കൊന്നും പിന്‍ ഒരു കാരണവശാലും പറഞ്ഞുകൊടുക്കരുത്. ഇത്തരം ആവശ്യമുന്നയിച്ചുവരുന്ന എസ്.എം.എസ് അല്ലെങ്കില്‍ കോളുകള്‍ എന്നിവയോട് പ്രതികരിക്കരുത്. ആരെങ്കിലും ഫോണിലൂടെയോ മറ്റോ നിങ്ങളോട് പിന്‍ നമ്പര്‍ ചോദിക്കുകയാണെങ്കില്‍ അത് തട്ടിപ്പുകാരാവാനാണ് സാധ്യത.

2 മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗം:

കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാര്‍ക്ക് നിങ്ങളുടെ മൊബൈല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കൊടുക്കരുത്. കെ.വൈ.സി പുതുക്കാന്‍, അപ്ഡേറ്റ് ചെയ്യാന്‍, ചില പ്രധാന സെറ്റിങ്സുകള്‍ മാറ്റാന്‍ എന്നൊക്കെ പറഞ്ഞ് ആളുകള്‍ നിങ്ങളെ സമീപിക്കാനിടയുണ്ട്. അത്തരക്കാര്‍ക്ക് നിങ്ങളുടെ ഗാഡ്ജറ്റുകള്‍ നല്‍കരുത്.

3 ആവശ്യമില്ലാത്ത വെബ്സൈറ്റുകള്‍ ബ്രൗസ് ചെയ്യരുത്:

സമ്മാനം ലഭിച്ചു, കാഷ് ബാക്ക് കിട്ടും, എന്നൊക്കെ അവകാശപ്പെട്ട് നിങ്ങള്‍ക്ക് മുന്നില്‍ വരുന്ന വെബ്സൈറ്റുകള്‍. ബ്രൗസ് ചെയ്യാന്‍ പോകരുത്. നിങ്ങളുടെ പിന്‍ നമ്പര്‍ കിട്ടിയാല്‍ അവര്‍ക്ക് എളുപ്പം നിങ്ങളുടെ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ സാധിക്കും. എന്തെങ്കിലും തരത്തിലുള്ള യു.പി.ഐ ഇടപാടുകള്‍ നടത്തുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ക്ക് തന്നെയാണ് പണം കൈമാറുന്നതെന്ന് കൃത്യമായി ഉറപ്പുവരുത്തണം.

4. യു.പി.ഐ പിന്‍ ഇടയ്ക്കിടെ മാറ്റുക:

പറ്റുമെങ്കില്‍ മാസംതോറും യു.പി.ഐ പിന്‍ മാറ്റുക. കുറഞ്ഞത് മൂന്നുമാസം കൂടുമ്പോഴെങ്കിലും പിന്‍ നമ്പര്‍ റീ സെറ്റ് ചെയ്യണം. ഇത് സുരക്ഷ വര്‍ധിപ്പിക്കും.

5. യു.പി.ഐ ഇടപാടിന് ലിമിറ്റ് സെറ്റ് ചെയ്യുക:

ദിവസം ഇത്ര തുകയെന്ന തരത്തില്‍ യു.പി.ഐ ഇടപാടുകള്‍ക്ക് ലിമിറ്റ് സെറ്റു ചെയ്യുന്നത് അക്കൗണ്ടിന് സുരക്ഷ വര്‍ധിപ്പിക്കും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ