ആമസോണ്‍.ഇന്‍ പാന്‍ട്രിയെ ഫ്രെഷില്‍ ലയിപ്പിക്കുന്നു; സിംഗിള്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോറില്‍ കൂടുതല്‍ ലാഭിക്കാം

  • ഏറ്റവും വലിയ ഡെയ്‌ലി ഗ്രോസറി സെലക്ഷന്‍ പെരിഷബിള്‍, സ്റ്റേപ്പിള്‍ സാധനങ്ങളും വീട്ടുസാധനങ്ങളും 2 മണിക്കൂറിനുള്ളില്‍ ഡെലിവറി
  • സൂപ്പര്‍-വാല്യു പായ്ക്കുകളില്‍ അതുല്യമായ പാന്‍ട്രി സേവിംഗ്; ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭിക്കാം!
  • പാന്‍ട്രി തുടര്‍ന്നും ശേഷിക്കുന്ന 290 നഗരങ്ങളില്‍ പ്രവര്‍ത്തിക്കും, ഡ്രൈ ഗ്രോസറിയിയിലും നിത്യോപയോഗ സാധനങ്ങളിലും നിസ്തുലമായ മൂല്യം ലഭിക്കുന്നു

ഉപഭോക്താക്കള്‍ക്ക് ഗ്രോസറി ഷോപ്പിംഗ് അനുഭവം ലളിതമാക്കുന്നതിനായി, ഇപ്പോള്‍ ഫ്രെഷ് പ്രവര്‍ത്തനം നടത്തുന്ന നഗരങ്ങളില്‍ ഫ്രെഷിലേക്ക് പാന്‍ട്രി ലയിപ്പിക്കുകയാണെന്ന് ആമസോണ്‍.ഇന്‍ ഇന്ന് പ്രഖ്യാപിച്ചു. ഈ അനുഭവം ബാംഗ്ലൂര്‍, ഡല്‍ഹി, അഹമ്മദാബാദ്, മൈസൂര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അടുത്ത രണ്ട് ആഴ്ച്ചയില്‍ ലഭിക്കുന്നതാണ്, ഫ്രെഷ് ഇപ്പോള്‍ സേവനം നടത്തുന്ന നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വരും മാസങ്ങളില്‍ ലഭ്യമാകും. ശേഷിക്കുന്ന 290 നഗരങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പാന്‍ട്രിയില്‍ ഡ്രൈ ഗ്രോസറിയില്‍ മികച്ച സേവിംഗ് തുടര്‍ന്നും ലഭിക്കുകയും ചെയ്യും.

ആമസോണ്‍ ഫ്രെഷ് ഇനി ഉപഭോക്താക്കള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റ് സെലക്ഷനും, ലാഭിക്കാന്‍ സൂപ്പര്‍-വാല്യു പായ്ക്കുകളും ഐറ്റങ്ങളും ഉള്‍പ്പെടെ സെല്ലേര്‍സില്‍ നിന്നുള്ള നൂറുകണക്കിന് പാന്‍ട്രി ഡീലുകളും ലഭ്യമാക്കുന്നതാണ്. ഈ സംയോജിത ഓണ്‍ലൈന്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്ക് ഫ്രൂട്ട്, വെജിറ്റബിള്‍ എന്നിവയും, ഡെയറി, മാംസം പോലുള്ള ഫ്രോസന്‍ ആന്റ് ചില്‍ഡ് പ്രോഡക്ടുകളും, ഡ്രൈ ഗ്രോസറി ഐറ്റങ്ങള്‍, ബ്യൂട്ടി, ബേബി, പേഴ്സണല്‍ കെയര്‍, പെറ്റ് പ്രോഡക്ടുകള്‍ എന്നിവയും ഉള്‍പ്പെടെ വിപുലമായ റേഞ്ചില്‍ നിന്ന് ഷോപ്പ് ചെയ്യാം, രാവിലെ 6 മണി മുതല്‍ അര്‍ധരാത്രിവരെ 2 മണിക്കൂര്‍ ഡെലിവറി സ്ലോട്ടിന്റെ സൌകര്യവും ഉണ്ടായിരിക്കും.

ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ് നമ്പ്യാര്‍പറഞ്ഞു, “”ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഗ്രോസറി ഷോപ്പിംഗിന് ഞങ്ങളെ അവരുടെ ജീവിതത്തിന്റെ ഭാഗമാക്കിയതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ദിവസേന ആവശ്യമായ ഗ്രോസറിക്ക് 2 മണിക്കൂര്‍ സൌകര്യം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നു, അതുപോലെ ഡ്രൈ ഗ്രോസറി വാങ്ങുമ്പോഴുള്ള അതുല്യമായ പാന്‍ട്രി സേവിംഗും അവരെ ആകര്‍ഷിക്കുന്നു. ഈ രണ്ട് സേവനങ്ങളും ലയിപ്പിച്ച് ഒരു സിംഗിള്‍ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റോര്‍ ആക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് അതുല്യമായ സൌകര്യവും മൂല്യവും ഇനി പ്രയോജനപ്പെടുത്താനാകും.””

ഉപഭോക്താക്കള്‍ക്ക് 2 മണിക്കൂര്‍ ഡെലിവറി, അതല്ലെങ്കില്‍ രാവിലെ 6 മണി മുതല്‍ അര്‍ധരാത്രി വരെ സൗകര്യപ്രദമായ 2 മണിക്കൂര്‍ സ്ലോട്ട് തിരഞ്ഞെടുക്കുകയും ചെയ്യാം. എല്ലാ ഉപഭോക്താക്കള്‍ക്കും 600 രൂപയില്‍ കൂടിയ ഓര്‍ഡറുകള്‍ക്ക് സൌജന്യമായ ഷെഡ്യൂള്‍ഡ് രണ്ടു മണിക്കൂര്‍ ഡെലിവറി ലഭിക്കും. ഈ പരിധിയില്‍ താഴെയുള്ള ഓര്‍ഡറുകള്‍ക്ക് 29 രൂപ ഡെലിവറി ഫീസ് ഉണ്ടാകും. ആമസോണ്‍ ഫ്രെഷ് സ്റ്റോറില്‍ പ്രോഡക്ടുകള്‍ ഓഫര്‍ ചെയ്യുന്ന സെല്ലേര്‍സില്‍ നിന്ന് ഷോപ്പ് ചെയ്യാന്‍ മിനിമം ഓര്‍ഡര്‍ ഇല്ല. ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇന്‍ ആപ്പിലോ, ഡെസ്‌ക്ക്ടോപ്പിലോ, മൊബൈല്‍ ബ്രൌസറിലോ ഫ്രെഷ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ സ്റ്റോര്‍ കാണാം, ആകര്‍ഷകമായ ഗ്രോസറി ഷോപ്പിംഗ് അനുഭവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യാം. നിങ്ങള്‍ക്ക് സ്റ്റോര്‍ഇവിടെ കാണാം.

ഡിസ്‌ക്ലെയിമര്‍: ആമസോണ്‍.ഇന്‍ ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് ആണ്, സ്റ്റോര്‍ എന്നതുകൊണ്ട് സെല്ലേര്‍സ് ഓഫര്‍ ചെയ്യുന്ന സെലക്ഷനുകളുള്ള സ്റ്റോര്‍ഫ്രണ്ട് ആണ് ഉദ്ദേശിക്കുന്നത്.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു