75 കോടി വിലമതിക്കുന്ന ഹോട്ടല്‍ വെറും 875 രൂപക്ക് സ്വന്തമാക്കാം; ഈ നിബന്ധനകള്‍ ബാധകം

അമേരിക്കയില്‍ 75 കോടി വിലമതിക്കുന്ന ഹോട്ടല്‍ വെറും 875 രൂപക്ക് സ്വന്തമാക്കാം. അമേരിക്കയിലെ കൊളറാഡോയിലെ ഡെന്‍വറില്‍ ആണ് ലോക ശ്രദ്ധ നേടിയ ഹോട്ടല്‍ വില്‍പ്പനയ്ക്കുള്ളത്. ഇത്രയും ലാഭത്തിന് ഹോട്ടല്‍ സ്വന്തമാക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണ്ടേതുണ്ട്. ഫോക്‌സ് ന്യൂസ് ആണ് വില്‍പ്പന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2023ല്‍ ഡെന്‍വര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റി കമ്പനി ഒമ്പത് മില്യന്‍ ഡോളറിനാണ് സ്ഥലം ഏറ്റെടുത്തത്. നിലവില്‍ 875 രൂപയ്ക്ക് വില്‍പ്പനയക്ക് വച്ചിരിക്കുന്ന കെട്ടിടം ഇതോടകം ലോകം മുഴുവന്‍ ചര്‍ച്ചയായി കഴിഞ്ഞു. എന്നാല്‍ ഇതോടൊപ്പമുള്ള നിബന്ധനകളാണ് നിക്ഷേപകരെ രണ്ടാമത് ഒന്ന് ചിന്തിപ്പിക്കുന്നത്.

കെട്ടിടം വാങ്ങുന്ന വ്യക്തി കെട്ടിടം മുഴുവനായി നവീകരിക്കുകയും ഹോട്ടലിനെ ഭവനരഹിതര്‍ക്ക് വിട്ടുകൊടുക്കുകയും വേണം. 99 വര്‍ഷത്തേക്ക് വരുമാന നിയന്ത്രിത ഭവനമായി പ്രവര്‍ത്തിക്കണമെന്ന ഉടമ്പടിയോടെ കെട്ടിടം വില്‍ക്കുക. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ടിയാണ് മോട്ടലിനെ ‘സപ്പോര്‍ട്ടിവ് ഹൗസിങ് ആയി മാറ്റണമെന്ന് പഴയ ഉടമ നിര്‍ബന്ധിക്കുന്നത്.

പുതിയ ഉടമയെ തിരഞ്ഞെടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അപേക്ഷകരുടെ അവലോകനം പുരോഗമിക്കുകയാണെന്നും ഡെന്‍വര്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിങ് സ്റ്റെബിലിറ്റിയുടെ വക്താവ് ഡെറക് വുഡ്ബറി പറഞ്ഞു. ശേഷം കരാര്‍ അംഗീകരിക്കുന്നതിന് സിറ്റി കൗണ്‍സിലിന്റെ മുന്നിലെത്തും.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി