മെയ് മാസം മനസിനുള്ളില്‍..., കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് റെനോ

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്ന തങ്ങളുടെ എല്ലാ വാഹനങ്ങള്‍ക്കും മെയില്‍ ആകര്‍ഷകമായ ചില ഡീലുകളും ഡിസ്‌കൗണ്ടും പ്രഖ്യാപിച്ച് റെനോ. ക്വിഡ്, ട്രൈബര്‍, കൈഗര്‍, ഡസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ക്വിഡ് ഹാച്ച്ബാക്കിന് 10,000 രൂപ കിഴിവ് ലഭ്യമാണ്. എന്നാല്‍ ഇത് പ്രീ അപ്ഡേറ്റ്ഡ് പതിപ്പ് മോഡലുകളില്‍ മാത്രമാണ് ലഭിക്കുക. ചെറിയ ഹാച്ച്ബാക്കിന് 0.8 ലിറ്റര്‍ വേരിയന്റുകളില്‍ 10,000 രൂപ എക്സ്ചേഞ്ച് ബോണസായി ലഭിക്കും. ഉയര്‍ന്ന കപ്പാസിറ്റി 1.0 ലിറ്റര്‍ വേരിയന്റുകളില്‍ 15,000 രൂപയാണ് എക്‌സ്-ചേഞ്ച് ബോണസ്. അതിനുപുറമെ, ലോയല്‍റ്റി ബോണസായി 37,000 രൂപയും വാഗ്ദാനം ചെയ്യുന്നുണ്ട്.

ട്രൈബറിന് 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നു. എംപിവിക്ക് 44,000 രൂപ വരെ ലോയല്‍റ്റി ബോണസും ലഭിക്കും. കൈഗറിന് 55,000 രൂപ വരെ ലോയല്‍റ്റി ബോണസ് ഉണ്ട്. മറ്റ് ഓഫറുകളും ആനുകൂല്യങ്ങളും കൈഗറിന് ലഭിക്കുന്നില്ല.

റെനോ ഡസ്റ്റര്‍ ഇന്ത്യയില്‍ ഔദ്യോഗികമായി കമ്പനി നിര്‍ത്തലാക്കിയെങ്കിലും ഡീലര്‍ യാര്‍ഡുകളില്‍ അവശേഷിക്കുന്ന ഏതെങ്കിലും സ്റ്റോക്ക് (എന്തെങ്കിലും ഉണ്ടെങ്കില്‍) വന്‍തോതില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളോടെ ലഭ്യമാകും.

10,000 രൂപ കോര്‍പ്പറേറ്റ് കിഴിവ് എല്ലാ മോഡലുകളിലും ലഭ്യമാണ്. കര്‍ഷകര്‍ക്കും സര്‍പഞ്ചിനും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും മാത്രം ലഭ്യമായ 5000 രൂപ റൂറല്‍ ബോണസും ഓഫറില്‍ ഉണ്ട്. കോര്‍പ്പറേറ്റ് കിഴിവുകളും ഗ്രാമീണ ബോണസും ഒരുമിച്ച് ലഭിക്കില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ