ഉപഭോക്താക്കളെ നിരാശരാക്കി എംജി ഹെക്ടര്‍;  ബുക്കിംഗ് താത്കാലികമായി നിര്‍ത്തി

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റമാണ് ബുക്കിംഗ് നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. ഇതിനോടകം 21,000 യൂണിറ്റുകളുടെ ബുക്കിംഗാണ് എംജി ഹെക്ടറിന് ലഭിച്ചിട്ടുള്ളത്. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്.

നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഇത്രയും വാഹനങ്ങള്‍ പുറത്തിറക്കുന്നത്  പ്രയാസമുള്ള കാര്യമാണ്. നിലവില്‍ ഒരു മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേ എംജിയുടെ നിര്‍മ്മാണ ശാലയ്ക്കുള്ളു. ഹെക്ടറിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയ്ക്കനുസരിച്ച് വരും മാസങ്ങളില്‍ ക്രമേണ ഉത്പാദനം കൂട്ടുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില. സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ് എന്നീ നാലു വേരിയന്റുകളിലാണ് ഹെക്ടര്‍ എത്തുന്നത്. ഇന്റര്‍നെറ്റ് എസ്‌യുവി എന്ന പേരില്‍ പുറത്തിറങ്ങുന്ന വാഹനത്തില്‍ ഇന്ത്യന്‍ വിപണി ഇന്നുവരെ കാണാത്ത ഫീച്ചറുകളുണ്ടാകും എന്നാണ് എംജി വില പ്രഖ്യാപിച്ചു കൊണ്ട് അറിയിച്ചത്. അഞ്ചു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, 5 ലേബര്‍ ചാര്‍ജ് ഫ്രീ സര്‍വീസ്, 5 വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ എംജി നല്‍കുന്നുണ്ട്.

1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്ററര്‍ ടര്‍ബ്ബോ ഡീസല്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ തുടങ്ങി മൂന്ന് എഞ്ചിന് ഓപ്ക്ഷനുകളാണ് ഹെക്ടറിന് ഉള്ളത്. 143 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും കുറിക്കാന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാവും. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനുണ്ടെന്ന് എംജി പറയുന്നു.

17.41 കിലോമീറ്റര്‍ മൈലേജാണ് ഹെക്ടര്‍ ഡീസലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ 15.81 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. എന്തായാലും ഹെക്ടറിന് മുന്നില്‍ ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും മറ്റും ഇനി കുറച്ച് വിയര്‍ക്കും.

Latest Stories

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര