എം.ജിയുടെ കോമറ്റ് മൂന്ന് വേരിയന്റുകളിൽ ; ഉയർന്ന മോഡലുകളുടെ വിലയും പ്രഖ്യാപിച്ചു !

ഇലക്ട്രിക് കാർ വിപ്ലവത്തിന് തുടക്കം കുറിക്കാൻ വേണ്ടിയെത്തിയ ചെറു ഇലക്ട്രിക് കാറായ കോമറ്റിന്റെ ഉയർന്ന വകഭേദങ്ങളുടെ വില പ്രഖ്യാപിച്ച് എംജി മോട്ടോർസ്. മൂന്നു വർഷ വാറന്റി, മൂന്നു വർഷ ലേബർ ഫ്രീ സർവീസ്, മൂന്നു വർഷ റോഡ് സൈഡ് അസിസ്റ്റും വാഹനത്തിന് കമ്പനി നൽകുന്നുണ്ട്. എട്ട് വർഷമാണ് ബാറ്ററിയുടെ വാറന്റി പീരിയഡ്. ഇതുകൂടാതെ മൂന്ന് വർഷം 60 ശതമാനം ബൈബാക്ക് പ്ലാനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എംജിയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ് കോമെറ്റ്. ‘വൂലിങ് എയർ’ എന്ന കുഞ്ഞൻ ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയതാണ് കോമെറ്റ് നിർമിച്ചിരിക്കുന്നത്.

1000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരു ഉപയോക്താവിന് വെറും 519 രൂപ മാത്രമേ മുടക്കേണ്ടി വരികയുള്ളു എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. നിലവിലെ പെട്രോൾ, ഡീസൽ വിലയിൽ മറ്റ് ഏതൊരു കാറിലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമാണിത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്. ബിഗ് ഇൻസൈഡ്, കോംപാക്റ്റ് ഔട്ട് സൈഡ് എന്ന കൺസെപ്റ്റിൽ ‍ഡിസൈൻ ചെയ്ത 2 ഡോർ കാറാണ് കോമെറ്റ്. 17.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് കൊമെറ്റിൽ പ്രവർത്തിക്കുന്നത്. 42 ബിഎച്ച്പി കരുത്തിൽ പരമാവധി 110 എൻഎം ടോർക്ക് വരെ ഉത്‌പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് എംജി കോമെറ്റ് ഇവിയിലുള്ളത്.

ഒറ്റ ചാർജിൽ 230 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കോമെറ്റിന് സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്. IP67 റേറ്റഡ് ബാറ്ററി പായ്ക്കാണ് കാറിൽ വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി വാഗ്‌ദാനം ചെയ്യുന്നത്. ചാർജിംഗിന്റെ കാര്യത്തിൽ, 3.3 kW ചാർജർ വഴി 5 മണിക്കൂറിനുള്ളിൽ 10-80 ശതമാനവും 7 മണിക്കൂറിനുള്ളിൽ 0-100 ശതമാനം ചാർജ് ചെയ്യാനും കോമെറ്റിന് സാധിക്കും. പ്രീമിയം ഫീച്ചറുകളുമായിട്ടാണ് പുതിയ കാർ എത്തുന്നത്. എക്സ്റ്റീരിയറിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, വീൽ കവറുകളുള്ള 12 ഇഞ്ച് സ്റ്റീൽ വീലുകൾ എന്നിവയാണ് കോമെറ്റ് ഇവിയിൽ എംജി ഒരുക്കിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ.

ഇന്റീരിയറും പുത്തൻ ഫീച്ചറുകളാൽ സമ്പന്നമാണ്. സ്‌പേസ് ഗ്രേ ഇന്റീരിയർ തീം, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർവ്യു മിററുകൾ, ടിൽറ്റ് അഡ്ജസ്റ്റുള്ള സ്റ്റിയറിംഗ് വീൽ തുടങ്ങിയ ഫീച്ചറുകളാണ് എംജിയുടെ ചെറിയ ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന് ലഭിക്കുക. ഒരു സിറ്റി കാറായാണ് കോമെറ്റ് ഇവിയെ പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഡിസൈൻ കണ്ടാൽ മനസിലാകും. 2,974 mm നീളവും 1,505 mm വീതിയും 1,640 mmm ഉയരവും 2,010 mm വീൽബേസുമാണ് കൊമെറ്റിന് ഉള്ളത്. ഫുൾ-വിഡ്ത്ത് എൽഇഡി ലൈറ്റ് ബാർ പോലുള്ള രസകരമായ ടച്ചുകളുള്ള ബോക്‌സി ഡിസൈനാണ് കോമെറ്റിൽ കമ്പനി പരീക്ഷിച്ചിരിക്കുന്നത്. കാറിന്റെ ചാർജിംഗ് പോർട്ട് മുൻവശത്ത് ആണ് സെറ്റ് ചെയ്‌തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കൊപ്പം ടാറ്റയുടെ ഇലക്ട്രിക് കാറുകളുടെ വിൽപ്പനയാണ് എംജി മോട്ടോർസിന്റെ ലക്ഷ്യം. ഏപ്രിൽ 27 മുതൽ ടെസ്റ്റ് ഡ്രൈവുകൾക്കായി കോമെറ്റ് ഇവി ലഭ്യമായി തുടങ്ങും. മെയ് 15 മുതൽ കൊമെറ്റിന്റെ ബുക്കിംഗ് ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ തിരക്കേറിയ യാത്രകള്‍ക്ക് എംജി കോമെറ്റ് ഒരു മികച്ച ഓപ്ഷൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 9.28 ലക്ഷം രൂപ മുതൽ 9.98 ലക്ഷം രൂപ വരെയാണ് കോമറ്റിന്റെ വില വരുന്നത്. പ്ലെ (9.28 ലക്ഷം) , പ്ലെഷ് (9.98 ലക്ഷം) വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കോമറ്റിന്റെ അടിസ്ഥാന വകഭേദമായ പേസിന്റെ വില 7. 98 ലക്ഷം രൂപയാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി