21 കിലോമീറ്റർ മൈലേജുള്ള മഹീന്ദ്ര SUV ! ഇവന് വേണ്ടി ബുക്ക് ചെയ്ത് കാത്തുനിൽക്കുന്നത് പതിനായിരങ്ങൾ ...

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നായിരുന്ന മഹീന്ദ്ര XUV300 കഴിഞ്ഞ ഏപ്രിലിൽ മുഖം മിനുക്കി കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. മഹീന്ദ്ര XUV300 എന്നതിന് പകരം മഹീന്ദ്ര XUV 3XO എന്ന പേരിൽ എത്തിയ ഈ സബ് 4 മീറ്റർ എസ്‌യുവിയിൽ ഡിസൈൻ, ഫീച്ചർ പരിഷ്കാരങ്ങളും നടത്തിയിരുന്നു.

അതിശയിപ്പിക്കുന്ന ഡിസൈൻ, കിടിലൻ ഇന്റീരിയറുകൾ, ലെവൽ 2 ADAS പോലുള്ള നൂതന സാങ്കേതികവിദ്യകൾ, മികച്ച സേഫ്റ്റി ഫീച്ചറുകൾ എന്നിവയെല്ലാമാണ് മഹീന്ദ്ര പുതിയ മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. MX1, MX2, MX3, AX5, AX7 വേരിയന്റുകളിലായി ഈ മോഡൽ വാങ്ങാൻ സാധിക്കും. അഞ്ച് പേർക്ക് സുഖമായി സഞ്ചരിക്കാൻ സാധിക്കുന്ന വാഹനമാണിത്.

XUV300യിൽ ഉണ്ടായിരുന്ന അതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് XUV 3XOയും വാഗ്ദാനം ചെയ്യുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് കോംപാക്ട് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് AMT, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷനുകളാണ് ഓപ്ഷനിലുള്ളത്.

ഈ കാറിന്റെ മറ്റൊരു പ്രത്യേകത മികച്ച മൈലേജ് ആണ്. ഡീസൽ മാനുവലിനൊപ്പം 20.10 കിലോമീറ്റർ ഇന്ധനക്ഷമതയും XUV 3XO വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ഡീസൽ എഎംടി ആണെങ്കിൽ 21.20 കിലോമീറ്റർ മൈലേജ് കിട്ടും. മഹീന്ദ്ര XUV 3XO ടർബോ മാനുവലിന് 20.10, ഓട്ടോമാറ്റിക്കിന് 18.20 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇനി ആദ്യത്തെ 1.2 പെട്രോളാണെങ്കിൽ മാനുവലിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 17.96 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മഹീന്ദ്ര പറയുന്നത്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ഹാർമോൺ കാർട്ടൺ ഓഡിയോ സിസ്റ്റം എന്നിങ്ങനെ വേറെ ലെവൽ ഫീച്ചറുകളാണ് കാറിൽ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയോട് കൂടിയ എബിഎസ് എന്നിവ കാറിന്റെ സേഫ്റ്റി കിറ്റിലുണ്ട്.

സേഫ്റ്റിക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഉപഭോക്താക്കൾക്ക് ടാറ്റ നെക്സോണിനെ കൂടാതെ മഹീന്ദ്ര XUV 3XO കാറും പരിഗണിക്കാൻ തുടങ്ങി. നെക്സോണിന് മാത്രമല്ല മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ എന്നീ മോഡലുകൾക്കും മികച്ച ബദലാണ് മഹീന്ദ്ര XUV 3XO. വരുന്ന ഉത്സവ സീസണോടെ XUV 3XO-യുടെ വിൽപ്പന ഇനിയും കൂടാനാണ് സാധ്യത.

ഇപ്പോൾ മഹീന്ദ്ര XUV 3XO വാങ്ങാൻ ഉപഭോക്താക്കളുടെ മത്സരമാണ് നടക്കുന്നത്. 2024 മെയ് 15നാണ് കാറിന്റെ ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ 50,000 ബുക്കിംഗുകളാണ് എസ്‌യുവി വാരിക്കൂട്ടിയത്. ഇപ്പോഴും ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപോർട്ടുകൾ.

2024 ജൂലൈയിലെ കണക്ക് അനുസരിച്ച് ഓരോ മാസവും ഏകദേശം 20,000 പുതിയ ആളുകൾ മഹീന്ദ്ര XUV 3XO ബുക്ക് ചെയ്യുന്നതായാണ് പറയപ്പെടുന്നത്. 55000-ത്തിലധികം ഉപഭോക്താക്കൾക്ക് ഇനിയും മഹീന്ദ്ര XUV 3XO ഡെലിവറി ചെയ്യാനുമുണ്ട്. ഓരോ മാസവും ഒരു കാറിന് 20000-ത്തിലധികം ബുക്കിംഗുകൾ ലഭിക്കുന്നത് ചെറിയൊരു കാര്യമല്ല.  നിലവിൽ 7.49 ലക്ഷം രൂപയാണ് മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ പ്രാരംഭ വില. ടോപ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് വില. രണ്ടും എക്‌സ്ഷോറൂം വിലകളാണ്.

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ