സെലിബ്രിറ്റികൾക്കും ഈ കുഞ്ഞനെ മതിയോ? ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ...

ഒരു കാർ എന്നത് പലരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. കാറോ, ടൂവീലറോ ഇല്ലാത്ത വീടുകൾ വരെ ഇന്ന് വളരെ കുറവാണ്. റോഡിലെ തിരക്ക് കാരണം പല ആളുകൾക്കും കാറുകളിൽ പുറത്തിറങ്ങാൻ മടിയാണ്. മാനുവൽ ഗിയർബോക്‌സുള്ള കാറുകളെ അപേക്ഷിച്ച് ഓട്ടോമാറ്റിക് മോഡലുകൾക്കാണ് കഴിഞ്ഞ രണ്ട് വർഷമായി ഡിമാൻഡ് കൂടുതൽ എന്നും പറയാം. വാഹനത്തിരക്കുകളില്‍ പെട്ട് തുടര്‍ച്ചയായി ഗിയര്‍ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുത്തതോടെയാണ് വലിയൊരു വിഭാഗം ഓട്ടോമാറ്റിക് ഡ്രൈവിംഗിലേക്ക് മാറുന്നത്. സ്റ്റോപ്പ് ആൻഡ് ഗോ സിറ്റി ട്രാഫിക് സാഹചര്യങ്ങളിൽ ഒരു ഓട്ടോമാറ്റിക് കാർ ഓടിക്കുന്നത് ആർക്കും എളുപ്പമുള്ളതാക്കി.

ഇപ്പോൾ പുറത്തിറങ്ങുന്ന ചെറിയ എൻട്രി ലെവൽ കാറുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമുണ്ടാകാറുണ്ട്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാർ മാരുതി ആൾട്ടോയോ റെനോ ക്വിഡോ അല്ല. അടുത്തിടെ വില കുറച്ചതോടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുള്ള ഓട്ടോമാറ്റിക് കാർ എന്ന പദവി എംജിയുടെ കോമെറ്റ് ഇവിയെന്ന മൈക്രോ ഇലക്ട്രിക് വാഹനത്തിനാണ് ലഭിച്ചിരിക്കുന്നത്. ഇലക്ട്രിക്കാണ്, കൊണ്ടുനടക്കാൻ എളുപ്പമാണ്, വിലയും കുറവാണ് എന്നതിനാൽ ഇത് ആരെയും ആകർഷിക്കും. 6.99 ലക്ഷമായിരുന്നു നേരത്തെ വാഹനത്തിന് ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

എന്നാൽ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി എംജി മോട്ടോർ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമിന് തുടക്കമിട്ടതോടെയാണ് മൈക്രോ ഇലക്ട്രിക് കാറിന് 4.99 ലക്ഷമായി വില കുറഞ്ഞത്. പേര് സൂചിപ്പിക്കുന്ന പോലെ ബാറ്ററി വാങ്ങുന്നതിന് പകരം കിലോമീറ്ററിന് നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുക്കുന്ന പ്രോഗ്രാമാണ് BaaS. അതിനാൽ കാറിനൊപ്പം പണം മുടക്കി ബാറ്ററി വാങ്ങേണ്ടതില്ല.
പകരം ഡ്രൈവ് ചെയ്യുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ ബാറ്ററി ഉപയോഗത്തിന് വാടക നൽകിയാൽ മതി. കിലോമീറ്ററിന് 2.50 രൂപയാണ് കമ്പനി വാടകയായി നിശ്ചയിച്ചിരിക്കുന്നത്. 4.99 ലക്ഷം രൂപ മുടക്കി കോമെറ്റ് വാങ്ങിയാൽ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപയാണ് ബാറ്ററി വാടകയായി കൊടുത്താൽ മതി.

കാഴ്ച്ചയിൽ ആരേയും കൊതിപ്പിക്കുന്ന ഡിസൈനാണ് എംജി കോമെറ്റ് ഇവിക്കുള്ളത്. മുന്നിലും പിന്നിലുമായി എൽഇഡി ലൈറ്റ് ബാറുകൾ, ഇലുമിനേറ്റഡ് എംജി ലോഗോ, ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ കോംപാക്‌ട് രൂപത്തിന് പ്രീമിയം ടച്ച് നൽകുന്നുണ്ട്. 3-ഡോർ വാഹനമാണ്എംജി കോമെറ്റ്. പിൻവശത്തേക്ക് ആളുകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന വിധത്തിലാണ് ഇതിന്റെ ക്രമീകരണം.

രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും യാത്രാ ചെയ്യാനാവശ്യമായ രീതിയിലാണ് വാഹനം പണികഴിപ്പിച്ചരിക്കുന്നത്. പിന്നിൽ മുതിർന്നവർക്കും ഇരിക്കാനാകും. എംജി കോമെറ്റ് ഇവിയുടെ ഇന്റീരിയർ മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ ചതുരാകൃതിയിലുള്ള എയർ വെൻ്റുകൾ, ബ്ലോക്കി കപ്പ്‌ഹോൾഡറുകൾ, ഡോർ ഇൻസെർട്ടുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ എന്നിവയുമുണ്ട്. 2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ കീ, പവർ വിൻഡോകൾ, ഗ്രേ ഇന്റീരിയർ തീം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

രാജ്യത്തെ ഏറ്റവുംകുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറാണെങ്കിലും സേഫ്റ്റിയിൽ യാതൊരു വിട്ടുവീഴ്ച വരുത്തിയിട്ടില്ല. എബിഎസ്, ഇബിഡി, ഡ്യുവൽ എയർബാഗുകൾ, നാല് യാത്രക്കാർക്കും ത്രീ-പോയിൻ്റ് ബെൽറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സെൻസറുകളുള്ള റിവേഴ്സ് ക്യാമറ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ പോലുള്ള ഫീച്ചറുകളും സുരക്ഷയ്ക്കായി നൽകിയിട്ടുണ്ട്. 17.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന കോമെറ്റ് സിംഗിൾ ചാർജിൽ 230 കിലോമീറ്റർ റേഞ്ചാണ് വാഗ്‌ദാനം ചെയ്യുന്നത്. 42 ബിഎച്ച്പി കരുത്തിൽ 110 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കുന്ന ചെറിയ ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് വാഹനം പ്രവർത്തിക്കുന്നത്. 1,000 കിലോമീറ്റര്‍ ഓടാന്‍ വെറും 519 രൂപ മാത്രമാണ് കോമെറ്റിന് ചെലവ് വരുന്നത്.

Latest Stories

ഗാന്ധി കുടുംബത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നടന്ന ചില സംഭവങ്ങളെക്കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിച്ചതെന്ന് ശശി തരൂര്‍

യാഥാര്‍ത്ഥ്യം ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അറിയണം; ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഒടുവില്‍ തേവലക്കര എച്ച്എസില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി; മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈന്‍ നീക്കം ചെയ്തു

'എന്നെയൊന്ന് ജീവിക്കാന്‍ വീടൂ'; താന്‍ കൈകള്‍ കഴുകിയത് കൊണ്ട് ആര്‍ക്കും ദോഷമില്ല; വൃത്തി താനാണ് തീരുമാനിക്കുകയെന്ന് സുരേഷ്‌ഗോപി

സേവാഭാരതി ഒരു നിരോധിത സംഘടനയല്ല; ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വിസി

തന്റെ വേൾഡ് ഇലവനെ തിരഞ്ഞെടുത്ത് റെയ്ന; ഞെട്ടൽ!!, നിങ്ങൾക്ക് ഇതിന് എങ്ങനെ തോന്നിയെന്ന് ആരാധകർ

ശബരിമലയിലെ ട്രാക്ടര്‍ യാത്ര; അജിത് കുമാറിന് വീഴ്ചയുണ്ടായെന്ന് സ്ഥിരീകരിച്ച് ഡിജിപി

ചഹലിന്റെയും ധനശ്രീ വർമ്മയുടെയും വേർപിരിയലിന് പിന്നിലെ കാരണം എന്ത്?; വെളിപ്പെടുത്തലുമായി ഫെയ്‌സ് റീഡർ

ഓൺലി ഫഫ എന്ന് പറഞ്ഞാൽ പിന്നെ ദേഷ്യം വരൂലേ, ഹൃദയപൂർവ്വം സിനിമയുടെ രസകരമായ ടീസർ

കേരളത്തില്‍ ഈഴവര്‍ക്ക് പ്രാധാന്യം തൊഴിലുറപ്പില്‍ മാത്രം; മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമെന്ന് വെള്ളാപ്പള്ളി നടേശന്‍