ഇലക്ട്രിക് സൈക്കിള്‍ വിപണിയിൽ ചരിത്രം സൃഷ്ടിക്കാന്‍ ഹോണ്ട !

ഇലക്ട്രിക് സൈക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട. ‘ഇ-എംടിബി’ എന്ന പേരിൽ ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിലാണ് ഹോണ്ട ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ചത്. ഇ-ബൈക്കുകളുടെ പ്രചാരം വർധിച്ചുവരുന്ന ഒരു കാലഘട്ടമാണിത്. അതിനാൽ ഹോണ്ടയുടെ ഈ ഇലക്ട്രിക് സൈക്കിളും വിപണിയിൽ ഉടൻ തന്നെ എത്തുമെന്നാണ് കരുതുന്നത്.

ഇലക്ട്രിക് സൈക്കിൾ വിപണിയിലെ വിപണന സാധ്യത മുതലെടുക്കുക എന്ന ലക്ഷ്യത്തിലാണ് ഇ-എംടിബിയെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സൈക്കിളിലൂടെ ഒരേസമയം മോട്ടോർ സൈക്കിൾ, മൗണ്ടൻ ബൈക്ക് എന്നിവ ഓടിക്കുന്നത് ആസ്വദിക്കാൻ സാധിക്കുമെന്നാണ് ഹോണ്ട പറയുന്നത്. ബുദ്ധിമുട്ടേറിയ മലമ്പാതകളിലൂടെ ഏതൊരാൾക്കും അനായാസം ഈ സൈക്കിൾ ഓടിക്കാൻ സാധിക്കും.

വിപണിയിലുള്ള ബ്രോസിന്റെ മിട ഡ്രൈവ് മോട്ടോർ ആണ് ഹോണ്ട ഇ-എംടിബിയിൽ നൽകിയിരിക്കുന്നത്. ഈ ഇലക്ട്രിക് സൈക്കിളിന്റെ ഡിസൈനിലും ഫീച്ചറുകളിലുമാണ് ഹോണ്ട കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഇ ബൈക്കുകളിൽ ഉപയോഗിക്കുന്ന പല ഭാഗങ്ങളും ഇ-എംടിബിയിൽ ഉപയോഗിച്ചിട്ടുണ്ട്.

ഡിടി സ്വിസ് എക്‌സ്എം 1700 വീല്‍, മാക്‌സിസ് മിനിയോണ്‍ ഡിഎച്ച്എഫ് ടയര്‍, മുന്നിലും പിന്നിലും ഫോക്‌സ് സസ്പെൻഷൻ, ഷിമാനോയുടെ ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്ക്, റോക്ഷോക്ക് റീവെര്‍ബ് ഡ്രോപ്പര്‍ സീറ്റ് പോസ്റ്റ്, SRAM ഈഗിള്‍ AXS ഗിയര്‍ബോക്‌സ് എന്നിവയാണ് ഹോണ്ടയുടെ പുതിയ ഇ- സൈക്കിളിലുള്ളത്. അനായാസമായി കുത്തനെയുള്ള കയറ്റങ്ങളിലും മറ്റ് ബുദ്ധിമുട്ടേറിയ സ്ഥലങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഹോണ്ട ഈ മൗണ്ടൻ ടെറൈൻ ബൈക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്.

ബ്രാൻഡ് വിപുലീകരിക്കാൻ സഹായിക്കുന്ന ഒരു വിപണിയാണ് ഇലക്ട്രിക് ബൈക്കുകൾ. ഈ സാധ്യത അന്വേഷിക്കുന്ന ഒരേയൊരു മോട്ടോർ സൈക്കിൾ നിർമ്മാതാവ് ഹോണ്ടയല്ല. സീരിയൽ 1 എന്ന പേരിൽ ഹാർലി-ഡേവിഡ്‌സൺ ഒരു ഇലക്ട്രിക് സൈക്കിൾ അവതരിപ്പിച്ചിരുന്നു. Greyp, Fazua എന്നീ കമ്പനികളെ സ്വന്തമാക്കി പോർഷെയും ഇലക്ട്രിക് സൈക്കിൾ രംഗത്തേക്ക് വരാൻ ഒരുങ്ങുണ്ട്.

കുറഞ്ഞ ചിലവിൽ ദൈനംദിന യാത്രകൾ പോകാം എന്നതിനാൽ വൈദ്യുത​ വിഭാഗത്തിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾക്കാണ് ഏറെ ഡിമാൻഡ്. എന്നാൽ ഈ രംഗത്ത് അധികമാരും ശ്രദ്ധിക്കാത്തവരാണ് ഇലക്ട്രിക് സൈക്കിളുകളുടേത്. അധിക ദൂരം ചവിട്ടേണ്ട, ചെറിയ ദൂരങ്ങളിലേക്ക് വൈദ്യുതി ഉപയോഗിച്ച് എത്തിച്ചേരാം എന്നതെല്ലാം ഇലക്‌ട്രിക് സൈക്കിളുകളെ ഇത്തരക്കാർക്കിടയിൽ ജനപ്രിമാക്കി മാറ്റി കഴിഞ്ഞിരിക്കുകയാണ്.

ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങുന്നതിന്റെ പകുതി കാശുണ്ടെങ്കിൽ ഇത്തരം സൈക്കിളുകൾ വാങ്ങാനാവും. കൂടെ ആരോഗ്യവും നിലനിർത്താം. ഈയിടെയായി നിരവധി മോഡലുകളാണ് നമ്മുടെ വിപണിയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നത്. ആ നിരയിലേക്കാണ് ഇപ്പോൾ ഹോണ്ടയുടെ ഇലക്ട്രിക് സൈക്കിളിലും എത്തുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി