ഒന്നേകാൽ ലക്ഷം രൂപ വരെ വിലക്കുറവിൽ കാറുകൾ വിൽക്കാൻ ഹോണ്ട!

ഹോണ്ട സിറ്റിയെന്ന മോഡൽ ഇന്ത്യക്കാർ എത്രത്തോളം ഏറ്റെടുത്തിട്ടുണ്ട് എന്ന കാര്യം നമുക്കറിയാം. ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ കിലോമീറ്ററുകളോളം ഓടുന്ന എഞ്ചിനും ഗംഭീര നിർമാണ നിലവാരവും യാത്ര സുഖവും ഹോണ്ട കാറുകളെ വേറെ ലെവലാക്കി. അമേസ്, എലിവേറ്റ്, സിറ്റി, സിറ്റി ഹൈബ്രിഡ് എന്നിങ്ങനെ നാൾ മോഡലുകളാണ് കമ്പനി ഇപ്പോൾ രാജ്യത്ത് വിപണനം ചെയ്യുന്നത്. അമേസിന്റെ പുതുതലമുറ ആവർത്തനം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

വിൽപ്പന പ്രശ്നമില്ലാതെ മുന്നോട്ട് പോകുമ്പോഴും മോഡൽ നിരയിൽ ഗംഭീര ഓഫറുകളും ആനുകൂല്യം നൽകാനും ഹോണ്ട ശ്രമിക്കാറുണ്ട്. ഉത്സവ സീസണിനോട് അനുബന്ധിച്ച് കിടിലൻ ഓഫറുകളാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹന വിൽപ്പന നടക്കുന്ന സമയമായതിനാൽ വാഹനനിർമാതാക്കൾ കാത്തിരുന്ന നാളുകളാണിത്. അതുകൊണ്ട് തന്നെ ആളുകളെ എങ്ങനെയെങ്കിലും ഷോറൂമിൽ എത്തിക്കാനുള്ള ശ്രമമാണ് നടക്കുക. 2024 ഒക്ടോബറിൽ ഹോണ്ട തങ്ങളുടെ മോഡൽനിരയിലെ എല്ലാ കാറുകൾക്കും കിടിലൻ ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, ആക്‌സസറികൾ, എക്‌സ്‌ചേഞ്ച്, ലോയൽറ്റി ബോണസ്, കോർപ്പറേറ്റ് സ്കീമുകൾ എന്നിവയുടെ രൂപത്തിലാണ് ഓഫറുകൾ ഉപയോഗപ്പെടുത്താനാവുക.

അമേസിന്റെ ടോപ്പ് എൻഡ് VX, സ്‌പെഷ്യൽ എലൈറ്റ് എഡിഷൻ വേരിയന്റുകളിൽ പരമാവധി 1. 12 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ടുകൾ ഒരുക്കിയിരിക്കുന്നത്. അതേസമയം കാറിന്റെ മിഡ്-സ്പെക്ക് S ട്രിമ്മിന് 96,000 രൂപ വരെ ഓഫറുകളുണ്ട്. ബേസ് E മോഡലാണ് നോക്കുന്നതെങ്കിൽ പരമാവധി 86,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. വിശാലമായ ക്യാബിനും പെട്രോൾ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കുമായി ഘടിപ്പിച്ച 1. 2 ലിറ്റർ പെട്രോൾ എഞ്ചിനുമാണ് അമേസിന്റെ ഹൈലൈറ്റ്.

ഹോണ്ട സിറ്റിക്ക് 1.14 ലക്ഷം രൂപ വരെയാണ് ഓഫറുകൾ. വേരിയൻ്റിനെ ആശ്രയിച്ച് കാറിൽ ഒന്നിലധികം ഡിസ്കൗണ്ട് സ്ലാബുകൾ ഉണ്ടെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്. സിറ്റിയുടെ 3-പോയിൻ്റ് സീറ്റ് ബെൽറ്റ് ലഭിക്കാത്ത പഴയ സ്റ്റോക്കുകൾക്ക് ഇൻവെൻ്ററി അനുസരിച്ച് ഉയർന്ന ഡിസ്കൗണ്ടുകളോടെയാണ് വിൽപ്പന നടത്തുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 121 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് തുടിപ്പേകുന്നത്. അതേസമയം സിറ്റി ഹൈബ്രിഡ് ഏകദേശം 75,000 രൂപയുടെ ഡിസ്കൗണ്ടുകളോടെയാണ് ഒക്ടോബർ മാസത്തിൽ വിപണനം ചെയ്യുന്നത്. മാത്രമല്ല, ഹൈബ്രിഡ് കാറിന് 20,000 രൂപയുടെ അധിക ആക്‌സസറികളും ലഭിക്കും.

ഹോണ്ടയുടെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എലിവേറ്റ് എസ്‌യുവിയിലും ഓഫറുകൾ ഉപയോഗപ്പെടുത്താം. ഉപഭോക്താവിന് കൂടുതൽ മൂല്യം നൽകുന്നതിനായി എലിവേറ്റ് അപെക്സ് എഡിഷനും കമ്പനി ഈ അടുത്ത് അവതരിപ്പിച്ചിരുന്നു. എസ്‌യുവിയുടെ സ്റ്റാൻഡേർഡ് പതിപ്പുകൾക്ക് ഏകദേശം 75,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സ്റ്റോക്കിനെ ആശ്രയിച്ച് ചില ഔട്ട്‌ലെറ്റുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

മാനുവൽ അല്ലെങ്കിൽ സിവിടിയുമായി ഘടിപ്പിച്ചിരിക്കുന്ന ഹോണ്ട സിറ്റിയുടെ അതേ 121 ബിഎച്ച്പി പവറുള്ള നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് എലിവേറ്റ് വരുന്നത്. സെഗ്മെന്റിലെ ഏറ്റവും പവർഫുള്ളായ NA പെട്രോൾ എഞ്ചിനാണ് എസ്‌യുവിയിലുള്ളത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എലിവേറ്റിന് അവകാശപ്പെടാനുള്ളതാണ്.

നിലവിൽ ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയെ അപേക്ഷിച്ച് വിൽപ്പന കുറവാണെങ്കിലും ഓഫറുകളിലൂടെ തിരിച്ചടിക്കാനാവുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വലിയ ഡിസ്കൗണ്ട് ഓഫറുകൾ ഓരോ നഗരത്തിനെയും സ്ഥലത്തേയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കൂടാതെ സ്റ്റോക്കിൻ്റെ ലഭ്യതയ്ക്ക് വിധേയവുമാണ് ഇവ. അതിനാൽ കൃത്യമായ ആനുകൂല്യങ്ങൾ അറിയാൻ പ്രാദേശിക ഡീലറുമായി ബന്ധപ്പെടുന്നതായിരിക്കും നല്ലത്.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി