സ്റ്റാര്‍ട്ടാക്കാൻ താക്കോല്‍ വേണ്ട ; കീലെസ് ഫീച്ചറുമായി ആക്ടീവ 125 H-സ്മാർട്ട് ഉടൻ നിരത്തിലെത്തും

രാജ്യമൊട്ടാകെ ഇലക്ട്രിക്കിലേക്ക് ചുവടുവയ്ക്കുമ്പോഴും പ്രതിമാസം ലക്ഷങ്ങളുടെ വിൽപ്പനയുമായി മുന്നിൽ നിൽക്കുന്ന, ഗിയർലെസ് സ്കൂട്ടർ രംഗത്ത് വിപ്ലവും തീർത്ത വാഹനമാണ് ഹോണ്ട ആക്ടീവ. 23 വർഷത്തോളമായി നിരത്തുകളെ കീഴടക്കിയ ആക്ടീവയുടെ ആറാം തലമുറ വാഹനമായി H-സ്മാർട്ട് പതിപ്പ് വിപണിയിൽ എത്താനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 100 സിസി എഞ്ചിനുമായി ഓടിത്തുടങ്ങിയ ആക്‌ടിവ പിന്നീട് 110 സിസിയിലേക്കും പിന്നീട് 125 സിസി മോഡലുകളിലേക്കും എത്തുകയായിരുന്നു.

കുറച്ച് മാസങ്ങൾക്ക് മുൻപാണ് കമ്പനി ആക്ടീവയുടെ H-സ്മാർട്ട് പതിപ്പ് അവതരിപ്പിച്ചത്. ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്‌മാർട്ട് കീ റൈഡറെ അനുവദിക്കുന്ന ഒരു സംവിധാനമാണ് ഇവയിലുള്ളത്. ജനങ്ങൾക്കിടയിൽ നിന്നും വലിയ സ്വീകാര്യതയാണ് ഇവ നേടിയെടുത്തത്. ഇതോടെയാണ് ഈ സാങ്കേതികവിദ്യ 125 സിസി വേരിയന്റിലേക്കും ഹോണ്ട പരിചയപ്പെടുത്താൻ പോകുന്നത്. കാറുകളിൽ കാണുന്ന ഈ ഫീച്ചർ നഗരങ്ങളിലുള്ളവർക്കും വലിയ പാർക്കിംഗ് ഏരിയയിലും ആളുകൾക്ക് വളരെ സഹായകരമായി തീരും. സ്മാർട്ട് ഫൈൻഡ്, സ്‌മാർട്ട് സ്റ്റാർട്ട്, സ്‌മാർട്ട് സേഫ്, സ്‌മാർട്ട് അൺലോക്ക്  എന്നീ ഫീച്ചറുകളുള്ള സ്‌മാർട്ട് കീ ആയിരിക്കും ആക്ടീവയുടെ പ്രധാന സവിശേഷത.

ഫിസിക്കൽ കീ ഉപയോഗിക്കാതെ വാഹനം ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സ്മാർട്ട് കീ സഹായിക്കും. മാത്രമല്ല, ആക്ടിവേഷൻ കഴിഞ്ഞ് 20 സെക്കൻഡുകൾക്കുള്ളിൽ ഒരു പ്രവർത്തനവും നടക്കുന്നില്ല എങ്കിൽ സ്കൂട്ടർ ഓട്ടോമാറ്റിക്കായി ഇൻആക്ടീവ് ആകും. വാഹനത്തിന്റെ 2 മീറ്റർ പരിധിയിലാണ് സ്‌മാർട്ട് കീ ഉള്ളതെങ്കിൽ ലോക്ക് മോഡിലെ നോബ് ഇഗ്‌നിഷൻ പൊസിഷനിലേക്ക് തിരിച്ച് കീ പുറത്തെടുക്കാതെ തന്നെ സ്റ്റാർട്ട് ബട്ടൺ അമർത്തി വാഹനം സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകാൻ സാധിക്കും എന്നതും മറ്റൊരു പ്രതേകതയാണ്. മാപ്പ്ഡ് സ്‌മാർട്ട് ഇസിയു ഒരു സെക്യൂരിറ്റി ഡിവൈസ് ആയാണ് പ്രവർത്തിക്കുക. സ്‌മാർട്ട് കീയും ഇസിയുവും തമ്മിൽ ഇലക്‌ട്രോണിക് ആയി മാച്ച് ചെയ്തുകൊണ്ടാണ് ഇത് ഒരു സുരക്ഷാഡിവൈസായി പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ വാഹനം മോഷണം പോകുമെന്ന ഭയം  വേണ്ട. രജിസ്റ്റർ ചെയ്യാത്ത കീ എഞ്ചിൻ സ്റ്റാർട്ട് ആവുന്നതിൽ  നിന്നും തടയുന്ന ഒരു ഇമോബിലൈസർ സിസ്റ്റമാണ് സ്മാർട്ട് കീയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട് കീയുമായി സുരക്ഷിതമായ കണക്ഷൻ ഇല്ലെങ്കിൽ ഇമോബിലൈസർ സിസ്റ്റം ആക്ടീവ് ആകില്ല എന്നാണ് കമ്പനി പറയുന്നത്.

അതേസമയം, സാധാരണ ആക്ടീവ 125ൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും 2023 ഹോണ്ട ആക്ടിവ 125 H-സ്മാർട്ടിന്റെ ഡിസൈനിൽ ഉണ്ടാവില്ല. സിംഗിൾ പീസ് സീറ്റ്, ഗ്രാബ് ഹാൻഡിൽ, ചെറിയ ബ്ലാക്ക് ഫ്ലൈസ്‌ക്രീൻ, എൽഇഡി ഹെഡ്‌ലാമ്പ്, സൈഡ് സ്റ്റാൻഡ്, എഞ്ചിൻ കട്ട് ഓഫ് ഫംഗ്‌ഷൻ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിഗ്‌നേച്ചർ സൈഡ് ബോഡി വർക്ക്, ബ്ലാക്ക് അലോയ് വീലുകൾ, റിയർവ്യൂ മിററുകൾ തുടങ്ങിയ സവിശേഷതകളെല്ലാംഈ സ്കൂട്ടറിലും അതേപടി തുടരും. സ്കൂട്ടറിലെ 124 സിസി എയർ-കൂൾഡ് എഞ്ചിൻ OBD2 നിയന്ത്രണങ്ങൾ പാലിക്കുന്ന വിധത്തിൽ അപ്‌ഡേറ്റ് ചെയ്യും.

വാഹനത്തിന്റെ എഞ്ചിൻ ഏകദേശം 8.18 BHP കരുത്തിൽ 10.3 Nm പീക്ക് ടോർക്ക് നിർമിക്കുന്ന രീതിയിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്.125 H-സ്മാർട്ട് വേരിയന്റിന് അവയുടെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് 3,000 രൂപ മുതൽ 4,000 രൂപ വരെ അധികം മുടക്കേണ്ടി വന്നേക്കാം. എന്തായാലും പുത്തൻ ഫീച്ചറുകളിലൂടെ കൂടുതൽ ആളുകളെ ആക്ടീവയിലേക്ക് ആകർഷിക്കാനാകുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. മാത്രമല്ല, 2023 മാർച്ച് 29-ന് ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കുന്ന പദ്ധതികളും കമ്പനി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കമ്പനി.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്