160 CC യിലെ 'ബജറ്റ്‌ കിംഗ്' ; CBZ യുടെ പിന്‍ഗാമി ഇപ്പോൾ 160 യുടെ രാജാവ്‌!

ഇന്ത്യൻ ഇരുചക്ര വാഹനവിപണിയിൽ ബൈക്കുകളുടെ പങ്ക് വളരെ വലുതാണ്. 100 സിസി മോട്ടോർസൈക്കിളുകളായിരുന്നു ഒരു കാലത്ത് നിരത്തുകൾ ഭരിച്ചിരുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള മോഡലുകളാണ് അന്നും എന്നും ആളുകൾക്ക് പ്രിയങ്കരം. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപിന് കമ്മ്യൂട്ടർ സെഗ്മെന്റിലാണ് മേധാവിത്വമുള്ളതെങ്കിലും മറ്റ് വിഭാഗങ്ങളിലും കൈ വയ്ക്കാൻ ബ്രാൻഡ് തയ്യാറായിട്ടുണ്ട്. ഇതിൽ 160 സിസി സെഗ്മന്റിൽ പണ്ടത്തെ CBZ മോഡലിന്റെ പിൻഗാമിയായി വാഴ്ത്താനാവുന്ന എക്സ്ട്രീം 160 R നെയാണ് തങ്ങളുടെ തുറുപ്പിചീട്ടായി ഹീറോ സ്ഥാപിച്ചിട്ടുള്ളത്.

ഹീറോ എക്‌സ്‌ട്രീം 160 R മോട്ടോർസൈക്കിളിന്റെ താങ്ങാനാവുന്ന വിലയും സ്റ്റൈലിംഗും പെർഫോമൻസുമെല്ലാം ആരെയും ആകർഷിക്കുന്ന തരത്തിലുള്ളതാണ്. കൃത്യമായ ഇടവേളകളിൽ ബൈക്കിനെ പരിഷ്ക്കാരിയാക്കാനും കമ്പനി ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ പുതിയ ഒരു അപ്ഡേറ്റുമായി വിപണിയിൽ വീണ്ടും അവതരിച്ചിരിക്കുകയാണ് വാഹനം.

കാഴ്ച്ചയിൽ വലിയ ,ആറ്റങ്ങളൊന്നും ഇല്ല എങ്കിലും പുതിയ ഫീച്ചറുകൾ തന്നെയാണ് പുതിയ ഹീറോ എക്‌സ്‌ട്രീം 160R 2V മോഡലിനെ സവിശേഷമാക്കുന്നത്. സെഗ്‌മെൻ്റിലെ ആദ്യ ഡ്രാഗ് റേസ് ടൈമർ ഫീച്ചർ ചേർത്ത സംഗതിയാണ് അപ്ഡേഷനുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്.

ബൈക്കിൻ്റെ ആക്സിലറേഷനും വേഗതയും കൃത്യമായി നിരീക്ഷിക്കാൻ ആഗ്രഹിക്കുന്ന പെർഫോമൻസ് പ്രേമികൾക് വേണ്ടിയാണ് ഈ ഫീച്ചർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഡ്രാഗ് റേസ് ടൈമർ D1 , D2 എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡുകളിലാണ് മോഡൽ വരുന്നത്. ഇതിലെ D1 മോഡ് 0-60 കിലോമീറ്റർ ആക്സിലറേഷൻ ടൈമിംഗ് അളക്കുന്നതിനും D2 മോഡ് ക്വാർട്ടർ മൈൽ (402 മീ) സമയങ്ങൾ രേഖപ്പെടുത്തുന്നതിനുമാണ് കൊടുത്തിരിക്കുന്നത്.

സ്ലീക്കർ ടെയിൽ ലൈറ്റ് ഡിസൈനാണ് പുതിയ ഹീറോ എക്‌സ്‌ട്രീം 160R 2V മോട്ടോർസൈക്കിളിൽ ചെയ്തിരിക്കുന്ന അടുത്ത നവീകരണം. റീഡിസൈൻ ചെയ്ത ടെയിൽ ലൈറ്റ് മുൻഗാമിയേക്കാളും മികച്ചതാണ്. ഇത് ബൈക്കിന് കൂടുതൽ പരിഷ്കൃതവും ആധുനികവുമായ രൂപം സമ്മാനിക്കുന്നു. ടെയിൽ ലൈറ്റിൽ ഇപ്പോൾ ഹീറോയുടെ സിഗ്നേച്ചർ സൈൻ ആയ ‘H’ മാർക്ക് കാണാൻ സാധിക്കും. മൊത്തത്തിൽ പ്രീമിയം ഫീൽ കൊണ്ടുവരാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്.

ഇനി മുതൽ എക്‌സ്‌ട്രീം 160R 2V എൻട്രി ലെവൽ സ്പോർട്‌സ് ബൈക്കിൽ മെച്ചപ്പെട്ട പില്യൺ കംഫർട്ടും ഉണ്ടാകും. ഇതിനായി പിൻസീറ്റിൽ ഹീറോ കാര്യമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. നിലവിലെ കൂടുതൽ ഫ്ലാറ്റായ ശൈലിയിലുള്ള സീറ്റ് റൈഡർക്കും യാത്രക്കാർക്കും കൂടുതൽ സുഖം പ്രദാനം ചെയ്യുന്നു. ഇത് കൂടാതെ പിൻസീറ്റ് ഉയരം താഴ്ത്തിയിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കൂടുതൽ എളുപ്പമാക്കുന്നു.

നേരത്തെ ബൈക്കിന്റെ പില്യൺ കംഫർട്ട് ശരിയായ രീതിയിലല്ലായിരുന്നു എന്നതിനാൽ പിന്നിലിരിക്കുന്നവർക്ക് ഇതൊരു പ്രശ്നമായിരുന്നു. ഇപ്പോൾ സീറ്റിലെ പരിഷ്ക്കാരത്തോടൊപ്പം പിൻവശത്തെ ഗ്രിപ്പും വിശാലമാക്കിയിട്ടുണ്ട്. ഇപ്പോൾ പിൻഭാഗത്തിന് കൂടുതൽ സുരക്ഷിതവും ആത്മവിശ്വാസവുമുള്ള ഗ്രിപ്പ് മോട്ടോർസൈക്കിൾ ഉറപ്പാക്കുകയും ചെയ്യുന്നു. ഈ മെച്ചപ്പെടുത്തലുകളെല്ലാം എക്‌സ്‌ട്രീം 160R 2V ബൈക്കിനെ കൂടുതൽ പ്രായോഗിക തിരഞ്ഞെടുപ്പാക്കി മാറ്റുമെന്ന് ഉറപ്പാണ്.

ഒരൊറ്റ സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് ഹീറോ എക്‌സ്‌ട്രീം 160R 2V വാങ്ങാനാവുക. സിംഗിൾ-ഡിസ്ക് വേരിയൻ്റ് അവശ്യ പെർഫോമൻസ് സവിശേഷതകൾ നിലനിർത്തിക്കൊണ്ട് മൂല്യം നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഡലിന്റെ സിംഗിൾ-ഡിസ്‌ക് വേരിയന്റിന് 1,11,111 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ