ഇന്ത്യൻ മണ്ണിൽ വേരുറപ്പിക്കാൻ ടെസ്‌ല, ആദ്യ ഓഫീസ് പൂനെയില്‍; വൻ നീക്കവുമായി ഇലോൺ മസ്‌ക് !

അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യയിലേക്ക്. കമ്പനിയുടെ ഇന്ത്യന്‍ വിഭാഗമായ ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പൂനെയിലെ വിമന്‍ നഗറിലെ പഞ്ച്ശീല്‍ ബിസിനസ് പാര്‍ക്കില്‍ ടെസ്‌ല ഓഫീസ് സ്‌പെയ്‌സ് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ടുകൾ.

11.65 ലക്ഷം രൂപയാണ് 5,850 ചതുരശ്ര അടിവിസ്തീര്‍ണമുള്ള ഓഫീസിന് പ്രതിമാസ വാടക നിശ്ചയിച്ചിട്ടുള്ളത്. ടെസ്‌ല ഇന്ത്യ മോട്ടോര്‍ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ടേബിള്‍സ്‌പേസ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി അഞ്ച് വര്‍ഷത്തെ വാടക കരാര്‍ ഒപ്പു വച്ചതായാണ് റിപ്പോർട്ട്. ഒക്ടോബര്‍ ഒന്നിന് ഓഫീസ് കെട്ടിടം പ്രവര്‍ത്തമാരംഭിക്കും.

ഇന്ത്യൻ വാഹന വിപണിക്ക് യോജിച്ച വൈദ്യുത കാർ ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് ടെസ്‌ല ശ്രമിക്കുന്നത്. മാത്രമല്ല, ഇവിടെ നിന്ന് കാറുകൾ കയറ്റി അയക്കാനും ടെസ്‌ലയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യയിൽ നിർമിക്കുന്ന ടെസ്‌ലയ്ക്ക് ഏകദേശം 20 ലക്ഷം രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ജനുവരിയിൽ ടെസ്‌ലയുടെ ഇന്ത്യൻ വിഭാഗം ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പിന്നീട് പ്രവർത്തനങ്ങൾ ഒന്നും നടന്നിരുന്നില്ല. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇലോൺ മസ്‌ക് കൂടികാഴ്ച നടത്തിയിരുന്നു. പദ്ധതി യാഥാര്‍ത്ഥ്യമായാൽ ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങുക.

ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍, ഇലക്ട്രിക്ക് വാഹനങ്ങൾ, എന്‍ജിനിയറിങ് തുടങ്ങി 4,000 ലധികം നിര്‍മാണ സംരംഭങ്ങള്‍ ഉള്ള ഏഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക ഹബ്ബുകളിൽ ഒന്നാണ് പുണെ.

Latest Stories

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ടിക്കറ്റ് ചോദിച്ചതിന് ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; കഞ്ചാവുമായി കൊല്ലം സ്വദേശികൾ പിടിയിൽ