ബേസ് മോഡലിൽ കൈ വയ്ക്കാതെ ടൊയോട്ട, ഈ വേരിയന്റുകൾക്ക് പുതിയ വില കൊടുക്കണം

രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ മികച്ച വിജയം കരസ്ഥമാക്കി കുതിക്കുകയാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ.  എന്നാൽ ഇനി വാങ്ങാനിരിക്കുന്നവരെ സങ്കടപ്പെടുത്തുന്ന വാർത്തയുമായി ജാപ്പനീസ് വാഹന നിർമാതാക്കൾ രംഗത്തുവന്നിരുന്നു. ഏപ്രിൽ മുതൽ തങ്ങളുടെ മോഡൽ നിരയിൽ വില പരിഷ്ക്കാരം നടപ്പിലാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന കമ്പനി ഇപ്പോൾ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ പുതുക്കിയ വില വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ്, അർബൻ ക്രൂയിസർ ടൈസർ, ലാൻഡ് ക്രൂയിസർ എന്നിവയുൾപ്പെടെയുള്ള മോഡലുകളുടെ വിലയിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് മിഡ്-സൈസ് എസ്‌യുവിക്കും പുതിയ വിലകൾ ബാധകമാവുന്നത്. ഹൈറൈഡറിന്റെ വിലയിൽ 5,000 രൂപ വരെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് ഇത് ബാധകമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. E 1.5 പെട്രോൾ മാനുവൽ, S 1.5 പെട്രോൾ മാനുവൽ, S 1.5 പെട്രോൾ ഓട്ടോമാറ്റിക്, S 1.5 സിഎൻജി മാനുവൽ, G 1.5 സിഎൻജി മാനുവൽ, V ഹൈബ്രിഡ് 1.5 e-CVT, V ഹൈബ്രിഡ് 1.5 e-CVT ഡ്യുവൽ-ടോൺ എന്നിവയുടെ വിലയിൽ മാറ്റമില്ല. ഈ വേരിയന്റുകൾ പഴയ വിലയ്ക്ക് തന്നെ സ്വന്തമാക്കാനാവുന്നതാണ്.

ടൊയോട്ട ഹൈറൈഡർ ശ്രേണിയിലെ മറ്റെല്ലാ വേരിയന്റുകളുടെയും വിലയിൽ 5,000 രൂപ വീതം ഏകീകൃത വില വർധനവ് ഉണ്ടായിട്ടുണ്ട്. എൻട്രി ലെവൽ, ടോപ്പ്-സ്പെക്ക് വകഭേദങ്ങളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതിനാൽ എസ്‌യുവിയുടെ എക്സ്ഷോറൂം വില ഇപ്പോഴും 10.99 ലക്ഷം രൂപ മുതൽ 20.19 ലക്ഷം രൂപ വരെയാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. വില വർധനവ് നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഹൈറൈഡറിൽ മറ്റ് മാറ്റങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

NA പെട്രോൾ, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ വിപണിയിലെത്തുന്നത്. ആദ്യത്തേത് മാരുതി വികസിപ്പിച്ച 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ യൂണിറ്റാണ്. 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന ഇതിന് 102 bhp കരുത്തിൽ പരമാവധി 135 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.

ടൊയോട്ടയുടെ സ്വന്തം 1.5 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനാണ് രണ്ടാമത്തേത്. ഇ-ഡ്രൈവ് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 116 bhp പവറിൽ 141 Nm torque വരെയാണ് അവകാശപ്പെടുന്നത്. 27 കിലോമീറ്റർ മൈലേജ് തന്നെയാണ് ഹൈബ്രിഡ് ഹൈറൈഡർ വാഗ്‌ദാനം ചെയ്യുന്നത്. മൂന്നാമത്തെ സിഎൻജി പതിപ്പിലേക്ക് വന്നാൽ മാരുതി സുസുക്കിയുടെ 1.5 ലിറ്റർ, ഫോർ സിലിണ്ടർ, K12C എഞ്ചിനാണ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുന്നത്.

സിഎൻജിയിൽ ഓടുമ്പോൾ പവർ കണക്കുകൾ 88 bhp, 121.5 Nm ടോർക്ക് എന്നിങ്ങനെയായി പെർഫോമൻസ് കുറയുമെങ്കിലും ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിൻ്റെ സിഎൻജി മോഡലുകൾക്ക് കിലോഗ്രാമിന് 26.6 കിലോമീറ്റർ മൈലേജ് ലഭിക്കും. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയറ, ടാറ്റ കർവ്, റെനോ ഡസ്റ്റർ എന്നിവയോടാണ് ഹൈറൈഡർ മാറ്റുരയ്ക്കുക.

Latest Stories

ധര്‍മേന്ദ്ര പ്രധാന്‍ എന്നൊരു വൈറസ് വിദ്യാഭ്യാസ സംവിധാനത്തിലുണ്ട്, കോവിഡ് കാലത്തെ മോദിയുടെ പ്ലേറ്റും സ്പൂണും പ്രയോഗത്തെ പരിഹസിച്ച് സിജെപി പ്രതിഷേധം; പ്രധാന്‍ രാജിവെയ്ക്കണമെന്ന് ആവശ്യം

ഷിന്‍ഡെ പക്ഷം എന്ന് പറയേണ്ടതില്ല, ഒറ്റ ശിവസേനയെ ഉള്ളുവെന്ന് അമിത് ഷാ; ഏകനാഥ് ഷിന്‍ഡെ നയിക്കുന്നതാണ് യഥാര്‍ത്ഥ ശിവസേനയെന്നും കോലാപൂരിലെ റാലിയില്‍ അമിത് ഷാ

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?