ആകാശക്കാഴ്ചകൾ അനുഭവിച്ചറിയാൻ മൂന്ന് വർഷത്തിനുള്ളിൽ ദുബായ് എയർ ടാക്‌സികൾ

വിസ്മയിപ്പിക്കുന്ന പല അത്ഭുതങ്ങളും ആകാശത്തുകൂടി പറന്ന് കാണാനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് ദുബായ്. അറേബ്യൻ മരുഭൂമിയും, തിളങ്ങുന്ന കൂറ്റൻ കെട്ടിടങ്ങളും, മറ്റ് മനോഹരമായ കാഴ്ചകളും യുഎഇ നിവാസികളിലേക്ക് എത്തിക്കാനായി മൂന്ന് വർഷത്തിനുള്ളിൽ എയർ ടാക്‌സികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എയർ ടാക്‌സി സ്റ്റേഷനുകളുടെ രൂപരേഖയ്ക്ക് അംഗീകാരം നൽകി കഴിഞ്ഞു. ലോക ഗവൺമെന്റ് ഉച്ചകോടിക്ക് (WGS) ഒരു ദിവസം മുമ്പാണ് അത്യാധുനിക എഞ്ചിനീയറിംഗിന്റെ ഈ അത്ഭുതങ്ങൾ അരങ്ങേറിയത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ ദുബായ് നഗരത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള പദ്ധതി ആരംഭിക്കുമെന്ന് ദുബായ് ഭരണാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.

ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാനുള്ള സൗകര്യമാണ് എയർടാക്സിയിലുണ്ടാവുക. ദുബായിലെ വെർട്ടിപോർട്ടുകൾ എന്നറിയപ്പെടുന്ന ഫ്ലയിംഗ് ടാക്‌സി സ്റ്റേഷനുകളുടെ ചിത്രങ്ങളും ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. ദുബായ് മീഡിയ ഓഫീസ് ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പ്രശസ്ത ആർക്കിടെക്ചർ സ്ഥാപനമായ ഫോസ്റ്റർ പ്ലസ് പാർട്ണർസിന്റെ ബ്രാൻഡിംഗ് ചിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഒരു വെർട്ടിപോർട്ടും ചിത്രത്തിലുണ്ട്.

കാർ പാർക്കിങ്ങിന് രണ്ട് നിലകളാണ് വെർട്ടിപോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എയർ ടാക്സികളുടെ ടെർമിനലായി ഏറ്റവും മുകളിലെ നില പ്രവർത്തിക്കും. ദുബായുടെ പൊതുവായ രൂപവും മനോഹാരിതയും പൂർത്തീകരിക്കുന്ന ഒരു സമകാലിക രൂപകൽപ്പനയാണ് വെർട്ടിപോർട്ടിനുള്ളത്. ഉപയോക്താക്കൾക്ക് വ്യത്യസ്‌തവും ആസ്വാദ്യകരവുമായ ഗതാഗതമാർഗമാണ് എയർ ടാക്സി വാഗ്ദാനം ചെയ്യുന്നത്. മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം എയർ കണ്ടീഷൻഡ് സൗകര്യങ്ങളും വെർട്ടിപോർട്ടുകളിൽ ഉണ്ടാകും. ഏരിയൽ ടാക്സികൾക്കായി നാല് സ്റ്റാൻഡുകളും രണ്ട് ലാൻഡിംഗ് ഏരിയകളുമുണ്ട്. കുത്തനെയുള്ള ടേക്ക് ഓഫും ലാൻഡിങ്ങും സാധ്യമാക്കുന്നതോടൊപ്പം പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യങ്ങൾ പുറന്തള്ളാത്തവയും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമാണ് എയർ ടാക്‌സികൾ എന്ന പ്രത്യേകതയുമുണ്ട്.

ഏരിയൽ ടാക്‌സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയാണ് ഉണ്ടാവുക. ഇവയുടെ പരമാവധി റേഞ്ച് 241 കിലോമീറ്റർ ആണ്. ഇടതുവശത്ത് ഒരു ഗിയറും വലതുവശത്ത് ഒരു കൺട്രോൾ സ്റ്റിക്കുമായി ഒരു റേസ് കാറിന്റേതിന് സമാനമായ സീറ്റാണ് എയർ ടാക്സിക്കായി നിർമ്മിച്ചിരിക്കുന്നത്. ഉയരത്തിന്റെയും മറ്റ് നിരവധി ഘടകങ്ങളുടെയും സൂചനകൾ കാണിക്കാൻ ഡാഷ്‌ബോർഡുമുണ്ട്. ഒരു വെർട്ടിപോർട്ട് കാണുമ്പോൾ പൈലറ്റിന് സാവധാനം ലാൻഡ് ചെയ്യാൻ സാധിക്കും.

2017ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ആർടിഎ സ്വയംഭരണാധികാരമുള്ള ഏരിയൽ ടാക്സി പ്രദർശിപ്പിച്ചിരുന്നു. അതേ വർഷം തന്നെ, രണ്ട് യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഒരു എയർ ടാക്സിയുടെ ആദ്യ പരീക്ഷണ പറക്കലിനായി ട്രയൽ റൺ ആരംഭിക്കുകയും ചെയ്തു. 2023ലെ ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കൃത്രിമ എയർ ടാക്സി ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ സന്ദർശകരെ അനുവദിക്കുന്നുണ്ട്.എയര്‍ ടാക്‌സി ആരംഭിക്കുന്നതോടെ വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലകളുള്ള ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. 2026 മുതൽ പുതിയ ഏരിയൽ ടാക്സികൾ യുഎഇയിൽ ഉടനീളം ഓടി തുടങ്ങും. പ്രാരംഭ ലോഞ്ച് നെറ്റ്‌വർക്ക് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ഡൗണ്‍ഡൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിങ്ങനെ നാല് പ്രധാന മേഖലകളെയാണ് എയർ ടാക്സി സംവിധാനം ബന്ധിപ്പിക്കുക.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും