11 എയര്‍ബാഗുകളോ? ഫുള്‍ ചാര്‍ജില്‍ കേരളം ഫുൾ ട്രിപ്പും അടിക്കാം?

തങ്ങളുടെ നാലാമത്തെ ഉല്‍പ്പന്നമായ സീലയണ്‍ 7 പ്രീമിയം എസ്‌യുവിയുടെ വില കഴിഞ്ഞ ദിവസമാണ് ബിവൈഡി പ്രഖ്യാപിച്ചത്. 2025 ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. അന്നുതന്നെ കാറിന്റെ ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീമിയം, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് മോഡൽ പുറത്തിറങ്ങിയിരിക്കുന്നത്. കോസ്‌മോസ് ബ്ലാക്ക്, അറ്റ്‌ലാന്റിസ് ഗ്രേ, അറോറ വൈറ്റ്, ഷാര്‍ക്ക് ഗ്രേ എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ ഷേഡുകളിലാണ് ബിവൈഡി സീലയണ്‍ 7 ഇലക്ട്രിക് ക്രോസ്ഓവര്‍ വാഗ്ദാനം ചെയ്യുന്നത്. മോഡലിന് നല്ല വലിപ്പം ഉണ്ടെങ്കിലും ഇതൊരു 7 സീറ്റർ അല്ല.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈന്‍, ലോ-സ്ലംഗ് ബോണറ്റ് ഘടന, സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചില ഘടകങ്ങള്‍, എയറോഡൈനാമിക് കോണ്ടൂര്‍സ്, എന്നിവയാണ് പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സീലയണ്‍ 7 പ്രീമിയം വേരിയന്റില്‍ 19 ഇഞ്ച് അലോയ് വീലുകളും പെര്‍ഫോമന്‍സില്‍ 20 ഇഞ്ച് വീലുകളുമാണ് നല്‍കിയിരിക്കുന്നത്. ഇന്റീരിയറിൽ മോഡേണ്‍ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെയാണ് കാണാനാകുക. 15.6 ഇഞ്ച് റൊട്ടേറ്റിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇവിയുടെ ക്യാബിനില്‍ ഉള്ളത്. ഇവ കൂടാതെ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കണക്റ്റഡ് കാര്‍ ടെക്, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഫ്‌ലോട്ടിംഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സണ്‍ഷെയ്ഡുള്ള പനോരമിക് ഗ്ലാസ് റൂഫ്, 50W വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ്-ഡിസ്‌പ്ലേ, പവര്‍ഡ് ടെയില്‍ഗേറ്റ്, വെഹിക്കിള്‍-ടു-ലോഡ് ഫംഗ്ഷന്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

സേഫ്റ്റിയുടെ കാര്യത്തിലും ബിവൈഡി ഇലക്ട്രിക് എസ്‌യുവി മുന്നിൽ തന്നെയാണ്. 11 എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കാറാണ് സീലയണ്‍ 7. 360 ഡിഗ്രി ക്യാമറ, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഫ്രണ്ട് പാസഞ്ചര്‍, റിയര്‍ സീറ്റുകളിലെ ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ പോലുള്ള നൂതന സവിശേഷതകളുമുണ്ട്. ഇവ കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഫോര്‍വേഡ്, റിയര്‍ കൊളീഷന്‍ മുന്നറിയിപ്പുകള്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗോടുകൂടിയ ഫ്രണ്ട്, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകളുള്ള ലെവല്‍-2 ADAS എന്നിവയും ബിവൈഡി സജ്ജീകരിച്ചിട്ടുണ്ട്. ബിവൈഡി സീലിയണിന് 82.56kWh ബാറ്ററി പായ്ക്കാണുള്ളത്. പ്രീമിയം വേരിയന്റ് 313 ബിഎച്ച്പി കരുത്തില്‍ 380 എൻഎം ടോർക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയര്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനിലാണ് വരുന്നത്.

ഇത് 567 കീലോമീറ്റര്‍ റേഞ്ച് നൽകും. അതേസമയം എസ്‌യുവിയുടെ പെര്‍ഫോമന്‍സ് വേരിയന്റിന് 530 ബിഎച്ച്പി പവറില്‍ 690 എൻഎം ടോര്‍ക്ക് വരെ നല്‍കാനാകും. ഫുള്‍ചാര്‍ജില്‍ 542 കിലോമീറ്റർ പ്രീമിയം വേരിയന്റിന്റെ റേഞ്ച് പറയുന്നത്. ഇവിക്ക് വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. 48.9 ലക്ഷം രൂപയാണ് കാറിന്റെ പ്രാരംഭ വില വരുന്നത്. 54.9 ലക്ഷം രൂപ വരെയാണ് ഇവിയുടെ ടോപ്-സ്‌പെക്ക് വേരിയന്റിന്റെ വില. മാര്‍ച്ച് 7 മുതല്‍ ഡെലിവറി ആരംഭിക്കാനിരിക്കുന്ന പ്രീമിയം ഇവി ഇതിനോടകം 1000 ബുക്കിംഗുകള്‍ നേടിയതായി കമ്പനി അറിയിച്ചിട്ടുണ്ട്. വാഹനം 70000 രൂപ ടോക്കണ്‍ തുക നല്‍കി ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്ക് ചെയ്യാവുന്നതാണ്.

Latest Stories

കേരളത്തില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിച്ചുവെന്ന് എംവി ഗോവിന്ദന്‍; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് മടങ്ങുന്നവര്‍ നേരേ പോകുന്നത് മദ്യഷാപ്പുകളിലേക്കും മറ്റുമാണെന്ന് വിമര്‍ശനം

IPL 2025: വെറുതെ പുണ്യാളൻ ചമയാതെ, അവനെ അപമാനിക്കാനാണ് നീ അങ്ങനെ ചെയ്തത്; സൂപ്പർ താരത്തിനെതിരെ രവിചന്ദ്രൻ അശ്വിൻ; സംഭവം ഇങ്ങനെ

ഏറ്റവും അടുത്ത സുഹൃത്ത്, അപ്രതീക്ഷിത വിയോഗം..; നടന്‍ രാജേഷ് വില്യംസിന്റെ വിയോഗത്തില്‍ രജനി

'രണ്ട് കൈയ്യും ചേർന്നാലേ കയ്യടിക്കാനാകൂ'; ബലാത്സംഗക്കേസിൽ 23കാരന് ഇടക്കാല ജാമ്യം നൽകി സുപ്രീംകോടതി, പരാതിക്കാരിക്ക് വിമർശനം

കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും ഇടിഞ്ഞുവീണു; സര്‍വീസ് റോഡിൽ കൂടുതൽ സ്ഥലങ്ങളിൽ വിള്ളൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ബിജെപി മത്സരിക്കേണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിൽ നേതാക്കൾക്ക് എതിർപ്പ്, മണ്ഡലത്തിൽ മത്സരിക്കാതിരിക്കുന്നത് അബദ്ധം

IPL 2025: ധോണിയോട് ആ സമയത്ത് സംസാരിക്കാൻ എനിക്ക് ഇപ്പോൾ പേടി, അന്ന് 2005 ൽ....; തുറന്നടിച്ച് രവീന്ദ്ര ജഡേജ

'ഒന്നാന്തരം ബലൂണ്‍ തരാം..'; സൈബറിടത്ത് ഹിറ്റ് ആയ അഞ്ചുവയസുകാരി ഇതാണ്...

'നിലമ്പൂർ വലതുപക്ഷ കോട്ടയല്ല, രാഷ്ട്രീയ വഞ്ചനക്കെതിരെ അവർ വിധിയെഴുതും'; എംവി ​ഗോവിന്ദൻ

യുഎസ് സർക്കാരിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്; പ്രഖ്യാപനം ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ