വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ പത്ത് തരം, കൂടുതൽ അറിയാം

ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? ഓരോ നമ്പർ പ്ലേറ്റും വ്യത്യസ്ത ഉപയോഗത്തിനാണ്. രാജ്യത്ത് വാഹനം ഏതു നിലയ്ക്കാണ് ഉപയോഗിക്കുന്നത് എന്നതിനെ സൂചിപ്പിക്കാനാണു വിവിധ നിറത്തിലുള്ള നമ്പർപ്ലേറ്റുകൾ നൽകിയിരിക്കുന്നത്. എന്നാൽ പച്ചനിറത്തിലുള്ള നമ്പർ പ്ലേറ്റ് വാഹനത്തിൽ ഉപയോഗിച്ചിരുക്കുന്ന ഇന്ധനത്തെ സൂചിപ്പിക്കുന്നു. വൈദ്യുത വാഹനങ്ങൾക്കാണ് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിൽ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. വെളുത്ത ബോർഡിൽ കറുപ്പു നിറത്തിലുള്ള എഴുത്തുകൾ സ്വകാര്യയാത്രാ വാഹനങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ ബാക്ക്ഗ്രൗണ്ടിലുള്ള കറുത്ത എഴുത്ത് ടാക്സി, വാണിജ്യ വാഹനങ്ങളുടേതാണ്. പച്ച ബോർഡിലെ മഞ്ഞ അക്ഷരങ്ങൾ വൈദ്യുതി ഉപയോഗിച്ചുള്ള ട്രാൻസ്പോർട്ട് ടാക്സി വാഹനങ്ങളുടെയും പച്ച ബാക്ക് ഗ്രൗണ്ടിലെ വെളുത്ത അക്കങ്ങൾ പ്രൈവറ്റ്–ട്രാൻസ്പോർട്ട് വൈദ്യുത വാഹനങ്ങളെയും സൂചിപ്പിക്കുന്നു. 2018 ഓഗസ്റ്റിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പച്ച നമ്പർ പ്ലേറ്റ് ഉപയോഗിച്ചു തുടങ്ങിയത്.

താത്കാലിക രജിസ്ട്രേഷന് പേപ്പർ പ്രിന്റ് ഇല്ല

പുതിയ വാഹനം വാങ്ങുമ്പോൾ ലഭിക്കുന്ന താത്കാലിക രജിസ്ട്രേഷനു സ്റ്റിക്കർ ഒട്ടിക്കുന്ന പരിപാടി ഇനിയില്ല. പേപ്പർ പ്രിന്റ് നമ്പർ പ്ലേറ്റുകൾക്കു പകരം കളർ കോഡ് നമ്പർ പ്ലേറ്റുകളാണ് ലഭിക്കുക. മഞ്ഞ ബാക്ക്ഗ്രൗണ്ടിൽ ചുവന്ന അക്കങ്ങളുള്ള നമ്പർ പ്ലേറ്റുകളാണ് താത്കാലിക രജിസ്ട്രേഷന് ഉപയോഗിക്കേണ്ടത്. വാഹന ഡീലർമാർക്ക് ചുവപ്പ് ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്കങ്ങളുള്ള നമ്പർപ്ലേറ്റും റെന്റൽ വാഹനങ്ങൾക്കു കറുപ്പിൽ മ‍ഞ്ഞ അക്കങ്ങളുള്ള നമ്പർ പ്ലേറ്റുമാണ് ഉണ്ടാകുക. രാഷ്ട്രപതി, ഗവർണർ എന്നിവരുടെ വാഹനങ്ങൾക്കു രാജ്യത്തിന്റെ ഔദ്യോഗികമുദ്രയുള്ള ചുവപ്പ് നമ്പർ പ്ലേറ്റും കോൺസുലേറ്റ്, ഡിപ്ലോമാറ്റിക് വാഹനങ്ങൾക്കു നീല നമ്പർ പ്ലേറ്റുമാണ് ഉപയോഗിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വാഹനങ്ങൾക്കും പ്രത്യേക നമ്പർ പ്ലേറ്റ് ഉണ്ട്.

വാഹനതട്ടിപ്പുകൾ തടയാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയത്. 2019 ഏപ്രിൽ മുതൽ നിർമ്മിക്കപ്പെട്ട വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിസുരക്ഷാ നമ്പർ പ്ലേറ്റും (High-security number plate) ഗ്ലാസിൽ ഒട്ടിക്കാനുള്ള തേർഡ് രജിസ്ട്രേഷൻ മാർക്കും വാഹന നിർമ്മാതാക്കൾ നിയോഗിച്ച ഡീലർമാരാണ് ഘടിപ്പിച്ചു നൽകുക. പ്ലേറ്റ് ഘടിപ്പിച്ച ശേഷം ആ ഡേറ്റ വാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ആർടി ഓഫിസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) പ്രിന്റ് ചെയ്യാൻ സാധിക്കുകയുള്ളൂ. പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാർജും വാഹന വിലയിൽ ഉൾപ്പെടുത്തുകയല്ലാതെ പ്രത്യേക ചാർജ് ഈടാക്കുന്നില്ല.

അതിസുരക്ഷാ നമ്പർ പ്ലേറ്റ്

ഒരു എംഎം കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ. ടെസ്റ്റിംഗ് ഏജൻസി ടെസ്റ്റ് ചെയ്ത് പാസാക്കിയതും AIS:159:2019 പ്രകാരം നിർമ്മിച്ചവയുമാണിവ. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ എംബോസ്ഡ് (embossed) ബോർഡറും ഉണ്ട്. വ്യാജ പ്ലേറ്റുകൾ ഉണ്ടാക്കുന്നതു തടയാനായി 20 x 20 എംഎം സൈസിലുള്ള ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളിൽ ഇടതു ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമിൽ നീല നിറത്തിൽ അശോകചക്രം ഉണ്ട്.

പ്ലേറ്റുകൾക്ക് 5 വർഷം ഗാരന്റി നൽകുന്നുണ്ട്. ഇടതു ഭാഗത്തു താഴെയായി 10 അക്ക ലേസർ ബ്രാൻഡ് ഐഡന്റിഫിക്കേഷൻ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളിൽ ഇന്ത്യ എന്ന് 450 ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്. പ്ലേറ്റിൽ ഇടതുഭാഗത്തു നടുവിലായി IND എന്ന് നീല കളറിൽ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകൾ ഊരി മാറ്റാനാവാത്ത വിധവും ഊരി മാറ്റിയാൽ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്നാപ് ലോക്കിംഗ് സിസ്റ്റവും ഉപയോഗിച്ചാണ് ഘടിപ്പിക്കുക.

കടപ്പാട്: കേരള പൊലീസ്

Latest Stories

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി