മികച്ച മൈലേജ് നൽകുന്ന പത്ത് ലക്ഷത്തിൽ താഴെ വിലയുള്ള പത്ത് ഓട്ടോമാറ്റിക് കാറുകൾ

വാഹനവിപണിയിൽ മാനുവൽ കാറുകൾക്ക് ഒപ്പം തന്നെ പിടിച്ചുനിൽക്കുന്നവയാണ് ഓട്ടോമാറ്റിക് കാറുകൾ. ഇന്നത്തെ കാലത്ത് റോഡുകളിലെ വാഹനങ്ങളുടെ തിരക്ക് വര്‍ദ്ധിച്ച് വരുകയാണ്. ട്രാഫിക് ബ്ലോക്കുകളിൽപ്പെട്ട് തുടർച്ചായി ഗിയര്‍ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുത്തതോടെയാണ് ചിലർ ഓട്ടോമാറ്റിക് ഡ്രൈവിങ്ങിനോടൊപ്പം കൂടിയത്. ഓട്ടമാറ്റിക് ഡ്രൈവിങ് തുടക്കത്തില്‍ പ്രീമിയം വാഹനങ്ങളിലായിരുന്നു. എന്നാൽ ഇന്നത് സര്‍വസാധാരണമായി മാറിക്കഴിഞ്ഞു. എഎംടി കാറുകളുടെ വരവ് ഓട്ടോമാറ്റിക് കാറുകളെ കൂടുതൽ ജനകീയമാകുകയും ചെയ്തു. നിരവധി മോഡല്‍ ഓട്ടോമാറ്റിക് കാറുകള്‍ ഇന്ന് ഇന്ത്യന്‍ വിപണിയിലുണ്ട്. പത്തു ലക്ഷത്തിന് താഴെ വിലയുള്ള മികച്ച മൈലേജ് നൽകുന്ന പത്ത് ഓട്ടോമാറ്റിക് കാറുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ഓള്‍ട്ടോ കെ10

മാരുതിയുടെ ഉല്‍പന്നനിരയിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് കാര്‍ ആണ് മാരുതി ഓള്‍ട്ടോ കെ10. ആള്‍ട്ടോ കെ10ല്‍ Vxi വേരിയന്റിലാണ് കമ്പനി ഓട്ടോമാറ്റിക് ഡ്രൈവിങ് നല്‍കുന്നത്. മികച്ച ഇന്ധനക്ഷമതയും, കുറഞ്ഞ പരിപാലന ചിലവുമുള്ള ഈ കാർ നഗരങ്ങളിലെ ഉപയോഗത്തിന് യോജിച്ച കാറാണ്. 5.59 ലക്ഷം രൂപ മുതല്‍ 5.88 ലക്ഷം രൂപ വരെയാണ് വിഎക്‌സ്‌ഐ വേരിയന്റുകളുടെ വില.

എസ് പ്രെസോ

ബജറ്റ് കാറുകളില്‍ ഇന്ത്യയിൽ മറ്റൊരു കമ്പനിയും മാരുതി സുസുക്കിയെ വെല്ലാനില്ല. എസ്‌യുവി ലുക്കുള്ള മാരുതി സുസുക്കി എസ് പ്രെസോയുടെ Vxi വേരിയന്റിലാണ് ഓട്ടോമാറ്റിക് ഡ്രൈവിങ് സൗകര്യമുള്ളത്. 5.75 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത് . Vxi പ്ലസിലേക്കെത്തുമ്പോള്‍ ഇത് 6.04 ലക്ഷത്തിലെത്തും.

റെനോ ക്വിഡ്

റെനോയുടെ ബെസ്റ്റ് സെല്ലറായ ചെറുകാറാണ് റെനോ ക്വിഡ്. AMT ഗിയര്‍ബോക്‌സ് ആണ് ക്വിഡിൽ നൽകിയിരിക്കുന്നത്. 6.12 ലക്ഷം മുതല്‍ 6.32 ലക്ഷം രൂപ വരെയാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ക്വിഡ് മോഡലിന്റെ വില.

മാരുതി സുസുക്കി സെലേറിയോ

എഎംടി സാങ്കേതികവിദ്യയുമായി നിരത്തിലിറങ്ങിയ ആദ്യത്തെ കാറാണ് സെലേറിയോ. എഎംടിയെ ജനപ്രിയമാക്കിയതിൽ സെലേറിയോ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. Vxi വേരിയന്റ് മുതൽ സെലേറിയോയുടെ ഓട്ടമാറ്റിക് പതിപ്പ് ലഭിക്കും. 6.37 ലക്ഷം രൂപ മുതൽ 7.13 ലക്ഷം രൂപ വരെയാണ് സെലേറിയോ ഓട്ടോമാറ്റിക് കാറിന്റെ വില.

മാരുതി വാഗണ്‍ ആര്‍

മറ്റൊരു മാരുതി സുസുക്കി വാഹനമാണ് വാഗണ്‍ ആര്‍. മോഡലില്‍ വിഎക്‌സ്‌ഐ മുതൽ ZXi വരെയുള്ള വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ട്. AGS സൗകര്യമുള്ള വാഗണ്‍ ആറിന്റെ വില 6.53 ലക്ഷം മുതലാണ് ആരംഭിക്കുന്നത്. ഇതിൽ തന്നെ ഏറ്റവും ഉയര്‍ന്ന മോഡലാണ് ZXi പ്ലസ്. 7.41 ലക്ഷം രൂപയാണ് ZXi പ്ലസിന്റെ വില.

ഹ്യൂണ്ടായ് ഗ്രാന്‍ഡ് ഐ10

ഹ്യുണ്ടേയുടെ ചെറുകാറാണ് ഗ്രാന്‍ഡ് ഐ10. ഐ10 നിയോസ് AMT ഗിയര്‍ ബോക്‌സോടെയാണ് പുറത്തിറങ്ങുന്നത്. 1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 7.22 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. ഐ10ൽ 8.46 ലക്ഷം രൂപ വരെ വരുന്ന മോഡലുകളുണ്ട്.

ടാറ്റ പഞ്ച്

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് ടാറ്റ പഞ്ച്. ടാറ്റ പഞ്ച് എസ്.യു.വിയുടെ അഡ്വെഞ്ചര്‍, അക്കംബ്ലിഷ്ഡ്, ക്രിയേറ്റീവ് മോഡലുകളില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുണ്ട്. 7.44 ലക്ഷം രൂപ മുതല്‍ 9.54 ലക്ഷമുള്ള കാസിരംഗ എഡിഷനില്‍ പത്തു ലക്ഷത്തില്‍ താഴെ ഓട്ടോമാറ്റിക് ഡ്രൈവിങ് ലഭ്യമാണ്.

മാരുതി ഡിസയര്‍

പത്തു ലക്ഷത്തില്‍ താഴെ വിലയില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ഏക സെഡാനാണ് ഡിസയര്‍. മാരുതി ഡിസയര്‍ ഓട്ടോമാറ്റിക് ഡ്രൈവിങ് VXi, ZXi വേരിയന്റുകളില്‍ ലഭ്യമാണ്. 7.91 ലക്ഷം രൂപ മുതല്‍ 9.31 ലക്ഷം രൂപ വരെയാണ് വില.

മാരുതി ബലേനോ

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഡെല്‍റ്റ, സെറ്റ, ആല്‍ഫ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഡ്രൈവിങ്ങുണ്ട്. ഡെൽറ്റ എ‌എം‌ടിയുടെ വില 7.95 ലക്ഷം മുതൽ ആരംഭിക്കുന്നു. ടോപ്പ്-സ്പെക്ക് ആൽഫ വേരിയന്റിന് 9.83 ലക്ഷം വരെയാണ് വില.

റെനോ ട്രൈബര്‍

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ മൂന്നു വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഗിയർബോക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നു നിരകളിലായി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള എം.പി.വിയായ ട്രൈബറിന്റെ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 8.12 ലക്ഷം രൂപ മുതല്‍ 8.97 ലക്ഷം വരെയാണ് വില വരിക.

മാരുതി സ്വിഫ്റ്റ്

മാരുതി സ്വിഫ്റ്റിന്റെ VXi ZXi, ZXi പ്ലസ് വേരിയന്റുകളില്‍ മാത്രമാണ് മാരുതി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടുള്ളത്. 7.45 ലക്ഷം മുതല്‍ 8.98 ലക്ഷം വരെയാണ് ഓട്ടോമാറ്റിക് സ്വിഫ്റ്റിന്റെ വില.

Latest Stories

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴ, പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് ബിജെപി നേതാവ്

ലോകത്ത് ഞാൻ കണ്ടിട്ടുള്ള പല സ്റ്റാർ ഫുട്‍ബോൾ താരങ്ങൾക്കും അവന്റെ പകുതി ആരാധകർ ഇല്ല, ഇന്ത്യയിൽ വന്ന് ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി: വിൽ ജാക്ക്സ്

ലാലേട്ടന് മന്ത്രിയുടെ പിറന്നാള്‍ സമ്മാനം; 'കിരീടം പാലം' ഇനി വിനോദസഞ്ചാര കേന്ദ്രം

'ഖാര്‍ഗെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റ്'; അധീറിനായി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ബംഗാള്‍ ഘടകം; കടുത്ത നടപടിയെന്ന് കെസി വേണുഗോപാല്‍

മലയാളത്തിന്റെ തമ്പുരാന്‍, സിനിമയുടെ എമ്പുരാന്‍..

പേരിനായി കാത്തിരുപ്പ്.. ആരാധകര്‍ നിരാശയില്‍; പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് ഉണ്ടാവില്ല? പോസ്റ്റുമായി പ്രമുഖ സംവിധായകന്‍