കാണാൻ കുഞ്ഞൻ, ഗുണങ്ങൾ പലത്; അറിയാം ജീരകത്തിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ...

എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടു വരുന്ന, ആരോ​ഗ്യത്തിന് പല തരത്തിലുള്ള ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് ജീരകം. നല്ല മണവും ​ഗുണവുമുള്ള ജീരകം ഇന്ത്യൻ പാചക രീതികളിൽ ഏറ്റവും പ്രധാനമായി ചേ‍ർക്കുന്ന ഒരു ചേരുവ കൂടിയാണ്. മിക്ക വീടുകളിലും ജീരക വെള്ളം കുടിക്കാനും ഉപയോ​ഗിക്കാറുണ്ട്. ഇതൊരു ഡീടോക്സ് പാനീയമാണ്. ശരീരഭാരം കുറയ്ക്കാനും ജീരക വെള്ളത്തിന് സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

വളരെ വേ​ഗത്തിലും ആരോ​ഗ്യകരമായ രീതിയിലും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ജീരക വെള്ളത്തിന് ശരീരത്തിൽ അടിഞ്ഞ് കൂടുന്ന ചീത്ത കൊളസ്ട്രോൾ കളയാനുള്ള കഴിവുമുണ്ട്. ദഹന പ്രശ്നങ്ങൾക്കുള്ള പരമ്പരാഗതമായ പരിഹാരം കൂടിയാണ് ജീരകം. ശക്തമായ മണവും സ്വാദും ഉള്ള ജീരകം കുടലിന്റെ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ദഹനപ്രക്രിയയെ സഹായിക്കുന്ന പാൻക്രിയാറ്റിക് എൻസൈമുകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ എന്ന സംയുക്തം ഉമിനീർ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു.

കുടലിന്റെ സുഗമമായ പ്രവർത്തനത്തിനായി കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീനുകൾ തുടങ്ങിയ സങ്കീർണ്ണമായ പോഷകങ്ങളുടെ തകർച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹനപ്രക്രിയയെ കൂടുതൽ സുഗമമാക്കുന്നു. ഇത് ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

പൊതുവെ ജീരകത്തിൽ അടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്. ഏകദേശം 20 മുതൽ 21 ഗ്രാം വരെയുള്ള ഒരു ടീസ്പൂൺ ജീരകത്തിൽ എട്ട് കലോറി അടങ്ങിയിട്ടുണ്ട്. ജീരകവെള്ളം കുടിക്കുന്നത് അധിക കലോറികൾ ചേർക്കാതെ തന്നെ ധാരാളം ആരോഗ്യ ആനുകൂല്യങ്ങൾ നൽകും. പച്ചക്കറികൾ കഴിക്കുമ്പോൾ വറുത്ത ജീരകം ചേ‍ർക്കുന്നതും പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. വേഗത്തിൽ കൊഴുപ്പിനെ എരിയിച്ച് കളയാനും ഇത് സഹായിക്കും. ഉയ‍ർന്ന മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചേരുവ കൂടിയാണിത്.

മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുന്ന വൈറ്റമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് ജീരകം, ഇത് ശരീരത്തെ കൂടുതൽ കലോറി കത്തിക്കാൻ സഹായിക്കുന്നു. വയറുവീക്കം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങളെയും സുഖപ്പെടുത്താൻ കഴിവുള്ള ഔഷധമാണ് ജീരകം. പലതരം ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻ്റ് ഗുണങ്ങളും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നതാണ് ജീരകം. ഇത് നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ, ജീരകം കഴിക്കുന്നത് വായുവിൻ്റെ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.‌

മാനസിക സമ്മർദ്ദത്തെ നേരിടാൻ ജീരകത്തിൻറെ ഉപയോഗം ശരീരത്തെ സഹായിക്കുന്നുവെന്നാണ് പറയുന്നത്. ജീരകം ഒരു ആന്റി ഓക്‌സിഡന്റായി പ്രവർത്തിച്ച് സമ്മർദ്ദമുണ്ടാക്കുന്ന ഫലങ്ങളെ ചെറുക്കുമെന്നാണ് കണ്ടെത്തൽ. അതേസമയം, ഭക്ഷണത്തിൽ ജീരകം ഉൾപ്പെടുത്തുന്നത് മിക്കവർക്കും സുരക്ഷിതമായിരിക്കും. എന്നാൽ ചില ആളുകൾക്ക് ജീരകത്തോട് അലർജിയുണ്ടാകാം. ഇത്തരക്കാർക്ക് ജീരകത്തിന്റെ സത്ത് കഴിച്ച ശേഷം ഓക്കാനം, തലകറക്കം, വയറുവേദന എന്നിവ അനുഭവപ്പെടാറുണ്ട്.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ