അത്യാഹിത വിഭാ​ഗത്തിലെ കോവിഡ് രോ​ഗികൾ- ഒരു ഡോക്ടറുടെ അനുഭവം.

ഡോ. ലിബിൻ എസ് പ്രസാദ്

കോവിഡ് മ​ഹാമാരിയുടെ കാലം മെഡിക്കൽ രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് സമാനതകളില്ലാത്ത അനുഭവങ്ങളുടെ കാലമാണ്. അത്യാഹിത വിഭാ​ഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിന്റെ തീക്ഷണ്ത തൊട്ടറിയേണ്ടി വന്നിട്ടുണ്ട്. കോവിഡ് രോ​ഗം വന്നയാളെ അത്യാഹത വിഭാ​ഗത്തിലേക്ക് എത്തിക്കാതിരിക്കുന്നത് എങ്ങിനെ എന്നതായിരുന്നു ആരോ​ഗ്യരം​ഗം നേരിട്ട പ്രധാന വെല്ലുവിളി. അതിനുകാരണമുണ്ട്. കാറ്റ​ഗറി സി എന്ന് ഡോക്ടർമാർ വിളിക്കുന്ന ​ഗുരുതരനിലയിലേക്ക് എത്തപ്പെട്ട കോവിഡ് രോ​ഗികളിൽ ചെറിയ ശതമാനം മാത്രമെ സാധാരണ ജീവിതത്തിലേക്ക് പിന്നീട് തിരിച്ചെത്തിയിട്ടുള്ളൂ. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടിവന്നവരിൽ നല്ലൊരു ശതമാനം പേർ രോ​ഗത്തിന് കീഴടങ്ങിയിട്ടുണ്ട്. തിരിച്ചെത്തിയവരിൽ വലിയൊരു വിഭാ​ഗം കോവിഡാനന്തര ആരോ​ഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നതും നമ്മൾ കണ്ടു.

മരുന്നുകൾ കൂടാതെ ഉപകരണങ്ങളുടെ പിന്തുണയോടെയാണ് കാറ്റ​ഗറി സിയിൽ രോ​ഗികളെ പരിചരിക്കുന്നത്. എ,ബി വിഭാ​ഗങ്ങളിൽ പെടുന്ന രോ​ഗികൾ വലിയ പ്രശ്നങ്ങൾ ഇല്ലാതെ രക്ഷപെട്ടു വന്നിട്ടുണ്ട്. ബി വിഭാ​ഗത്തിൽ പെടുന്നവർക്ക് ശ്വാസതടസ്സം പോലുള്ള വിഷമതകൾ ഉണ്ടാകാറുണ്ടെങ്കിലും ശരീരം സ്വയം വൈറസിനെ പ്രതിരോധിച്ച് രോ​ഗാവസ്ഥയിൽ നിന്നും മോചനം നേടും. ഈ ഘട്ടത്തിൽ വൈറൽ ലോഡ് കുറച്ചാൽ മരണസാധ്യതയുള്ള ​ഗുരുതരാവസ്ഥയിലേക്ക് രോ​ഗികൾ പോകില്ല എന്ന് ഇപ്പോൾ നമുക്കറിയാം. തുടക്കത്തിൽ ഇത്തരം കാര്യങ്ങളിൽ നമുക്ക് വ്യക്തത ഇല്ലായിരുന്നു.

​ഗുരുതരാവസ്ഥയിലേക്ക് കോവിഡ് രോ​ഗി പോകാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം വാക്സിനേഷനാണ്. കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനെടുത്തവരിൽ വളരെ അപൂർവം പേരെ ​ഗുരുതരാവസ്ഥയിലേക്ക് പോകുന്നുള്ളൂ. രണ്ട് ​ഡോസ് എടുത്തവരിൽ ഇതിന്റെ എണ്ണം പിന്നേയും കുറവാണ്. അതേസമയം കോവിഡ് വൈറസിലുണ്ടാകുന്ന ജനിതകമാറ്റം ഇടക്കെങ്കിലും ഇതിനെ പ്രവചനാതീതമാക്കുന്നു. മറ്റൊരു മാർ​ഗം ആന്റിബോഡി കോക്ക്ടെയിൽ പോലെയുള്ള ചികിത്സകളാണ്. ഡെൽറ്റ പോലെയുള്ള വകഭേദം നമ്മുടെ കോശങ്ങളിൽ അതിവേ​ഗത്തിൽ വൈറൽ ലോഡ് കൂട്ടാൻ പര്യാപ്തമാണ്. ഇവയെ തുടക്കത്തിൽ തന്നെ ന്യൂട്രലൈസ് ചെയ്യാൻ സഹായിക്കുന്ന മോളിക്യൂൾസാണ് ഇത്തരം മരുന്നുകളിൽ ഉള്ളത്. ഇത്തരം മോളിക്യൂൾസ് അടങ്ങിയ മോണോക്ലോണൽ ആന്റി ബോഡി ചികിത്സക്ക് നമ്മു‌‌ടെ നാട്ടിൽ അം​ഗീകവുമുണ്ട്. ഇതിന്റെ വ്യക്തിപരമായ അനുഭവം കൂടി പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും.

കഴിഞ്ഞ ഒന്നര വർഷത്തെ പ്രതിരോധ ശ്രമങ്ങളെയാകെ തകർത്ത് ഇക്കഴിഞ്ഞ ഓ​ഗസറ്റ് മുപ്പതിന് എന്റെ വീട്ടിലേക്കും കോവിഡ് വൈറസ് എത്തി. ഭാര്യയാണ് ആദ്യം പോസിറ്റീവായത്. പിറ്റേദിവസം വൈകീട്ടോടെ അവരുടെ സ്ഥിതി വഷളായി. ബ്രോങ്കൈറ്റിസും അലർജിക്ക് ന്യൂമോണിയയും ​ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോവിഡ് കാലത്തിനു മുൻപ് ഭാര്യക്ക് ഓക്സിജൻ സഹായത്തോടെ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുമ്പോൾ ആദ്യ ഡോസ് വാക്സിനെടുത്തിട്ട് രണ്ടാഴ്ച്ച തികഞ്ഞിരുന്നില്ല. പ്രതിരോധ ശേഷി നേരത്തെ തന്നെ കുറവായ ഒരാൾക്ക് ഇത്തരം ഒരു സാഹചര്യത്തിൽ കോവിഡ് പിടിപെടുന്നത് വലിയ റിസ്ക്കാണ്. അത്യാഹിത വിഭാ​ഗത്തിൽ പ്രവർത്തിച്ചുള്ള എന്റെ അനുഭവം എന്നെ ആശങ്കയുടെ മണിക്കൂറുകളിലേക്കാണ് കൊണ്ടുപോയത്. കോവിഡിനെ അവർ അതിജീവിക്കില്ലെന്ന് എനിക്ക് തോന്നി. തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ ആന്റി ബോഡി കുത്തിവെപ്പായ കാസിരിവിമാബ്, ഇംഡെവിമാബ് കോക്ക്ടൈൽ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. മരുന്നെടുത്ത് 14 മണിക്കൂറിനകം തന്നെ ഫ്ലൂവിന്റെ ലക്ഷണങ്ങളിൽ എഴുപത് ശതമാനത്തോളം കുറവുണ്ടായി. 48 മണിക്കൂറുകൾക്ക് ശേഷം അവർക്ക് അവശേഷിക്കുന്ന രോ​ഗലക്ഷണങ്ങൾ കൂടി ഇല്ലാതായി.

മൂന്നാം തിയ്യതിയോടെ ഞാനും കോവിഡ് ബാധിതനായി. രണ്ട് ഡോസ് വാക്സിനെടുത്തിരുന്നെങ്കിലും ഡെൽറ്റ വകഭേദം എന്നെയും വെറുതെ വിട്ടില്ല. പനി ഒരുഘട്ടത്തിൽ 105 ഡി​ഗ്രി വരെയത്തി. നല്ലതോതിൽ തലകറക്കവുമുണ്ടായിരുന്നു. ഇതേ തുടർന്ന് ഞാനും ആന്റിബോഡി ചികിത്സ തേടാൻ തീരുമാനിച്ചു. ഏകദേശം പതിനാറ് മണിക്കൂർ കഴിഞ്ഞതോടെ എന്റെ രോ​ഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായി. കോവിഡ് ബാധിച്ച് വൈറസ് ബാധ ശരീരത്തെ ആകമാനം കീഴ്പ്പെടുത്തുന്നതിന് മുൻപേ, അതായത് രോ​ഗം സ്ഥിരീകരിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രതിരോധ മരുന്ന് സ്വീകരിക്കാൻ ഞാനും എന്റെ ഭാര്യയും എടുത്ത തീരുമാനമാണ് ഞങ്ങളുടെ ചികിത്സയിൽ നിർണ്ണായകമായത്. മുൻപ് ഇത്തരമൊരു തീരുമാനമെടുക്കാൻ നമ്മുടെ നാട്ടിലെ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. ആൻ്റിബോഡി ചികിത്സ രീതിയെ പ്രോട്ടോക്കോളിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ടാണ് അത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കേരളം അതിന്റെ കോവി‍ഡ് ചികിത്സ മാർ​ഗനിർ​ദേശത്തിൽ ഈ ചികിത്സ രീതിയെ ഉൾപ്പെടുത്തിക്കഴിഞ്ഞു. അപകടത്തിലേക്ക് പോകുമെന്ന് ഡയ​ഗനോസ് ചെയ്ത രോ​ഗികൾക്ക് സമയം വൈകാതെ ചികിത്സ നൽകുക എന്നത് വളരെ പ്രധാനമാണ്. അതുവഴി മരണനിരക്ക് വളരെയധികം കുറക്കാനാകും.

(ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റാണ് ലേഖകൻ)

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന