ആയിരം വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികള്‍.

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആശുപത്രികളില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി
പൂര്‍ത്തിയാക്കിയതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, എന്നിവിടങ്ങളിലാണ് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്.

ലോക വൃക്കദിനത്തോടനുബന്ധിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും, മുതിര്‍ന്നവര്‍ക്ക് പ്രത്യേക ഇളവുകളോട് കൂടിയുള്ള വൃക്കമാറ്റിവെക്കല്‍ ശസ്്ത്രക്രിയകളും ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍ ആശുപത്രികളില്‍ ലഭ്യമാക്കുമെന്ന് ആസ്റ്റര്‍ ഗ്രൂപ്പിന്റെ കേരള ക്ലസ്‌ററര്‍ & ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകള്‍, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൗഡ് ഫണ്ടിങ്ങ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കുറഞ്ഞ നിരക്കിലുള്ള ശസ്ത്രക്രിയകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന് പുറമെ ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള ഹോപ് രജിസ്ട്രി എന്ന സംവിധാനവുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. വൃക്ക മാറ്റിവെക്കല്‍ ആവശ്യമായി വരികയും വൃക്കദാനം ചെയ്യാന്‍ ദാതാവുണ്ടായിട്ടും ദൗര്‍ഭാഗ്യവശാല്‍ ദാതാവിന്റെ വൃക്ക അനുയോജ്യമല്ലാതെ വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവര്‍ ഹോപ് രജിസ്ട്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്താല്‍ ഇതേ സാഹചര്യം അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തിയെ കണ്ടെത്തുവാനും അവരുടെ ദാതാവിന്റെ വൃക്ക ആദ്യത്തെ വ്യക്തിക്കും ആദ്യ വ്യക്തിയുടെ ദാതാവിന്റെ വൃക്ക രണ്ടാമത്തെ വ്യക്തിക്കും അനുയോജ്യമാണെങ്കില്‍ അവര്‍ തമ്മില്‍ പരസ്പരം വൃക്കകൈമാറി ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്ന രീതിയായ സ്വാപ് ട്രാന്‍സ്പ്ലാന്റിന് വഴിയൊരുക്കാനാണ് ഹോപ് രജിസ്ട്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലാദ്യമായാണ് ഇത്തരം ഒരു രജിസ്ട്രേഷന്‍ സംവിധാനം യാഥാര്‍ത്ഥ്യമാകുന്നതെന്ന് ഫാദര്‍ ഡോവിസ് ചിറമ്മേലും, ഹോപ് അഡ്മിനിസ്ട്രേറ്റര്‍ ഡോ. ജവാദും പറഞ്ഞു.

സാധാരണ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പുറമെ റോബോട്ടിക് ട്രാന്‍സ്പ്ലാന്റ് രീതിയിലുള്ള വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ രീതിയും ഈ സെന്ററുകളില്‍ ലഭ്യമാണ്. ഇതിന് പുറമെ ദാതാക്കളുണ്ടായിട്ടും മാച്ചിംഗ് ഇല്ലാത്തതിനാല്‍ വൃക്കമാറ്റിവെക്കല്‍ നടത്താന്‍ സാധിക്കാതെ വരുന്നവര്‍ക്കായി ടു വേ സ്വാപ് ട്രാന്‍സ്പ്ലാന്റ്, ത്രീ വേ സ്വാപ് ട്രാന്‍സ്പ്ലാന്റ്, ഫോര്‍ വേ സ്വാപ് ട്രാന്‍സ്പ്ലാന്റ് രീതികളും കേരളത്തിലാദ്യമായി നടപ്പിലാക്കിയത് ആസ്റ്റര്‍ ഹോസ്പിറ്റലുകളാണ്. കുഞ്ഞുങ്ങളുടെ വൃക്കമാറ്റിവെക്കലില്‍ കേരളത്തിലെ ഏറ്റവും വലിയ സെന്റര്‍ എന്ന സവിശേഷതയും ആസ്റ്റര്‍ ആശുപത്രികള്‍ക്കാണ്.

പത്രസമ്മേളനത്തില്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജിയണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള ക്ലസ്റ്റര്‍), ഫാ. ഡേവിസ് ചിറമ്മല്‍, ഡോ. ജവാദ് (ഹോപ് അഡ്മിനിസ്ട്രേറ്റര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ