വാ തുറക്കൂ... കോമ്രേഡ് കാരാട്ട്; ഇന്തോ- യുഎസ് ആണവകരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് മറന്നുപോയോ?

2010ലെ ആണവ സിവില്‍ ബാധ്യതാ നിയമത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സംവാദം ശ്രദ്ധിച്ചിരുന്നവര്‍ക്കെങ്കിലും ഒരുപക്ഷേ ഓര്‍മ്മയുണ്ടാകാന്‍ സാധ്യതയുള്ള ഒരു കാര്യം ആണവോപകരണങ്ങള്‍ സപ്‌ളൈ ചെയ്യുന്ന കമ്പനികളെ ആണവാപകടങ്ങള്‍ക്ക് ഉത്തരവാദികളാക്കുന്ന നിബന്ധനകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചതില്‍ ബിജെപി അംഗങ്ങളും ഉണ്ടായിരുന്നുവെന്നതാണ്.

ഇന്ത്യയിലെ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ആണവ വിരുദ്ധ പ്രസ്ഥാനങ്ങളും ഇത്തരമൊരു ആവശ്യം ഉന്നയിച്ച് അക്കാലത്ത് ഒരു കരട് ബില്‍ തയ്യാറാക്കിയതില്‍ ഇക്കാര്യം വ്യക്തമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായിരുന്നു. ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ക്ക് രസിക്കുന്നതായിരുന്നില്ല ഈ നിബന്ധനകള്‍.

മോദി അധികാരത്തില്‍ ഇരിപ്പുറപ്പിച്ചതോടെ അമേരിക്കന്‍ ആണവക്കച്ചവടക്കാരുടെ വേദനകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്റെ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ 1963ലെ ആണവോര്‍ജ്ജ നിയമവും, 2010ലെ ആണവ സിവില്‍ ബാധ്യതാ നിയമവും ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

കച്ചവടക്കാരനായ ട്രംപിന് കൗശലക്കാരനായ മോദി നല്‍കുന്ന സമ്മാനമാണ് പുതിയ ഭേദഗതി നീക്കം. ചങ്ങാത്ത മുതലാളിത്തത്തിന്റെ അപ്പോസ്തലന്മാരായ സംഘപരിവാര്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഇതിലപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

എന്നാല്‍ 2005ലെ ഇന്തോ-യുഎസ് ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച സിപിഎം-ന്റെ നിലപാടെന്താണ്?

ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്തുകൊണ്ട് ജനറല്‍ ഇലക്ട്രിക്കിനെയും അരേവയെയും തോഷിബയെയും പോലുള്ള സ്വകാര്യ കമ്പനികള്‍ കേരളത്തിലേക്ക് കൂടും കുടുക്കയുമായി പോന്നോട്ടെയെന്നോ?

വാ തുറക്കൂ കോമ്രേഡ് കാരാട്ട്………….

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ