ബിജെപി നേതാക്കളുടെ വീട്ടിലേക്ക് പ്രയാഗ്‌രാജിലെ വെള്ളം പാചകത്തിന് കൊണ്ടുപോകാത്തതെന്ത്?; തള്ളു നിര്‍ത്തി ഈ വെള്ളം അങ്ങ് കുടിക്കാമോ? യോഗിയോട് അഖിലേഷ്

മനുഷ്യവിസര്‍ജ്യം അടക്കം മാലിന്യം നിറഞ്ഞ കുംഭമേളയിലെ ജലത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുമ്പോള്‍ കെടുകാര്യസ്ഥത മറച്ചുപിടിക്കാന്‍ ബിജെപി നേതാക്കള്‍ നടത്തുന്ന മതവികാര വ്രണപ്പെടുത്തല്‍ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനാണ് ഇടയാക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ത്രിവേണി സംഗമത്തിലെ ജലം ഇപ്പോഴും ശുദ്ധമാണെന്നും കുടിക്കാനാകുമെന്നുമുള്ള പരാമര്‍ശം വ്യാപക വിമര്‍ശനത്തിനാണ് ഇടയാക്കുന്നത്. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്നാനത്തിന് മാത്രമല്ല കുടിക്കാന്‍ പോലും കഴിയുന്നതാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കില്‍ ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാനാണ് ബിജെപി നേതാക്കളെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വെല്ലുവിളിക്കുന്നത്.

എല്ലാ ബിജെപി നേതാക്കള്‍ക്കും കുംഭമേളയിലെ വെള്ളം നിറച്ച ടാങ്ക് നല്‍കണം. അപ്പോള്‍ അവര്‍ക്ക് പാചകം ചെയ്യാനും കുളിക്കാനും ആവശ്യമുള്ളപ്പോള്‍ വേണമെങ്കില്‍ മരുന്നായി കുടിക്കാനും കഴിയുമല്ലോ. ഇങ്ങനെ ഒരു ടാങ്ക് വെള്ളം കൊണ്ടുപോകുന്ന കാര്യം ബിജെപി നേതാക്കള്‍ക്ക് ചെയ്യാനാകുമോ?

https://youtu.be/vI_vwKXZt3o?si=Ciqg-hkxIRTkfuu7

എസ്പി നേതാവ് ഭരണകക്ഷി എംഎല്‍എമാരോടും മുഖ്യമന്ത്രിയോടും വെല്ലുവിളി നടത്തിയെങ്കിലും വെള്ളം കൊണ്ടുപോകാന്‍ തയ്യാറായി ആരും മുന്നോട്ട് വന്നിട്ടില്ല. പ്രയാഗ്രാജിലെ വെള്ളത്തില്‍ കോളിഫോമിന്റെ അളവ് ഉയര്‍ന്നതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചതോടെ ആകെ പ്രതിരോധത്തിലായ യുപി സര്‍ക്കാരും കേന്ദ്ര ബിജെപി നേതാക്കളും പുണ്യമാണ് പുണ്യസ്‌നാനമാണ് 56 കോടി ജനങ്ങളുടെ വിശ്വസത്തെ ചോദ്യം ചെയ്യലാണ് എന്നെല്ലാം പറഞ്ഞാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. മലിനജലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ കുറിച്ചൊന്നും പറയാതെ കുളിക്കാന്‍ മാത്രമല്ല കുടിക്കാനും കുംഭമേളയിലെ ത്രിവേണി സംഗമത്തിലെ കൊള്ളാമെന്ന് പറഞ്ഞ യോഗി ആദിത്യനാഥും ടീമിനും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് ധൈര്യമുണ്ടെങ്കില്‍ ആ വെള്ളം കുടിയ്ക്കുവെന്ന് പറഞ്ഞപ്പോള്‍ അതി കേട്ടില്ലെന്ന് നടിക്കുകയേ തരമുള്ളു.

ഇപ്പോള്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ രണ്ട് എഞ്ചിനുകളും കൂട്ടിമുട്ടുകയാണ്. ഡല്‍ഹിയും ലഖ്നൗവും പറയുന്നത് തമ്മില്‍ നല്ല വൈരുദ്ധ്യമുണ്ട്. യുപി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്നുള്ള വിവരങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല. സംഗമത്തിലെ വെള്ളം കുളിക്കാന്‍ യോഗ്യമല്ലെന്ന് ഡല്‍ഹിയിലുള്ളവര്‍ പറഞ്ഞപ്പോള്‍ ലഖ്നൗ അത് അംഗീകരിക്കുന്നില്ല. അതിനര്‍ത്ഥം ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ സനാതനികള്‍ അല്ല എന്നാണോ?

അഖിലേഷ് യാദവിന്റെ ചോദ്യവും ഒരു ടാങ്ക് വെള്ളം വീട്ടില്‍ കൊണ്ടുപോയി കുടിക്കാനും പാചകം ചെയ്യാനുമുള്ള വെല്ലുവിളി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ആസൂത്രണ പിഴവ് ചൂണ്ടിക്കാട്ടി ‘മൃത്യുകുംഭ്’ എന്ന് കുംഭമേളയെ വിളിച്ച മമത ബാനര്‍ജിയെ വിശ്വാസികളോട് കളിക്കരുതെന്ന് പറഞ്ഞാണ് യോഗി ആദിത്യനാഥ് വിരട്ടാന്‍ നോക്കിയത്. കുംഭമേളയില്‍ മുങ്ങിയ 56 കോടി ജനങ്ങളുടെ വിശ്വാസത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രതികരണം. മമതയെ മതവികാരം ഉണര്‍ത്തി ആക്രമിക്കാന്‍ നോക്കിയ യോഗിയ്ക്ക് തിരിച്ചടിയായി ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യര്‍ സ്വാമി അവിമുക്തേശ്വരാനന്ദ് മമതയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നു ആസുത്രണ പിഴവ് ചോദ്യം ചെയ്തതോടെ ബിജെപിയുടെ സ്ഥിരം ‘മതനിന്ദ’ അടവ് ചീറ്റിപ്പോയി. ആളുകള്‍ മരിച്ചപ്പോഴും മറച്ചുപിടിക്കാന്‍ ശ്രമിച്ചത് കൊടും കുറ്റമാണെന്നും ശങ്കരാചാര്യര്‍ പറഞ്ഞിരുന്നു. ഇത്രയധികം ആളുകള്‍ വരുമെന്നും സ്ഥലപരിമിതി ഉണ്ടാകുമെന്നും അത് പരിഹരിക്കാന്‍ വേണ്ടി ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ അതിനൊരു പ്ലാന്‍ ഉണ്ടാക്കണമായിരുന്നു എന്നുമുള്ള വിമര്‍ശനങ്ങളൊന്നും പ്രതികരിക്കാന്‍ ബിജെപിയ്ക്ക് മുന്നില്‍ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അഖിലേഷിന്റെ വിമര്‍ശനം കൂടിയായപ്പോള്‍ മഹാകുംഭമേളയിലെ ആസൂത്രണ പിഴവ് ബിജെപിയ്ക്ക് മുന്നില്‍ വലിയ രാഷ്ട്രീയ ചോദ്യമാവുകയാണ്.

Latest Stories

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍